
കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ
Posted on: 28 May 2012
Text & Photos: Major Haseena

മഞ്ഞിന്റെ കൂടുതല്‍ ആഴങ്ങളിലൂടെയായി യാത്ര. ആകാശത്തിന്റെ അതിരു തൊട്ടടുത്താണെന്നപോലെ ഉയരങ്ങള്‍. ചുറ്റും മഞ്ഞുമലയുടെ വലിയകോട്ട. സൗന്ദര്യം പകര്‍ത്തുതില്‍ ക്യാമറ പരാജയപ്പെട്ടു പോകുന്നു. പക്ഷെ ഞങ്ങളുടെ മനസില്‍ അത് മായാത്ത ചിത്രങ്ങള്‍ കോറിയിട്ടു. ഞങ്ങളുടെ ഫോണിന് കവറേജ് ഇല്ലാതായി. ലേയിലേക്ക പ്രവേശിക്കുതുവരെ ആശയവിനിമയ സൗകര്യമില്ലാത്തൊരു ലോകമാണ്. ഇടയ്ക്ക് കെയിലേങ്ങില്‍ മാത്രമാണ് കവറേജ് കിട്ടിയത്.
റൊടാങ് കടന്ന് നാലുമണിക്കായിരുന്നു ഉച്ചഭക്ഷണം. 6.30 ഓടെ ഞങ്ങള്‍ കോക്‌സറിലെത്തി. വിരലിലെണ്ണാവു താമസക്കാര്‍ മാത്രമുള്ള ഒരു കൊച്ചുദേശം. എല്ലാവരും താത്കാലിക താമസസൗകര്യങ്ങളിലാണ്. വര്‍ഷത്തില്‍ മൂന്നോനാലോ മാസമേ അവരിവിടെ ഉണ്ടാവു. കച്ചവടാവശ്യത്തിനെത്തുന്നതാണ്. ശിഷ്ടകാലം ഇവിടെ താമസിക്കാനാവുകയുമില്ല. കാരണം 15 മുതല്‍ 20 അടിവരെ ഇവിടെ മഞ്ഞ് മൂടികിടക്കും. ക്യാമ്പിന് തൊട്ടുമുന്നില്‍ വെച്ച് ബൈക്ക് രണ്ടിന്റെ ക്‌ളച്ച് വയര്‍ പോയി. എന്തെങ്കിിലും സഹായമാവശ്യമുണ്ടെങ്കില്‍ കിട്ടാന്‍ സാധ്യതയുള്ള സ്ഥലത്തുവെച്ച് തന്നെ അങ്ങിനെ തോന്നിയ ബൈക്കിനെ ഞങ്ങള്‍ക്കഭിനന്ദിക്കാതിരിക്കാനായില്ല. സാംറുദ് അത് ശരിയാക്കി. ബൈക്ക് ഒന്നിനും ഒരു പ്രശ്‌നം. അതിന്റെ ടൂള്‍കിറ്റ് കെട്ടിയ ചരട് ചെയിനില്‍ കുരുങ്ങിയിരിക്കുന്നു. ഒരു വിദഗ്ദനായ മെക്കാനിക്കിന്റെ സേവനം ആവശ്യമായി വരും. രാത്രി ഇരുളാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ ലക്ഷ്യസ്ഥാനത്തു നിന്നും ഏറെ അകലെയാണ്.
ഞങ്ങള്‍ വീണ്ടും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. ചുറ്റും വിജനമായ സ്ഥലങ്ങള്‍. മുന്നോട്ട'് പോകാന്‍ പാതിമനസേ ഉണ്ടായിരുുള്ളു. കുറച്ചുദൂരം പോയപ്പോള്‍ അതിര്‍ത്തി റോഡ് ഓര്‍ഗനൈസേഷന്റെ ട്രക്ക് എതിരേ വരുന്നു. മുന്നോട്ട'് പോകുന്നത് ബുദ്ധിപരമല്ലെന്ന് അവര്‍ പറഞ്ഞു. ഒന്നാമത് കിലോമീറ്ററുകളോളം മനുഷ്യവാസമില്ലാത്തയിടങ്ങളാണ്. തങ്ങാന്‍ പറ്റിയ സ്ഥലങ്ങളും കിട്ടില്ല.പിന്നെ ഭ്രാന്തന്‍ ചടുലപാതങ്ങളായി(Pagal nullahs) മഞ്ഞുരുകിയെത്താനിടയുണ്ട്. അത് ചിലപ്പോള്‍ റോഡ് തകര്‍ത്തുകളയും. ഞങ്ങള്‍ കോക്‌സര്‍ ക്യാമ്പിലേക്ക് തിരിച്ചു വിട്ടു. ഭാഗ്യത്തിന് അവിടെയൊരു ബൈക്ക് മെക്കാനിക്കിനേയും ഞങ്ങള്‍ക്കു കിട്ടി.
