തീം ടൂറിസം - പില്‍ഗ്രിമേജ്‌

മോക്ഷനഗരം സാക്ഷി

ഠലഃ േ: ഗ ഡിിശസൃശവെിമി, ജവീീേ െ: ഠഗ ജൃമറലലുസൗാമൃ

 
ഒരു നിമിഷം. കാതടപ്പിക്കുന്ന കാറ്റിന്റെ ഇരമ്പം മനസ്സിന്റെ വാതിലുകള്‍ തട്ടിത്തുറന്ന് അകത്തേക്ക് കുതിച്ചൊഴുകി. അനന്തമായ കടല്‍നീലിമ, കടുംചുവപ്പണിഞ്ഞ മാനം, ചുറ്റും കാറ്റിന്റെ സ്‌നേഹലാളന... ഉടലാകെ കോരിത്തരിക്കുംവിധം പ്രകൃതി എടുത്തുയര്‍ത്തുന്നു. അനന്തമെന്നോണം നീണ്ടു കിടക്കുന്ന പാമ്പന്‍പാലത്തിലെ യാത്രയില്‍ അടുത്തനിമിഷം നാം മറ്റൊരു കാലത്തിലേയ്ക്ക് പറക്കുന്നു. രാമേശ്വരത്തെ മണ്ണില്‍ മനസ്സ് ഗഗനചാരിയാവും. കണ്ണുമാത്രമല്ല ഉള്ളും വെണ്‍മേഘങ്ങളെ തൊടും.

എല്ലാംകൊണ്ടും മറ്റൊരു ലോകമാണ് രാമേശ്വരം. പുണ്യത്തിന്റെ ചന്ദനഗന്ധം നിറഞ്ഞ പ്രാചീനകഥകള്‍, പ്രാര്‍ത്ഥനകളുടെ പിഴയ്ക്കാത്ത പ്രദക്ഷിണവഴികള്‍, ചിറകൊതുക്കി കാത്തുനില്‍ക്കുന്ന ബലിക്കാക്കകള്‍ക്കായി കണ്ണീര്‍നനവുള്ള ഉദകങ്ങള്‍.
രാമേശ്വരത്തിന് പുതിയ പരിചയപ്പെടുത്തലുകള്‍ വേണ്ട. കടലോളം കാവ്യഭംഗിയാര്‍ന്ന കഥകള്‍ തലമുറകള്‍ക്കായി കാത്തുവെച്ചിരിക്കുകയാണിവിടം. ഓരോ മണല്‍ത്തരിയിലുമുണ്ട് രഘുവംശിയുടെ ജീവിതസ്പര്‍ശം. ആകാശത്തോളം ഉടല്‍ പെരുപ്പിച്ച് ദിഗന്തങ്ങള്‍ പൊട്ടുമാറ് അലറിക്കൊണ്ട് ഹനുമാന്‍ ലങ്കയിലേക്ക് ചാടിയ ഗന്ധമാദന പാര്‍വ്വതം, രാമനാമം ജപിച്ച് വാനരയൂഥം ചിറ കെട്ടിയ സേതുസമുദ്രം... സ്ഥലമഹിമകള്‍ ഏറെയുണ്ട്. എല്ലാം ഇതിഹാസവുമായി ചേര്‍ന്നു നില്‍ക്കുന്നവ.

രാമായണം കൊണ്ട് പുകള്‍പെറ്റതെങ്കിലും ഇവിടെ ശിവനാണ് പ്രതിഷ്ഠ. രാമന്റെ നാഥന്‍ അഥവാ ഈശ്വരന്‍. ലങ്കയില്‍നിന്ന് മഹായുദ്ധം കഴിഞ്ഞ് വിജയിയായി മടങ്ങിയെത്തിയ ശ്രീരാമചന്ദ്രന് മേല്‍ രാവണവധം മൂലമുള്ള ബ്രഹ്മഹത്യാപാപം പതിച്ചു. അതിനു പരിഹാരമായി ഇഷ്ടദേവന് പ്രത്യേകപൂജകള്‍ ചെയ്യാന്‍ രാമന്‍ നിശ്ചയിച്ചു. അതിനായി സീതാദേവി തന്നെ മണലില്‍ ശിവലിംഗം തീര്‍ത്തു. ക്ഷേത്രപ്രതിഷ്ഠയെപ്പറ്റിയുള്ള വിശ്വാസദാര്‍ഢ്യം നിറഞ്ഞ ഐതിഹ്യം ഇങ്ങനെ.

