ഡെസ്റ്റിനേഷന്‍ - കേരളം

മധുരം കൊട്ടാരക്കര

G Jyothilal

 അമ്പലപ്പുഴ പാല്‍പായസം പോലെ പ്രസിദ്ധമാണ് കൊട്ടാരക്കര ഉണ്ണിയപ്പവും. ഒരെണ്ണം തിന്നാല്‍ വീണ്ടും വേണമെന്നു തോന്നും. പ്രത്യേകരുചിക്കൂട്ടില്‍ തയ്യാറാക്കി പഞ്ചസാര മേമ്പൊടി തൂവിയെത്തുന്ന ഉണ്ണിയപ്പത്തിലെ ഗണപതികടാക്ഷവും വിശ്വാസികള്‍ക്ക് ഇരട്ടിരുചിയേകുന്നു.

പെരുന്തച്ചനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ഗണപതി ക്ഷേത്രത്തില്‍ ആദ്യമര്‍പ്പിച്ച നൈവേദ്യം ഉണ്ണിയപ്പമായിരുന്നത്രെ. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴും തുടരുന്നതെന്നാണ് വിശ്വാസം. കൊട്ടാരക്കരയിലും പരിസരങ്ങളിലും മിക്ക വീടുകളിലെയും വിശേഷങ്ങള്‍ക്ക് ഉണ്ണിയപ്പം ഒഴിച്ചുകൂടാനാവാത്തതാണ്.

പണ്ട് ഉണ്ണിയപ്പം ചുടുമ്പോള്‍ കിലോമീറ്ററുകള്‍ക്കകലെ വരെ അതിന്റെ വശ്യഗന്ധം എത്തുമായിരുന്നത്രെ. അന്ന് തിരുവല്ലയില്‍ നിന്ന് പ്രത്യേകം തയ്യാറാക്കുന്ന പനിയന്‍ ശര്‍ക്കര, വെളിച്ചെണ്ണയും നെയ്യും സമാസമം ചേര്‍ത്തായിരുന്നു അപ്പം ചുടുന്നത് ഇപ്പോള്‍ ശര്‍ക്കരയുടെ ഗുണനിലവാരം കുറഞ്ഞത് രുചിയെ ബാധിച്ചിട്ടുണ്ടെങ്കിലും ഉണ്ണിയപ്പകീര്‍ത്തി കൂടിയിട്ടുണ്ട്.

ചേരുവകള്‍ പുറത്തുപറയാന്‍ മടിയില്ലെങ്കിലും അളവുകള്‍ രഹസ്യമാണ്. അരിപ്പൊടി, ശര്‍ക്കരപാനി, ചുക്ക്‌പൊടി, ഏലക്കാപൊടി, പാളയന്‍തോടന്‍ പഴം, നാളീകേരം, നെയ്യ് എന്നിവയാണ് ചേരുവകള്‍. വെളിച്ചെണ്ണയില്‍ പാചകം ചെയ്യുന്നു. മേമ്പൊടിയായി പഞ്ചസാര തൂവും. 36 കുഴിയുള്ള എട്ട് കാരയിലായി ഒരു സമയം 288 ഉണ്ണിയപ്പം ചുട്ടെടുക്കാം. ഒരു പാക്കറ്റ്- 10 എണ്ണം-15 രൂപ നിരക്കിലാണ് വില്‍പ്പന. രാവിലെ 6.30 മുതല്‍ 11.15 വരെയും വൈകീട്ട്-5.05 മുതല്‍ 7.45 വരെയും ഉണ്ണിയപ്പം ലഭിക്കും.

തിങ്കള്‍, ബുധന്‍ ചിലപ്പോള്‍ വ്യാഴം ദിവസങ്ങളിലുമായി ഉദയാസ്തമപൂജ നടക്കും. ഇഷ്ടകാര്യസിദ്ധിക്കായാണ് ഇത്. ഉദയം മുതല്‍ അസ്തമയം വരെ ഉണ്ണിയപ്പം വാര്‍ത്ത് നിവേദിക്കുന്ന ചടങ്ങാണിത്. അതിനു പിന്നിലുമൊരു ഐതിഹ്യമുണ്ട്.

കുട്ടികളില്ലാത്ത ദുഖം പേറി നടന്ന കൊട്ടാരക്കര തമ്പുരാന്‍ ഒരു മകനുണ്ടായാല്‍ ഉണ്ണിഗണപതിയെ ഉണ്ണിയപ്പം കൊണ്ട് മൂടാമെന്ന് പെരുന്തച്ചന് വാക്കുകൊടുത്തു. ഉണ്ണി പിറന്നപ്പോള്‍ ഉണ്ണിയപ്പം എത്ര വാര്‍ത്തിട്ടും ഗണപതിയെ മൂടാന്‍ തികയാതായി. ദുഖിതനായ തമ്പുരാന്‍ ഉദയം മുതല്‍ അസ്തമയം വരെ ഉണ്ണിയപ്പം ഉണ്ടാക്കി ഗണപതിക്ക് നൈവേദ്യമൊരുക്കാമെന്ന് മനമുരുകി പ്രാര്‍ഥിച്ചു. അന്നു മുതലാണ് ഉദയാസ്തമയപൂജ തുടങ്ങിയത്. ഈ ദിവസങ്ങളില്‍ വഴിപാട് നടത്തുന്നവര്‍ക്കു മാത്രമാണ് ഉണ്ണിയപ്പം. 40,000 രൂപയാണ് ഉദയാസ്തമയപൂജയ്ക്ക്. 2026 വരെ എല്ലാ ഉദയാസ്തമയ പൂജകളും ബുക്ക് ചെയ്തിരിക്കുകയാണ്.

