രാവിലെ നായ്ക്കളുടെ കുരകേട്ടാണ് ഉണര്‍ന്നത്. ഗ്രാമം ചലിച്ചു തുടങ്ങിയിരിക്കുന്നു, മഞ്ഞില്‍ മൂടിയ രൂപങ്ങളായി. പുറത്തിറങ്ങിയപ്പോള്‍ നൂല്‍മഴ. മഞ്ഞു പെയ്യുന്നതാണ്. വരാന്തയിലിരുന്നു. മുഖം കഴുകാനായി അല്‍പ്പം വെള്ളമെടുത്തു, കയ്യ് മരവിച്ചു, മുഖം പൊള്ളി...
എതിര്‍വശത്തെ വീടിന്റെ ജനലിനടുത്ത് ആളുകള്‍ വന്നും പോയുമിരിക്കുന്നു. പച്ചനിറത്തിലുള്ള മരത്തിന്റെ ജനലുകളില്‍ ഒരു പാളിമാത്രം തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു. ചുവന്നവളയിട്ട കൈകള്‍ മാത്രം കാണാം. അത് ചിലന്തിയാറിലെ കടയാണ്. അത്യാവശ്യം സാധനങ്ങള്‍ മാത്രം കിട്ടുന്ന കട. ഊരുവിലക്കിന്റെ സമയത്ത് വന്നതായിരിക്കും. തണുപ്പുകാരണം ഇവിടെ ആളുകള്‍ പൊതിയുടെ രൂപത്തിലാണ് കടയിലേക്കെത്തുന്നത്!
വനിത മകളെയും കൊണ്ട് റോഡു പണിക്ക് പോകാന്‍ തയ്യാറെടുക്കുന്നു, മാടസ്വാമിയും. യാത്ര ചോദിച്ചിറങ്ങി. കൂടലാറിലേക്ക്... വഴിയില്‍ ഒന്നു രണ്ടു വീടുകള്‍ മാത്രം. ഒരു ജീപ്പ് ഞങ്ങളെ കടന്നു പോയി. 'മുതുവാക്കുടിയിലെ ജീപ്പ്', മനോ പറഞ്ഞു. വഴിക്കിരുവശവും നീലക്കുറിഞ്ഞികള്‍. പൂക്കാലത്ത് ഇവിടങ്ങളില്‍ വലിയ കൂട്ടത്തോടെയാണ് നീലക്കുറിഞ്ഞികള്‍ കാണപ്പെടുക. കരിങ്കല്ലുകള്‍ പാകിയ റോഡാണ്. വഴിയരികില്‍ ചുള്ളിക്കമ്പുകള്‍ നിറഞ്ഞ വിറകുകെട്ടുകളില്‍ നിന്ന് മഞ്ഞുമഴയുടെ വിയര്‍പ്പുതിരുന്നു. മുതുവാന്‍മാര്‍ കാട്ടില്‍ നിന്ന് പെറുക്കി കെട്ടുകളാക്കി വെച്ചിരിക്കുകയാണ്. കുടിയിലേക്ക് കൊണ്ടു പോകാന്‍.

കുറച്ചുദൂരം ചെന്നപ്പോള്‍ നാലഞ്ച് ആടുകളെയും തെളിച്ചു കൊണ്ട് ഒരു സ്ത്രീ വന്നു. കുളി കഴിഞ്ഞ് തോര്‍ത്ത് തലയില്‍ കെട്ടുന്നത് പോലെ, മുടി ഒട്ടും കാണാത്ത രീതിയില്‍ കെട്ടിയിട്ടുണ്ട്. സാരിയാണ് വേഷം. ഇഷ്ടപ്പെടാത്ത ആെരയോ കണ്ടത് പോലെ ഞങ്ങളെ നോക്കി അവര്‍ കടന്നു പോയി. പിന്നീടുള്ള നടത്തത്തില്‍ ഇടയ്ക്കിടെ കണ്ടുമുട്ടിയ മുതുവാന്‍മാരുടെ ഭാവം ഏതാണ്ട് ഇതു തന്നെയായിരുന്നു. ആടുകളെ തെളിച്ച് പോകുന്ന അവരുടെ പിറകില്‍ ഒരു തുണിക്കെട്ടുണ്ട്്. മുതുവാന്‍മാരുടെ മുദ്ര! മുതുകില്‍ നിന്നാണത്രേ മുതുവാന്‍ എന്ന പദം ഉണ്ടായത്. തങ്ങളുടെ കുഞ്ഞുങ്ങളെ മുതുകില്‍ കെട്ടിക്കൊണ്ട് നടക്കുന്നത് കൊണ്ടാണ് ഇവര്‍ക്ക് ഈ പേര് വന്നത്. അതല്ല മധുരരാജാവിന്റെ ആശ്രിതരായിരുന്ന ഇവര്‍ ഇഷ്ടദേവതയായ മധുരമീനാക്ഷിയുടെ വിഗ്രഹം മുതുകിലേറ്റി കാടുകയറിയതു കൊണ്ടാണെന്ന് മറ്റൊരു കേള്‍വി. എന്തായാലും ഇവരുടെ പിറകിലെ കെട്ടില്‍ കുട്ടിയല്ല. പകരം ഉച്ചഭക്ഷണമായിരിക്കണം.