കാഴ്ചയില്‍ ഒരു ഇടത്തരം തമിഴ്പട്ടണമാണ് രാമേശ്വരം. സ്റ്റാന്‍ഡില്‍നിന്ന് ക്ഷേത്രപരിസരത്തേക്ക് ഓട്ടോകിട്ടും. അല്ലെങ്കില്‍ കൗതുകത്തിന് കുതിരവണ്ടിയാകാം. ഇന്ന് അവധിദിനമാണ്. നാള്‍ തിരുവാതിരയും. പരമേശ്വരന്റെ പിറന്നാള്‍. ക്ഷേത്രത്തില്‍ നല്ല തിരക്ക്. ശിവസ്തുതികളുമായി തീര്‍ത്ഥാടകരുടെ സംഘങ്ങള്‍ ഇടമുറിയാതെയുണ്ട്. ഭസ്മമണിഞ്ഞ മുണ്ഡിതശിരസ്സുകള്‍, ഒറ്റതിരിഞ്ഞ ചിലരുടെ കൈകളില്‍ പട്ടില്‍പൊതിഞ്ഞ കുടങ്ങള്‍. അസ്ഥികലശങ്ങളാണ്. പ്രിയപ്പെട്ടവരുടെ അസ്ഥിനിമജ്ജനത്തിന് എത്തിവര്‍. ഒരു ജീവിത യാത്രയുടെ അവസാനം ഇവിടെ അഗ്നിതീര്‍ത്ഥത്തില്‍. പഞ്ചഭൂതാത്മകമായ ദേഹത്തിന്റെ ബാക്കി ഈ പുണ്യജലധിയില്‍. ക്ഷേത്രത്തില്‍നിന്ന് 100 മീറ്റര്‍ മാത്രം അകലെയുള്ള അഗ്നിതീര്‍ത്ഥത്തിന്റെ കരയില്‍ പിതൃകര്‍മ്മങ്ങളുടെ തിരക്കാണ്. ഇതുള്‍പ്പെടെ 24 തീര്‍ത്ഥങ്ങളുണ്ട് രാമേശ്വരത്ത്. ക്ഷേത്രമതിലിനകത്താണ് 22 തീര്‍ത്ഥങ്ങള്‍. പലതും വളരെ ചെറിയ കിണറോളം പോന്നവ. നിശ്ചിതതുകയ്ക്ക് ബക്കറ്റില്‍ വെള്ളംകോരി ഒഴിച്ചുതരാന്‍ ആളുകളുണ്ട്. മധുരവും ചൂടും തണുപ്പുമൊക്കയായി പലതരത്തിലുള്ള ഈ തീര്‍ത്ഥങ്ങള്‍ക്ക് ഔഷധഗുണമുണ്ടെന്നും വിശ്വാസമുണ്ട്.