തിരുവനന്തപുരത്തു നിന്ന് 72 കി.മി സഞ്ചരിച്ചാല്‍ കൊട്ടാരക്കരയില്‍ എത്താം. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ധാരാളം ഉണ്ട.് കൊല്ലത്ത് നിന്ന് 27 കി.മീ. കൊല്ലം ചെങ്കോട്ട റെയില്‍പ്പാതയിലെ കൊട്ടാരക്കര റെയില്‍വേസ്റ്റേഷനാണ് ഏറ്റവും അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍. അര കിലോമീറ്റര്‍.


കൊട്ടാരക്കര ക്ഷേത്രം ശിവക്ഷേത്രമാണ്. പക്ഷെ ഖ്യാതി ഉപദേവനായ ഗണപതിക്കാണ്. പടിഞ്ഞാറ്റിന്‍കര ശിവക്ഷേത്ര നിര്‍മാണ കാലത്ത് ദിവസവും പണി തുടങ്ങുമ്പോള്‍ വിഘ്‌നേശ്വരനെ മനസാ സ്മരിച്ച് തൊട്ടടുത്തെ പഌവിന്‍ തടിയില്‍ ഗണപതികൊത്ത് നടത്താറുണ്ടായിരുന്നത്രെ. ക്ഷേത്രം പൂര്‍ത്തിയാവുമ്പോഴേക്കും ഈ പഌവിന്‍ തടി അതിമനോഹരമായൊരു ഗണപതി വിഗ്രഹമായി മാറി. അവിടെ തന്നെ പ്രതിഷ്ഠിക്കാമെന്ന് പെരുന്തച്ചന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അധികാരി വഴങ്ങിയില്ല. കിഴക്കേക്കര ക്ഷേത്രത്തിലെത്തിയ പെരുന്തച്ചന്‍ അവിടുത്തെ അധികാരിക്കു മുന്നില്‍ ഈ ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹം സമ്മതിച്ചു. അങ്ങിനെ അവിടെ ശ്രീകോവിലിനുവെളിയില്‍ തെക്കോട്ട് മുഖമായി പെരുന്തച്ചന്‍ തന്നെ പ്രതിഷ്ഠിച്ച വിഗ്രഹമാണ് ഇന്നും നാടിന്റെ ചൈതന്യമായി ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് കൊട്ടാരക്കര ഗണപതിയായി വിരാജിക്കുന്നത്. ഉത്സവം അരങ്ങേറുന്നത് ശിവസന്നിധിയിലാണ്. കുംഭത്തിലെ ശിവരാത്രിയാണ് പ്രധാന ഉത്സവം. വിനായകചതുര്‍ഥി, ആയില്യം-മകം, നവരാത്രി, പ്രതിഷ്ഠാദിനം, തൈപൂയ്യം, വിഷു, മേടത്തിരുവാതിര എന്നിവയും വിശേഷമാണ്.

Travel Info

One of the most important Ganapthi Temple of Kerala.
How to reach
By Road: Nearest Bus Station Kottarakkara-01 Km.Kollam-27 Km Thiruvananthapuram-72 Km Kottayam-81 km
Bus Timings: From Kottarakkara Temple Kattappana koottar-5 am Kumily-5.45,6.00Chakkulathukavu-6.45Guruvayoor-7.15Thenkassi-8.45
Kattappana Nedumkandam-8.50
Punnala-9.00Mookambika-7.40.
Pamba-7.30 (Mandalakalam only
By Rail: Kottarakkara-01 Km Kollam - 28 Km Thiruvananthapuram-70 Km
By Air:Thiruvananthapuram-70 Km Kochi-191 Km
Stay
At Kottarakkara. See page: 91
Contact
Temple: )0474-2457200, 2450555 President Divakaran )9400450004.
Police Station-2454629, ci)2454533
Railway station)2454754, sKrtc ) 2452622
Temple Timings
4 am to10.30am, 11-11.30 am, 5pm-8pm.
Sights Around
Jadayupara-25km Maruthimala-25കഥകളിയുടെ ഈറ്റില്ലമാണ് കൊട്ടാരക്കര. കൊട്ടാരക്കര തമ്പുരാനാണതിന്റെ ഉപജ്ഞാതാവ്. അദ്ദേഹത്തിന്റെ സ്മാരകമായി, കഥകളിയുടെ ചരിത്രവും വേഷഭൂഷാദികളും ചമയവും എല്ലാം അണിനിരത്തിയ മ്യൂസിയമാണ്. കൊട്ടാരക്കരതമ്പുരാന്‍ സ്മാരക കഌസിക്കല്‍ കലാ മ്യൂസിയം. കൊട്ടാരക്കര ക്ഷേത്രത്തിനു തൊട്ടടുത്താണിത്. കഥകളിയിലെ നവരസങ്ങളുടെ പ്രതിമ യും മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണമാണ്.

Kottarakkara Thampuran Memorial Museum of Classical Arts has on display life size figures of Kathakali, Mohiniyattam, and Bharatantayam characters, in their original costumes. Hasthmudras are also displayed. The museum houses a well equipped library. Nearest Airport Thiruvananthapuram (116km)
Timings
9am-5pm.
Contact
Satheesh Chandran, General secretary,
Kottarakkara Classical Museum )9495431204

TAGS:
KOTTARAKKARA  |  UNNIYAPPAM  |  KOLLAM  |  G JYOTHILAL 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/