'പത്തു വര്‍ഷം മുന്നാടി ഇങ്കെ കഞ്ചാവു കൃഷി താന്‍. ഫോറസ്റ്റുകാരും പോലീസുകാരും വന്ത് എല്ലാ കഞ്ചാവും തീയിട്ടാച്ച്. അതുക്കപ്പുറമാ ഇങ്കെ പച്ചക്കറി കൃഷി'. വഴിക്കിരുവശവും ചൂണ്ടിയാണ് മനോയുടെ 'കഞ്ചാവ് വിശേഷം'. ആന കൃഷി നശിപ്പിക്കാന്‍ തുടങ്ങിയതോടെ അതിരുകളില്‍ വ്യാപകമായി അക്വേഷ്യ മരങ്ങള്‍ നട്ടുപിടിപ്പിച്ചു. എങ്കിലും ഇവരിപ്പോഴും പേടിക്കുന്ന ഒരു കൊമ്പനുണ്ട്, 'ഗണേശ'നെന്നായിരുന്നു പഴയ പേര്. പുതുതലമുറ പേരൊന്ന് പരിഷ്‌ക്കരിച്ചു, 'പടയപ്പ!''

വലതുവശത്തെ താഴ്‌വാരങ്ങള്‍ പോകെ പോകെ നീണ്ടു നിവര്‍ന്നു. ആദിവാസികളുടെ കൃഷിയിടങ്ങള്‍. പൊട്ടു പോലെ കാവല്‍മാടങ്ങള്‍ കാണാം. ഒരു വളവിനപ്പുറത്തു നിന്ന് കൂട്ടച്ചിരി കേള്‍ക്കുന്നു. ആടുകളുമായി ഒരു സംഘം സ്ത്രീകള്‍ ചിത്രത്തിലെന്ന പോലെ കോടയില്‍ നിന്നിറങ്ങി വന്നു. ഞങ്ങളെ കണ്ടതോടെ ചിരി നിന്നു. കൂട്ടത്തില്‍ നിറങ്ങളുടെ ധാരാളിത്തത്തില്‍ നനഞ്ഞു നിന്ന ഒരു മുഖം മനോഹരനെ സൂക്ഷിച്ചു നോക്കി. ഒരു നിമിഷം മുന്‍പ് ഉതിര്‍ന്നു പോയ ചിരി അവരുടെ മുറുക്കി ചുവപ്പിച്ച ചുണ്ടുകളില്‍ വീണ്ടും വിടര്‍ന്നു. 'അണ്ണാ എപ്പിടി, സൗഖ്യമാ?, തങ്കച്ചി എപ്പിടി?' പഴയ പരിചയക്കാരിയാണ,് 'രാസകുമാരി'. ചുവന്ന സാരിക്ക് മീതെ അതിലും ചുവന്ന സ്വെറ്റര്‍. അതിനുമീതെ കാവി മുണ്ട് പുതച്ചിരിക്കുന്നു. പിന്നില്‍ വിലങ്ങനെ ഒരു തുണിക്കെട്ടും. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി 'രാസകുമാരി'ക്ക് അലങ്കാരങ്ങള്‍ കൂടുതല്‍. സ്വര്‍ണ മൂക്കുത്തിയും ചുവന്ന ചരട്പിണച്ചതും അല്ലാത്തതുമായ രണ്ട് മാലകള്‍. ഇരുകയ്യിലും കുപ്പിവളകള്‍. മക്കള്‍ രണ്ടും തിരുവനന്തപുരത്ത് പഠിക്കുകയാണത്രേ. ഒരാള്‍ രണ്ടിലും മറ്റേയാള്‍ മൂന്നിലും. പഠിപ്പിക്കുന്ന സിസ്റ്റര്‍മാര്‍ വെക്കേഷനാകുമ്പോള്‍ ഇവിടെ കൊണ്ടുവിടും. 'ഇന്ത ഇടം വിട്ട് നാന്‍ എങ്കയും പോകമാട്ടേന്‍'. മുന്നേ നടന്നു പോയ കൂട്ടത്തിനൊപ്പം ചേരാന്‍ രാസകുമാരി ഓടി.