ഹൈന്ദവ വിശ്വാസങ്ങളില്‍ കാശിയോളം തന്നെ മുഖ്യമാണ് രാമേശ്വരം. ഭാരതത്തിലെ പവിത്രമായ 12 ജ്യോതിര്‍ലിംഗങ്ങളിലൊന്ന്. തമിഴ് പാരമ്പര്യം പറഞ്ഞാല്‍ എട്ടാമത്തെ തേവാര സ്ഥലം. കാശിക്കു പോയാലും രാമേശ്വരത്തുകൂടി ദര്‍ശനം നടത്താതെ തീര്‍ത്ഥാടനം പൂര്‍ത്തിയാവില്ലെന്നാണ് ഹൈന്ദവ വിശ്വാസം. പണ്ട് ഗതാഗത സൗകര്യങ്ങളൊന്നുമില്ലാത്ത കാലത്ത് മാസങ്ങളോളം കാല്‍നടയായി സഞ്ചരിച്ച് ഇരുക്ഷേത്രങ്ങളിലും പ്രാര്‍ത്ഥന നടത്തിയെത്തുന്ന രീതിയുണ്ടായിരുന്നു.

കാലപ്രവാഹത്തിനിടയില്‍ രാമേശ്വരത്തെ വിസ്മൃതമായ ശിവപ്രതിഷ്ഠ ഒരു സന്യാസി കുടില്‍കെട്ടി സൂക്ഷിച്ചതായി പറയുന്നു. പിന്നീട് 12-ാം നൂറ്റാണ്ടില്‍ ശ്രീലങ്കന്‍ രാജാവായ പരാക്രമ ബാഹുവാണ് ക്ഷേത്രശ്രീകോവില്‍ പണിതത്. 15-ാം നൂറ്റാണ്ടില്‍ രാമനാഥപുരത്തെ ഉദയസേതുപതി പടിഞ്ഞാറെ ഗോപുരം പണിതീര്‍ത്തു. 16-ാം നൂറ്റാണ്ടില്‍ തിരുമലൈ സേതുപതി തെക്കുഭാഗത്തെ രണ്ടാം ഇടനാഴി, പതിനേഴാം നൂറ്റാണ്ടില്‍ ദളവാസേതുപതി കിഴക്കേ പ്രധാനഗോപുരം... അങ്ങനെ പലകാലങ്ങളിലായിരുന്നു ക്ഷേത്രസമുച്ചത്തിന്റെ നിര്‍മ്മിതി. തിരുവിതാംകൂര്‍, മൈസൂര്‍, പുതുകോട്ടൈ ഭരണാധികാരികള്‍ക്ക് ക്ഷേത്രവുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
ക്ഷേത്രവും ബന്ധപ്പെട്ട സ്ഥലങ്ങളും കണ്ടു തീരാന്‍ ഏറെ നേരമെടുക്കും. അല്ലെങ്കില്‍ എല്ലാ വിശേഷസ്ഥലങ്ങളും കണ്ട് തിരക്കിട്ട ഒരു ഓട്ടപ്രദക്ഷിണവുമാവാം. അങ്ങനെയുമുണ്ട് രാമേശ്വരത്ത് പാക്കേജ്. ഓട്ടോറിക്ഷക്കാരുടെ ഈ യാത്രയ്ക്ക് അധിക കൂലിയില്ല. പഞ്ചമുഖ ഹനുമാന്റെ ക്ഷേത്രത്തില്‍ പോകാം. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന രാമസേതു ശിലകള്‍ കണ്ട് വിസ്മയിക്കാം, ഗന്ധമാദനത്തില്‍ കയറി പ്രാര്‍ത്ഥിക്കാം...

