സെലിബ്രിറ്റി ട്രാവല്‍

പാണക്കാട് തങ്ങള്‍ക്കൊപ്പം മലപ്പുറത്ത് ഒരു യാത്ര

 ഓര്‍മകളുടെ പുഴയോരത്ത്
പാണക്കാട്ടെ കൊടപ്പനയ്ക്കല്‍ തറവാടിന്റെ ഗേറ്റ് കടന്നു വരുന്നവരില്‍ പണ്ഡിതരും പാമരരും ഉണ്ടാകും. ദിവസക്കൂലിയ്ക്ക് ജോലി ചെയ്യുന്ന തൊഴിലാളികളേയും കൊടിവച്ച കാറിലെത്തിയ ഭരണത്തലവന്‍മാരേയും ഈ മുറ്റത്ത് കാണാം. ചുണ്ടില്‍ സൗമ്യമായ ചിരിയുമായി അവരെയെല്ലാം സ്വീകരിക്കാന്‍ പൂമുഖത്തുണ്ടാകും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ .


ഒരു നോമ്പു ദിനത്തിലാണ് പാണക്കാട്ടെ മുറ്റത്തെത്തിയത്. ഗേറ്റ് കടന്നപ്പോള്‍ തന്നെ കണ്ടു മുറ്റത്ത് അത്ര ചെറുതല്ലാത്തൊരു ആള്‍ക്കൂട്ടം. ജീവിതത്തിന്റെ പലമേഖലകളില്‍ നിന്നെത്തിയവര്‍. ആവശ്യങ്ങള്‍ വ്യത്യസ്തമാകാമെങ്കിലും ഇവരെല്ലാം വന്നിരിക്കുന്നത് ഇവിടുത്തെ തങ്ങളെ കാണാനാണ്. നോമ്പുകാലത്തും ഈ തിരക്കിന് കുറവൊന്നുമില്ല. അവരവരുടെ ഊഴം കാത്ത് നില്‍ക്കുന്ന ഒരുപാട് മുഖങ്ങള്‍ ഞങ്ങള്‍ ഇവിടെ കണ്ടു.


തിരക്കുകള്‍ക്ക് അവധി നല്‍കി അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. കാര്‍ പാണക്കാടെ ഗേറ്റിന് പുറത്തെത്തിയപ്പോള്‍ തങ്ങള്‍ക്കൊപ്പമുള്ള മലപ്പുറം യാത്രയ്ക്ക് തുടക്കമായി. 'യാത്ര' മുടങ്ങാതെ വായിക്കാറുണ്ട് തങ്ങള്‍. 'യാത്ര'യുമൊത്ത് ആന്‍ഡമാനിലേയ്‌ക്കൊരു യാത്ര പോകാമെന്ന് ഉറപ്പുതന്നിരുന്നു. തിരക്കുകള്‍ ഒഴിഞ്ഞിട്ട് അതിനായൊരു സമയം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. മലപ്പുറം യാത്രയെ പറ്റി പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും ഉത്സാഹമായി.


പാണക്കാട് തങ്ങള്‍ക്കൊപ്പം നടത്തിയ മലപ്പുറം യാത്രയുടെ പൂര്‍ണ്ണ രൂപം വായിക്കുവാന്‍ ആഗസ്ത് ലക്കം യാത്ര കാണുക

ഓണ്‍ ലൈന്‍ വഴി വാങ്ങാന്‍ ഇവിടെ ക്ലിക് ചെയ്യുക

For Subscription
Contact : 0495 2362 595
Email : circulation@mpp.co.in
Online Subscription
മാതൃഭൂമി യാത്രയുടെ വരിക്കാരാവാന്‍ MBIYTSUB എന്ന് 56677 എന്ന നമ്പരിലേയ്ക്ക് SMS അയയ്ക്കുക.

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/