ഡെസ്റ്റിനേഷന്‍ - കേരളം

കടലും കവിതയും

Text : R.L. Harilal Photos : N.M. Pradeep

 പള്ളിക്കര കടല്‍ തീരത്തു നിന്നുള്ള ബേക്കല്‍ കോട്ടയുടെ അസ്തമനക്കാഴ്ച്ച ഒന്നു കാണേണ്ടതാണ്. സാന്ധ്യദീപ്തിയില്‍ ഭാവം പകര്‍ന്ന്, തിരകളെ ഏറ്റുവാങ്ങി, ഏകാന്തനായി, കടലിലേക്ക് കണ്ണയച്ച് കാല്‍പനികമായ ഏതോ വിഷാദത്തോടെ നില്‍ക്കുന്ന കോട്ട. കാമുകര്‍ അവിടെ നിന്ന് കണ്ണിമയൊന്നടച്ചാല്‍ ' വന്ത് എന്നോടു കലന്തു വിട്' എന്ന വരി മനസ്സിലേക്ക് ഒഴുകി വരും. ആര്‍ക്കും വേണ്ടാതെ കിടന്ന ബേക്കല്‍ കോട്ടയുടേയും തീരങ്ങളുടേയും സൗന്ദര്യത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത് മണിരത്‌നമാണ്. ബോംബെയിലെ ''ഉയിരേ, ഉയിരേ...'' എന്ന ആ ഒറ്റ ഗാന സീക്വന്‍സ് ബേക്കല്‍കോട്ടയെ പ്രശസ്തമാക്കി. 1992 ല്‍ ബേക്കലിനെ സ്‌പെഷല്‍ ടൂറിസം മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 95 ല്‍ ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷനും നിലവില്‍ വന്നു. 2010 ഓടെ അന്താരാഷ്ട്ര വിനോദ സഞ്ചാരഭൂപടത്തിലേക്ക് കുതിച്ചുയരാന്‍ പാകപ്പെടുന്ന രീതിയില്‍ ബേക്കലിനെ ഒരുക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ബി.ആര്‍. ഡി. സി.

കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ പതിനേഴാം നൂറ്റാണ്ടില്‍ ഇക്കേരി നായ്ക്കരിലെ ശിവപ്പ നായിക്കാണ് നിര്‍മ്മിച്ചതെന്നു കരുതുന്നു. നാല്‍പ്പതേക്കറില്‍ ഏകദേശം വൃത്താകൃതിയില്‍ വ്യാപിച്ചു കിടക്കുന്ന കോട്ട. മൂന്നു വശവും കടല്‍. കോട്ടയുടെ പ്രവേശന കവാടത്തിനടുത്ത് മുഖ്യപ്രാണ ആഞ്ജനേയ ക്ഷേത്രം. കോട്ടയുടെ തെക്കു ഭാഗത്തുള്ള ബീച്ചിനോടു ചേര്‍ന്ന് ബേക്കല്‍ ബീച്ച് ഗാര്‍ഡന്‍.