കാലം മാറുമ്പോഴും കഥകള്‍ക്ക് തിളക്കമേറുന്നു. ഗോപുരങ്ങളും ഇടനാഴികളുമായി 15 ഏക്കറില്‍ പരന്നുകിടക്കുന്ന ക്ഷേത്രം ശില്പകലയുടെ വിസ്മയലോകമാണ്. ലോക സഞ്ചാരികള്‍ക്ക് ഏറെ പരിചിതം നാലായിരം അടി നീളമുള്ള ഇവിടെ പേരുകേട്ട ഇടനാഴിയാണ്. അതിനെ അലങ്കരിച്ച് അനുപമഭംഗിയാര്‍ന്ന നാലായിരം ശിലാസ്തംഭങ്ങള്‍. അപ്രശസ്തരായ ശില്പികളുടെ വിയര്‍പ്പണിഞ്ഞ ഉളിപ്പാടുകള്‍... എല്ലാം പതിനെട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചത്.
അത്ഭുതം അറിയാതെ മനസ്സില്‍ തടംവെക്കുന്നു. എവിടെനിന്നാണ് ഇത്ര കൂറ്റന്‍ കല്ലുകള്‍...! അതും പഞ്ചസാര മണല്‍ മാത്രമുള്ള ഈ ദ്വീപില്‍! ആരാധ്യദേവന് ക്ഷേത്രം പണിയാനായി കടല്‍മാര്‍ഗ്ഗം എങ്ങനെയോ കൊണ്ടുവന്നതാണെന്നതാണ് കഥ. പിന്നെയും കഥകള്‍. അത്ഭുതകഥകള്‍......

ഐതിഹ്യപ്പെരുമ


പുരാണേതിഹാസങ്ങള്‍ ഏറെ പറയുന്നുണ്ട് രാമേശ്വരത്തെപ്പറ്റി. ഘോരയുദ്ധം കഴിഞ്ഞ് വൈദേഹിയെ വീണ്ടെടുത്ത് ശ്രീരാമചന്ദ്രന്‍ നാട്ടിലേക്ക് മടങ്ങി. രാവണനെ വധിച്ചതിന്റെ ബ്രഹ്മഹത്യപാപത്തില്‍നിന്ന് മോചിതാനാവാനായി കരയിലെത്തിയ ഉടന്‍ ശ്രീരാമന്‍ ശിവഭജനത്തിനൊരുങ്ങി. മുനിവചനമനുസരിച്ച് സമയവും കുറിച്ചു. വിശിഷ്ടമായി ശിവലിംഗം കൊണ്ടുവരാനായി ഹനുമാനെ കാശിയിലേക്കയച്ചു. പക്ഷേ സമയമായിട്ടും ഹനുമാനെ കണ്ടില്ല. മുഹൂര്‍ത്തം തെറ്റാതിരിക്കാന്‍ സീതാദേവി കടല്‍ത്തീരത്ത് മണല്‍കൊണ്ട് ശിവലിംഗം തീര്‍ത്തു. പൂജയെല്ലാം കഴിഞ്ഞപ്പോഴാണ് ഹനുമാന്‍ എത്തിയത്. അനിഷ്ടം തോന്നിയ ഹനുമാന്‍ വാലുകൊണ്ട് ചുറ്റിപ്പിടിച്ച് പ്രതിഷ്ഠ ഇളക്കാന്‍ ശ്രമിച്ചു. ഒടുവില്‍ സീതയുടെ തപോനിഷ്ഠയും ദേവഹിതവുമറിഞ്ഞ് പ്രണമിച്ചു. ഹനുമാന്‍ കൊണ്ടുവന്ന ശിവലിംഗവും അവിടെ പ്രതിഷ്ഠിച്ചു. കാശിലിംഗമെന്നും ഹനുമദ്‌ലിംഗമെന്നും ഇതിനെ വിളിക്കാറുണ്ട്. രാമനാഥനു മുന്നേ കാശിലിംഗത്തിന് പൂജ ചെയ്യുകയാണ് ഇവിടത്തെ ആചാരം.