ഞങ്ങളുടെ മനസിലൂടെ ഒരു ചിന്ത കടന്നുപോയി. ശരിക്കും ഞങ്ങളുടെ മാലാഖ രക്ഷയ്‌ക്കെത്തിയതാണ്. ഈ രാത്രി ഞങ്ങള്‍ മുന്നോട്ട'് തന്നെ പോയിരുെങ്കില്‍ തണുത്തുറഞ്ഞ കാലാവസ്ഥയില്‍ ഉറങ്ങാനും വണ്ടിയോടിക്കാനും പറ്റാതെ കുഴങ്ങിപോയേനെ. അതും കണ്ടീഷന്‍ ശരിയല്ലാത്ത ബൈക്കില്‍..ആ ട്രക്ക് വന്നതും ഞങ്ങളെ തിരിച്ചുവിട്ടതുമെല്ലാം ആ അദൃശ്യശക്തി തന്നെ. ഓ ദൈവമേ! നിന്റെ സംരക്ഷണം എത്ര വലുതാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. സുരക്ഷിതവും സൗകര്യപ്രദവുമായ താമസത്തിനു പുറമെ ബൈക്കിനു വേണ്ട മെക്കാനിക്കല്‍ സഹായവുമെല്ലാം ആ ക്യാമ്പില്‍ ഞങ്ങള്‍ക്ക് കിട്ടി. പോരാത്തതിന് സമുദ്രനിരപ്പില്‍ നിന്നുയര്‍ന്ന പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ബൈക്കില്‍ റൈഡില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അവിടുത്തെ മെക്കാനിക്കുകള്‍ പറഞ്ഞു തു. കോക്‌സാറില്‍ നിന്നും ബൈക്ക് കുഴപ്പമില്ലാതെ ഓടി. പക്ഷെ ഓവര്‍ലോഡ് കാരണം അതിന്റെ കാരിയര്‍ ഇളകിതുടങ്ങി. അത് വെല്‍ഡ് ചെയ്ത് ചേര്‍ക്കണം. പക്ഷെ ഒരു മനുഷ്യജീവിത സാന്നിധ്യം പോലും അവിടൊന്നും കാണുന്നില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ കഴിയുത്ര വേഗം കൂട്ടി. ഏറ്റവും അടുത്തുള്ള ടൗണ്‍ പിടിക്കണം.
11.30 ന് ടാന്റിയില്‍ നിന്ന് ചൂട് മോമോസും കഴിച്ച് യാത്ര തുടര്‍ന്നു. കെയ്‌ലോങ്ങില്‍ നിന്ന് ഉച്ചയ്ക്ക് 2.30നോടെ ഞങ്ങളൊരു വെല്‍ഡിങ് ഷോപ്പ് കണ്ടെത്തി. മൊബൈല്‍ റേഞ്ച് കിട്ടിയതായിരുന്നു മറ്റൊരു സന്തോഷം. അതും പെട്ടെന്നു തന്നെ പോയി. റേഞ്ച് മാറിമറയുന്നു. യാത്ര തുടര്‍ന്നു. മലനിരകളെ ഒന്നിനു പിറകെ ഒന്നായി പിന്തള്ളി. ഇടയ്‌ക്കൊരു ഭ്രാന്തന്‍ ചടുലപാതവും മുറിച്ചു കടക്കേണ്ടി വന്നു. ചിലയിടങ്ങളില്‍ മുന്നടി ആഴമുണ്ടായിരുന്നു. ചിലതിന് വീതി കൂടുതലായിരുന്നു. അടിയില്‍ ഉരുളന്‍കല്ലുകള്‍ മിനുസമാര്‍ന്നു കിടപ്പുണ്ടായിരുന്നു. മഞ്ഞുരുകിയൊഴുകിയെത്തിയ വെള്ളത്തിന് അസ്ഥി തുളയ്ക്കു തണുപ്പായിരുന്നു. ചിലയിടങ്ങളില്‍ ബൈക്ക് തന്നെ ഒലിച്ചുപോകുമെന്ന തോന്നലുണ്ടായി. പിന്‍യാത്രികന്‍ ഇറങ്ങി ഫോര്‍വീലറില്‍ മറുകര കടക്കണം. അല്ലെങ്കില്‍ നടന്നു കയറണം. ശരിക്കും ഭ്രാന്തന്‍ ചടുലപാതം ഒരു ഭീകരാനുഭവം തന്നെ.