നടപ്പിന് ആക്കം കൂടി. ഇതിനിടയില്‍ ഒന്നു രണ്ടു ജീപ്പുകളും ബൈക്കും ഞങ്ങളെ കടന്ന് പോയി. എല്ലാം മുതുവാന്‍മാരുടെ കുടിയിലുള്ളതാണ്. ഇരുവശങ്ങളിലുമുള്ള കാടിന്റെ ഭാവം പതുക്കെ മാറുന്നു. പടുകൂറ്റനൊരു ആല്‍മരത്തിന് കീഴില്‍ ചെറിയൊരു കോവില്‍. മുതുവാന്‍മാരുടെ ആരാധനാ മൂര്‍ത്തിയായ ശിവന്റെ പ്രതിഷ്ഠയാണ്. അവിടെ നിന്നും അധികം പോയില്ല. കുത്തനെയുള്ള ഇറക്കത്തിനൊടുവില്‍ ചെറുഅരുവിക്കരയില്‍ ഗണപതിക്കോവില്‍ കാണാറായി. പഴയൊരു മരത്തടിയാണ് അരുവി മുറിച്ചു കടക്കാനുള്ള പാലം. തടിയുടെ വിടവുകളെ കല്ലുകള്‍ കൊണ്ട് ബലപ്പെടുത്തിയിട്ടുണ്ട്.

കല്ലില്‍ തീര്‍ത്ത പലവലിപ്പത്തിലുള്ള മൂന്ന് ഗണപതി രൂപങ്ങള്‍. ഒരുവശത്ത് സര്‍പ്പ പ്രതിഷ്ഠ. സോപാനപാലകരായി കൊമ്പനാന രൂപങ്ങള്‍. കാടും വാനവുമാണ് ശ്രീകോവിലിന്റെ അതിരുകള്‍. കുറച്ചുകാലം മുന്‍പ് വരെ പാറപ്പുറത്തായിരുന്നു പ്രതിഷ്ഠ. ഇപ്പോള്‍ സിമന്റൊക്കെ ഇട്ടിരിക്കുന്നു. ഇവിടുത്തെ അരുവിയില്‍ കുളിച്ചാല്‍ എല്ലാ അസുഖങ്ങളുമാറുമെന്നാണ് മുതുവാന്‍മാരുടെ വിശ്വാസം. ഉത്സവസമയത്ത് ഏഴ് ഊരുകളില്‍ നിന്നുള്ള ജനങ്ങള്‍ ഇവിടെയെത്തും. ജീപ്പുകള്‍ വന്നും പോയുമിരിക്കും കോവിലിന് ചുറ്റും രുദ്രാക്ഷമരങ്ങളാണ്. കുറച്ചു നേരം അവിടെ വിശ്രമിച്ചു. ആ സമയം അതുവഴി ഒരാള്‍ കടന്നു പോയി. അയാളുടെ മുതുകിലെ കെട്ടില്‍ നിന്നും ഒരു കുഞ്ഞിന്റെ കാലുകള്‍ പുറത്തേക്ക് തെറിച്ചു നില്‍ക്കുന്നു!