* രാവണന്റെ അനിഷ്ടത്തിന് പാത്രീഭൂതനായ വിഭീഷണന്‍ ലങ്കയില്‍നിന്ന് പലായനം ചെയ്ത് രാമന്റെ അടുത്ത് അഭയം പ്രാപിച്ചു. രാമനുമായി വിഭീഷണന്‍ സഖ്യം ചെയ്തത് രാമേശ്വരത്തു വച്ചാണ്.
* സീതാദേവിയെ രാവണന്‍ അപഹരിച്ചുകൊണ്ടുപോയപ്പോള്‍ മാര്‍ഗ്ഗമധ്യേ പക്ഷിരാജനായ ജടായു തടഞ്ഞു. യുദ്ധത്തില്‍ രാവണന്‍ ജടായുവിന്റെ ചിറക് അരിഞ്ഞുവീഴ്ത്തി. അത് നടന്നത് രാമേശ്വരത്ത് ജടായു തീര്‍ത്ഥത്തിലാണ്.
* ഇഷ്ടദേവന് അഭിഷേകം നടത്താനായി ശ്രീരാമന്‍ അമ്പെയ്ത് ഗംഗാധാരയെ ഭൂമിയില്‍ സൃഷ്ടിച്ചു. ഇതാണ് ക്ഷേത്രത്തിന്റെ ആദ്യ ഇടനാഴിയിലെ കോടിതീര്‍ത്ഥം.ചുറ്റും കാഴ്ചകള്‍


രാമേശ്വരത്തേക്കുള്ള പാമ്പന്‍ പാലം തന്നെ വലിയൊരു കാഴ്ചയാണ്. 2.3 കിലോമീറ്റര്‍ നീളമുള്ള പാലം ഭാരതത്തിന്റെ ഇതിഹാസതുല്യമായ ഒരു നിര്‍മിതിയാണ്.
ഗന്ധമാദന പര്‍വതം ( 2.5 കി.മീ.) ഐതിഹ്യപ്രസിദ്ധമായ ഈ സ്ഥലത്ത്‌നിന്നും നോക്കിയാല്‍ ദ്വീപ് മനോഹരമായ ഒരു കാഴ്ചയാണ്. സീതാന്വേഷണത്തിനായി ഇവിടെയെത്തിയ വാനരസംഘങ്ങള്‍ക്കിടയില്‍നിന്ന് ഹനുമാന്‍ ലങ്കയിലേക്ക് ചാടി എന്നത്രേ ഐതിഹ്യം. രാമപാദ മുദ്രകളുള്ള ഒരു ക്ഷേത്രവും ഇവിടെയുണ്ട്.
ധനുഷ്്‌കോടി(14 കി.മീ.) ഒരു കാലത്ത് ഒരു റെയില്‍വേസ്റ്റേഷന്‍ ഉള്‍പ്പെടെ എല്ലാ സൗകര്യവുമുണ്ടായിരുന്ന ഒരു നഗരം. 1964 ലെ പ്രകൃതിക്ഷോഭത്തില്‍ എല്ലാം നാമാവശേഷമായി. ഇന്ന് മൃതനഗരം. ബാക്കിയുള്ളത് തകരാത്ത കോദണ്ഡ രാമസ്വാമിക്ഷേത്രം മാത്രം. ഇന്ത്യയുടെ തെക്കേ മുനമ്പായ ഇവിടം ഇന്ന് സിനിമക്കാരുടെ പ്രിയ ലൊക്കേഷന്‍കൂടിയാണ്.
ദേവീ പട്ടണ(14 കി.മീ.) ലങ്കായുദ്ധത്തിന് പോകുംമുമ്പ് ശ്രീരാമന്‍ ഇവിടെയെത്തി നവഗ്രഹങ്ങളെ ജലത്തില്‍ പ്രതിഷ്ഠിച്ച് പൂജിച്ചുവെന്നാണ് ഐതിഹ്യം. രാമേശ്വര യാത്രയുടെ ഭാഗമാണ് ഇവിടെയുള്ള ദര്‍ശനവും. കടലിന്റെ വേലിയിറക്ക നേരത്ത് നവഗ്രഹശിലകള്‍ ഇപ്പോഴും ദൃശ്യമാവും.
രാമനാഥപുരം കൊട്ടാരം(20 കി.മീ.) രാമേശ്വരം വാണിരുന്ന സേതുപതി രാജവംശത്തിന്റെ ആസ്ഥാനം. പതിനേഴാം നൂറ്റാണ്ടിലെ നിര്‍മാണ ശൈലി. ബ്രിട്ടീഷുകാരോടുള്ള ബന്ധവും മറാത്തികളോടുള്ള യുദ്ധവും... ചരിത്രമേറെ പറയാനുണ്ട്. കൊട്ടാരത്തിന്.ധനുഷ്‌കോടി