കോട്ടക്കുള്ളിലെ ഏറ്റവും വലിയ നിര്‍മ്മിതി ചെരിഞ്ഞു കയറിപ്പോകാവുന്ന നിരീക്ഷണഗോപുരമാണ്. എല്ലാ ഭാഗത്തും കൊത്തളങ്ങള്‍. പടിഞ്ഞാറു ഭാഗത്തുള്ള കോട്ടയുടെ ചെറിയ പ്രവേശനദ്വാരം കടന്ന് പടവുകളിറങ്ങിയാല്‍ പാറക്കെട്ടുകള്‍ നിറഞ്ഞ ചെറുതെങ്കിലും മനോഹരമായ ബീച്ച്. വലതു വശത്ത് കടലിലേക്ക് കൈനീട്ടിയെന്നപോലെ നില്‍ക്കുന്ന കൊത്തളം .അസ്തമനമാസ്വദിക്കാന്‍ പറ്റിയ അന്തരീക്ഷം. പക്ഷെ വൈകീട്ട് അഞ്ചരയായാല്‍ തന്നെ പോലീസുകാരും ഗാര്‍ഡുകളും വന്ന് വിസിലടിച്ച് പുറത്തു പോകാന്‍ തിരക്കു കൂട്ടി രസം കെടുത്തും. കോട്ടക്കകത്തെ ഗസ്റ്റ് ഹൗസുണ്ടെങ്കിലും അതിന്റെ നില പരുങ്ങലിലാണ്. കോട്ടയുടെ നിയന്ത്രണം പൂര്‍ണ്ണമായും പുരാവസ്തു വകുപ്പിനാണ്. ചരിത്രപ്രധാന്യമുള്ള കേന്ദ്രമായതിനാല്‍ കോട്ടയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാണ്. വിനോദസഞ്ചാര കേന്ദ്രമാകേണ്ട ഒരിടത്ത് ഇത്രയും നിയന്ത്രണങ്ങള്‍ വേണോ എന്നാരും സംശയിച്ചു പോകും.പൂരാവസ്തു വകുപ്പും ബി.ആര്‍.ഡി.സിയും ഇക്കാര്യത്തില്‍ ഒരു സമവായത്തിലെത്തേണ്ടതുണ്ട്. എന്തായാലും കോട്ടക്കുള്ളില്‍ ഗാര്‍ഡനിങ്ങും ലാന്‍ഡ്‌സ്‌കേപ്പിങ്ങ് ജോലികളും തിരക്കിട്ടു നടക്കുന്നുണ്ട്. ഇതു പൂര്‍ത്തിയായാല്‍ കോട്ടക്കകം ഒരു പൂന്തോട്ടമാകും.
ബേക്കലിന്റെയും പരിസര പ്രദേശങ്ങളുടേയും പ്രധാന ആകര്‍ഷണം ജനബാഹുല്യം കുറഞ്ഞ കലര്‍പ്പില്ലാത്ത വിശാല തീരങ്ങളാണ്. കടലിലേക്ക് ഇടക്കിടെ ഇറങ്ങി വരുന്ന ചെറിയ പുഴകള്‍. കൊച്ചു ലഗൂണുകള്‍. ശാന്തമായ അന്തരീക്ഷം. അന്താരാഷ്ട്ര നിലവാരത്തിലുള്ള നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളും ബേക്കലിലും പരിസര പ്രദേശങ്ങളിലും ഉയര്‍ന്നു കഴിഞ്ഞു. വിദേശികളും എത്തിത്തുടങ്ങി. ബി.ആര്‍.ഡി.സി വാങ്ങി പാട്ടത്തിനു കൊടുത്ത സ്ഥലങ്ങളിലാണ് വന്‍കിട റിസോര്‍ട്ടുകള്‍ വരുന്നത്. പരിസ്ഥിതിക്കും സംസ്‌കാരത്തിനും ഇണങ്ങും വിധമാണ് ഇവ വിഭാവനം ചെയ്തിട്ടുള്ളത്.