ഇവിടെ നിന്ന് മുന്നോട്ട് നടന്ന് മലകയറിയിറങ്ങിയാല്‍ കാന്തല്ലൂരെത്താം. അതിന് പക്ഷെ വനംവകുപ്പിന്റെ പ്രത്യേക അനുമതി വേണം. ഈ സ്ഥലം ആനമുടി നാഷണല്‍ പാര്‍ക്കില്‍ ഉള്‍പ്പെട്ടതാണ്. തിരികെ ചിലന്തിയാറിലേക്ക് നടന്നു. പാതിവഴിയെത്തിയപ്പോള്‍ പിന്നില്‍ നിന്നും ഒരു ജീപ്പ് വന്നു. മുതുവാക്കുടയില്‍ നിന്നും ഉരുളക്കിഴങ്ങ് കോവിലൂരേക്ക് കൊണ്ടുപോകുന്ന വണ്ടിയാണ്. ബാഗുകള്‍ ഉരുളക്കിഴങ്ങ് ചാക്കുകള്‍ക്ക് മീതെ ഇട്ട് ജീപ്പില്‍ കയറി, കോവിലൂരിലേക്ക്്....രാത്രിക്ക് മുന്‍പ് ടോപ് സ്റ്റേഷനിലെത്തണം, മനോഹരന് ഇന്ന് ഗസ്റ്റുണ്ട്, ഫ്രാന്‍സില്‍ നിന്ന്.
Travel Info: Chilanthiyar
Village trekking has evolved as a new concept in the field of tourism. This enables one to adore the serenity of countryside and to experience the spotless charm of nature. Suburbs of Munnar hold a group of such beautiful hamlets where people live a rustic life without even a touch of modernity. There are several trekking routes from Munnar and Top Station. One of the scenic routes is Topstation-Chilanthiyar-Kudalar (36km). Top Station is located in the Kerala-Tamilnadu border. It is the highest point (1700m) on Munnar and Kodaikanal. On the way to Chilanthiyar one can see the tea plantations, lonely villages and the Terrace Fields of Farms. Kudalar is a Muthuva tribal settlement.
Location: Munnar, 60 km north to Idukki.
How to reach
By air: Cochin International Airport (104km)
By rail: Kochi (132km)
By road: NH 49 connects Kochi to Munnar (roughly 132km). KSRTC and private operators run regular bus services to Munnar. From Munnar town move to Top Station via Mattupetty and Kundale dam (34 km, SH-44). Since regular buses from Munnar are rare (fare Rs.30), it is better to hire a jeep, which will cost you around Rs. 850
Contact (STD: 04865)
Guide J Manoharan, Mob 09447578134 (Contact Person)
E-mail:info@junglesafaris.in
DTPC Information Centre, Munnar,)231516
Wildlife Warden, Munnar )231587
KSRTC bus enquiry,)231516 Munnar Bus Station)230201
Distance Chart
Munnar-Topstation(34km)
Topstation-Pazhathottam (10km)
Pazhathottam-Chilanthiyar(6km)
Chilanthiyar-Kudalar(6km)
Kudalar-Koviloor(14km)
Boating
Hydel Tourism, Munnar)04865-231470 Timing: 9.30am to 5pm Charges @ Mattupetty: Speedboat( 5 seater), Rs.350/15mts Charges @ Kundale: Row Boat (4 seater), Rs.150/30mtsp Pedal Boat (2/3 seater), Rs.100/30mtspKashmiri Shikara (2 seater), Rs.200/30mts
Tips
It's not advisable to visit Top Station between June to October as the roads become slipperypCarry camera, binoculars, food, water and glucose, sweater, muffler, blanket, sleeping bags, torches, candles, matches, cap, sunscreen lotion, painkillers and first aid kitpThose who have high BP, heart diseases and muscles problems should not try trekking.
Stay @ Topstation
Mano's Homestay, Mob: 09447578134
Periyar Residency: 04865-214195
Trekking Programme
Itinerary: Day one: Reach Top Station by noon, lunch, walk to view point, camp fire, stay at manos homestay.
Day 2: Breakfast, Trek to Chilanthiyar, lunch, snacks. evening at Chilanthiyar campfire
Day3: BreakfastgTrek to Kudalar temple
Back to Top Station via Koviloor back to Top Station by bus.