രാമേശ്വരത്തു നിന്നും 15 കി.മി. തെക്കു കിഴക്കാണ് ധനുഷ്‌കോടി. കടലിനു നടുവിലെ, ഒരു വിജനമായ ഇടനാഴിയിലൂടെ സഞ്ചരിക്കുന്ന അനുഭവം. ലങ്കയിലേക്കുള്ള സേതു തീര്‍ക്കാന്‍ ശ്രീരാമചന്ദ്രന്‍ തന്റെ ധനുസ്സു കൊണ്ട് അടയാളം തീര്‍ത്ത സ്ഥലം. ധനുഷ്‌കോടി ഒരിക്കല്‍ തിരക്കേറിയ മുനമ്പായിരുന്നു. 1964 ഡിസംമ്പര്‍ 22നു വീശിയ കൊടുങ്കാറ്റ് ഇതിനെ മൃതനഗരമാക്കി. രാമേശ്വരത്തു നിന്നും സ്വകാര്യവാഹനങ്ങള്‍ വാടകക്ക് യാത്രക്കാരെ ധനുഷ്‌കോടിയിലെത്തിക്കും. സന്ധ്യ കഴിഞ്ഞാല്‍ വിജനമായ ധനുഷ്‌കോടിയില്‍ സമയം ചെലവിടുന്നത് പന്തിയല്ല. ധനുഷ്‌കോടിക്കപ്പുറത്ത് സേതുസമുദ്രം, 18 കിലോമീറ്റര്‍ അപ്പുറത്ത് ശ്രീലങ്കയിലെ തലൈമന്നാര്‍.
ുരാമേശ്വരത്തു നിന്നും 174 കിമി വടക്കു പടിഞ്ഞാറ് (മൂന്നര മണിക്കൂര്‍) ദിശയില്‍ സഞ്ചരിച്ചാല്‍ മധുരയായി. തീര്‍ഥാടകര്‍ രാമേശ്വരം കഴിഞ്ഞാല്‍ മധുര സന്ദര്‍ശിക്കുന്നത് പതിവാണ്. രാമേശ്വരത്തു നിന്നും തൂത്തുക്കുടി വഴി 209 കി.മി. സഞ്ചരിച്ചാല്‍ തിരുച്ചെന്തൂര്‍ മുരുകന്റെ
കടലോരകോവിലിലെത്താം. രാമേശ്വരത്ത ് നിന്ന് കന്യാകുമാരിയിലേക്ക് 320 കിമി. ദൂരമുണ്ട്.