ഉദുമ പഞ്ചായത്തിലുള്ള ലളിത് സൂരി ഗ്രൂപ്പിന്റെ വന്‍കിട റിസോര്‍ട്ടിന്റെ പണി ഏകദേശം പൂര്‍ത്തിയാക്കി കഴിഞ്ഞു. മൂന്നു ഭാഗത്തും നോമ്പില്‍ പുഴയാല്‍ ചുറ്റപ്പെട്ട് 26 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന നൂറു കോടി മുതല്‍മുടക്കുള്ള റിസോര്‍ട്ടില്‍, ഏഷ്യയിലെ ഏറ്റവും വലിയ സ്പായാണ് ഒരുങ്ങുന്നത്. ആയുര്‍വേദ ചികിത്സകള്‍, പാശ്ചാത്യ പൗരസ്ത്യ രീതികളിലുള്ള തെറാപ്പികള്‍, ബ്യൂട്ടി ട്രീറ്റ്‌മെന്റെുകള്‍, യോഗ എന്നീ സൗകര്യങ്ങള്‍ ഇവിടെയുണ്ടാവും. സ്‌കാന്‍ഡിനേവ്യന്‍ രീതിയില്‍ ശില്‍പ്പഭംഗിയുള്ള റിസോര്‍ട്ടില്‍ 37 പഞ്ചനക്ഷത്ര കോട്ടേജുകളും, പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകളും ഒഴുകിനടക്കുന്ന കെട്ടുവള്ള കോട്ടേജുകളുമുണ്ട്. നിരവധി കൃത്രിമ ജലാശയങ്ങളും ഫൗണ്ടെയ്‌നുകളും സ്വിമ്മിങ്ങ് പൂളും ആകര്‍ഷണം നല്‍കുന്ന പഞ്ചനക്ഷത്ര ഹോട്ടലിന് നദീതീരത്തോടു ചേര്‍ന്ന് തെങ്ങിന്‍ തോപ്പുകളുമുണ്ട്. വിശാലമായ ഒരു ആയുര്‍വേദ പൂന്തോട്ടവും തയ്യാറായിവരുന്നു. അതിഥികളെ ഹോട്ടലിലേക്ക് നേരിട്ടെത്തിക്കാന്‍ ഹെലികോപ്റ്ററും ഹെലിപാഡുമുണ്ട്. കായലും, കായല്‍ കടന്നാല്‍ കാണുന്ന വിശാലമായ കടല്‍തീരവുമുള്ള ലളിത് റിസോര്‍ട്ട്, നിര്‍മ്മാണം കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഹൈ എന്‍ഡ് ഹോട്ടലുകളില്‍ ഒന്നാവുമെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. ഉദുമയിലെ കാപ്പിലിലുള്ള താജിന്റെ എത്‌നിക് കോട്ടേജുകളുടെ നിര്‍മ്മാണവും ദ്രുതഗതിയില്‍ പൂര്‍ത്തിയായി വരുന്നു. കെട്ടുവെള്ളത്തിന്റെ മുഖപ്പുള്ള നാല്‍പ്പതോളം പഞ്ചനക്ഷത്ര കോട്ടേജുകളാണ് കടല്‍ തീരത്തിനടുത്തുള്ള താജ് വില്ലേജിലുള്ളത്. ചെമ്മനാടുള്ള ഹോളിഡേ ഗ്രൂപ്പിന്റെ റിസോര്‍ട്ടിന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. ബേക്കല്‍ കോട്ടയോടു ചേര്‍ന്നുളള നിര്‍വാണ ലക്ഷ്വറി കോട്ടേജുകള്‍ ജാംഷഡ്പൂര്‍ കേന്ദ്രമായുള്ള ഗ്ലോബ് ലിങ്ക് ഹോട്ടല്‍സിന്റെതാണ്. പുഴയുടെ നടുവിലുള്ള ഒരു ദ്വീപും റിസോര്‍ട്ടിനായി അവര്‍ വാങ്ങിയിട്ടുണ്ട്.ബേക്കലിനടുത്തുള്ള നീലേശ്വരത്തെ തീരങ്ങളില്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ വന്‍ പദ്ധതി വരുന്നുണ്ട്. റഷ്യന്‍, ജര്‍മ്മന്‍ ഗ്രൂപ്പുകള്‍ ഇവിടെ റിസോര്‍ട്ടുകള്‍ക്കായി ഭൂമി വാങ്ങിക്കഴിഞ്ഞു. വിശാലമായ തീരത്തോടു ചേര്‍ന്നു കിടക്കുന്ന നീലേശ്വര്‍ ഹെര്‍മിറ്റേജ് ഇതിനകം തന്നെ ആഗോള പ്രശസ്തി നേടിക്കഴിഞ്ഞ ഇക്കോ റിസോര്‍ട്ടാണ്. ടാറ്റ്‌ലര്‍ ട്രാവലര്‍ ഗൈഡില്‍ ലോകത്തെ ഏറ്റവും മികച്ച 101 ഹോട്ടലുകളില്‍ ഒന്ന്, മികച്ച 10 ഇക്കോ ഹോട്ടലുകളില്‍ ഒന്ന് തുടങ്ങിയ ബഹുമതികള്‍ ഹെര്‍മിറ്റേജിനെ തേടിവന്നിട്ടുണ്ട്. പന്ത്രണ്ട് കോട്ടേജുകളാണ് പന്ത്രണ്ട് ഏക്കറിലുള്ള ഹെറിറ്റേജിലുള്ളത്. റിസോര്‍ട്ടില്‍ പ്ലാസ്റ്റിക്ക് നിഷിദ്ധമാണ്, പുകവലിയും പാടില്ല. മദ്യവിഭാഗത്തില്‍ ബിയറും വൈനും മാത്രം. ഒാലയും പുല്ലും മേഞ്ഞ കോട്ടേജുകളില്‍ മിനിബാറും ടിവിയും ഇല്ല. കോള പോലുള്ള ശീതളപാനീയങ്ങള്‍ക്കു പകരം എത്‌നിക് ഡ്രിങ്കുകള്‍. പ്രകൃതിയെ അറിഞ്ഞ് അതിഥിയുടെ ശരീരസ്വാസ്ഥ്യമാണ് ഹെര്‍മ്മിറ്റേജ് ലക്ഷ്യമിടുന്നത്. കടലിന്റെ വിതാനത്തിലുള്ള സ്വിമ്മിങ്ങ് പൂള്‍, ആയുര്‍വേദിക്ക് മസ്സാജ് സെന്റര്‍, ആഴം കുറഞ്ഞ കടല്‍, ലഗൂണ്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഗ്രാമീണനിറവിലുള്ള ഹോം സ്‌റ്റേകളും ബേക്കലിനു ചുറ്റും ഉയര്‍ന്നു വരുന്നുണ്ട്. പനയാലിലുള്ള ഗീതാഞ്ജലി അത്തരത്തിലൊന്നാണ്.

വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ബേക്കലിന്റെ വികസനം ഉദ്ദേശിക്കുന്ന രീതിയില്‍ സാധ്യമായാല്‍ അത് ദക്ഷിണേഷ്യയിലെ ഏറ്റവും മനോഹരമായ കടല്‍ത്തീര സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി ഉയരുമെന്ന് ബി ആര്‍ഡി സി എം ഡി. ഷാജി മാധവന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയുടെ മുഖഛായ തന്നെ മാറിമറയും. കേരളത്തിന്റെ ബ്രാന്‍ഡ് ഉയരും. ബേക്കല്‍ കോട്ട കേന്ദ്രീകരിച്ച് വലിയപറമ്പ കായല്‍ യാത്ര, റാണിപുരം, കൊട്ടഞ്ചേരി, പൊസാഡിഗുംപെ ട്രക്കിങ്ങ് യാത്രകള്‍, മധൂര്‍, അനന്തപുരം ക്ഷേത്രങ്ങള്‍, മാലിക്ദിനാര്‍ പള്ളി എന്നിവിടങ്ങളിലേക്കുള്ള ആത്മീയ യാത്രകള്‍ എന്നിങ്ങനെ വ്യത്യസ്തവും ആകര്‍ഷകവുമായ ടൂര്‍ പാക്കേജുകള്‍ ബി ആര്‍ ഡി സി തയ്യാറാക്കിയിട്ടുണ്ട്.


Bekal

The biggest surviving fort in Kerala. The fort at Pallikkara was considered to build by Sivappa Naik in 17th Century.

Location
Dt. Kasargod. Pallikkare panchayath

Distance chart: Kozhikode 155 km south, Mangalore 64 km north, Kasargode 16 km north, Kanhangad 12 km south, Kannur 92 km south, Bangalore 410 km, Kalpetta 230 km, Madikeri 132 km.

How to Reach
By road: Hardly half kilometer west to Kottakkunnu bus stop near Pallikkare on Kanhangad -Kasargod state highway. Buses and taxis are in plenty from Kanhangad and Kasargod (KSRTC fair Rs 10.50 from Kasargod).
By rail: Though Pallikare, Kottikulam, Uduma stations are nearby, Kasargod and Kanhangad are major rail heads where all major trains halts.
By air: Mangalore Bajpe air-port

Contact

STD Code: 0467
Bekal Resorts Development Corporation 2272007aThanal Vishrama Kendram, Bekal Fort 2272900. email brdc@sancharnet.in, www.bekal.orgaTourism police 227 2090a KSRTC Kasargod 04994 230677aKasargod Rly. Station 230200.

Stay
Nirvana Luxury Cottages: Rs. 2900-3680, Ph: 2272007, 09446463088a The Lalith Resort & Spa: Rs. 55000-65000 - Ph: 3203577, 9633300792, 96333300363. www.thelalit.comaNeeleshwar Hermitage: Rs. 12000-15000, Ph: 2287510, 2288876, 2288877,2288878, 9847199600. www.neeleshwarhermitage.comaHome Stay: Geetanjali Heritage Home, C/o Jagannath, Rs. 2500-4000, Ph: 0467 2234159, 9447469747.

Sights Around
Anandapuram Lake temple, 30 km, Anandashram 15 km, Chandragiri Fort 12 km, Hosdurg Fort 13 km, Jain Temple, Manjeshwar 44 km, Kanwateertha Beach 47 km, Kappil beach 6 km, Malik Dinar Mosque 16 km, Nithyanandashram 13 km, Posadi Gumpe 58 km, Ranipuram hill station 56 km, Valiyaparamba Back water 32 km, Bela Church 37 km, Madhur temple 19 km.

Best season

Oct-May.

Tips
Timings: 8.30 am - 5.530 pm

Ticket rates: Entry: Rs 5, Two/three wheeler Rs 5, Car/Jeep Rs 10, Camera: Rs 10 ( stands are not allowed), Video camera Rs 50 ( video camera only), Bus: Rs 25aFood from out side is not allowed in fortaDo not tamper and do not scribble on the monument a Meeting, reception, party, conference or etertainment will be allowed with prior permission.

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/