Travel Info

Rameshwaram

An island (Pamban Island) separated from the mainland by the channel of Pamban on the Gulf of Mannar. It is almost 40 km away from the Peninsula of Jaffna in Sri Lanka. After Kashi, it is the second holiest place in the country.
Location
State Tamilnadu. Dt Ramanathapuram.
Temple timings
5am -1 pm, 3 pm - 9pm.
How to reach
Air: Madurai - 174 kms. Indian Airlines connect Madurai with Chennai, Trichi, Bangalore and Mumbai.
Rail: Nearest Railway Station- Mandapam. Connected with all major cities like Chennai, Madurai, Coimbatore, Trichy, Thanjavur and Palghat.
Road: Connected with all important towns of Tamil Nadu, including Coimbatore, Madurai and Tirunelveli which are accessible from different parts of Kerala. City Buses are there from Rameshwaram to various towns of Tamilnadu. Point to Point services, Tourist taxi, auto / cycle rickshaws and horse carts are also available. Andhra Pradesh State Road Transport corporation ( APSRTC ) operates Rameswaram – Tirupati daily service.
Contact
Std 04573 Temple:)221223pTown Police Station)221227pTemple Police Station )221246pDy. S.P., Rameswaram)221256pSuptd. of Police, Ramnad)221350 pRailway Station)221226pTamil Nadu State Exp. Transport Corp.)221263pTourist Officer, Tourism Dept, 14 East Car Street )221371 pTourism Information Counter, Railway Station )221373
pTourist Office in BusTerminus)221371.
Festivals
Thai Amavasai in JanuarypMaasi Sivarathri in February-March p Adi Thirukalyanam in July-AugustpRamalingam Prathastai in MaypMahalaya Amavasai in SeptemberpNavarathri Festival in September-OctoberpPongal and Pilgrimage Tour Festival in January organised by the Tourism Dept, Government of Tamil Nadu.
Travel Agents
Janani Travels, South Car Street)221353pBharath Travels, Sannathi Street)221650 p Seetharam Travels, Sannathi Street)221501.
Stay
Hotel Tamil Nadu, `700-1400)221277pHotel Royal Park,`1850-2600,)221680 pHotel Venkatesh,`420- 770)221296pHotel Maharaja, `475-825)221271
pHotel Chola, `400 - 1000)221307pSringeri Mutt,` 400 (donation))221129.p-


Sights Around

Dhanushkodi: An abandoned port city. This is a strip of land about one km wide
and 18 kms long on the eastern end of Rameswaram island. On one side are the
waters of the Indian Ocean and on the other of the Bay of Bengal (15 kms).
Pamban Bridge (Annai Indira Gandhi Road Bridge): 2.3km long bridge that connects the Rameswaram island with the main land. It is the longest seabridge in India.
Agnitheertham: The seashore, about 100 metres from the main entrance of main temple, is the place where pilgrims perform poojas in honour of their ancestors.
Gandhamadana Parvatham: the highest point in the island (2.5kms).
Satchi Hanuman Temple: 3 kms from the main temple, on the way to the Gandha madana Parvatham.
Badrakaliamman Temple: a temple for Devi Durga, 2 kms from the main temple.
Five-faced Hanuman Temple: the deity of Hanuman drawn with senthooram (2km).
Jada Theertham: About 3.5 km from Rameswaram on the Dhanushkodi road.
Nambu Nayagiamman Temple: 8 kms,on the way to Dhanushkodi.
Sugreevar Temple/Theertham: on the way to Gandhamadana Parvatham, near
the Doordarshan Kendra.
Kothandaramaswamy Temple : 12 kms away from Rameswaram. Vibishana,
brother of Ravana, is believed to have surrendered before Rama, here.
Villoondi Theertham: 7 kms from the main temple on the way to Pamban.
Ramalingavilasam Palace: 17th century Palace in Ramanathapuram.
Ariyaman Beach: A tourist spot famous for beautiful beach and water sports.
Kanchirankulam: A water bird sanctuary. Season: Nov. to Feb.. (105 kms)
Tirupullani: Famous Vishnu Temple (64 kms)
Sethukarai: a pilgrim centre. (68kms)
Mandapam: Connects Rameswaram with the mainland. A boat ride to Kurusadai
Island can be arranged from here (18 kms).
Ramanathapuram: District headquarters, an ancient town. (20 kms)
Erwadi: Muslim pilgrimage centre where 800 years old tomb of Sultan Ibrahim
Syed Aulia is located (80 kms)
Uppoor : Famous for Vinayagar temple. (85 kms)
Uthirakosamangai : an ancient Shiva Temple ((72 kms)
Devipattinam: A coastal Village where Hindus perform religious rites (14 kms).
Water Bird Sanctuaries: The Arichamunai Bird Sanctuary at Dhanushkodi (14kms), the Kanjirankulam and Chittirankudi Sanctuaries on the mainland in Ramanathapuram.
Season: October to January.
Kurusadai Island :(23 kms) An island in the Gulf of Mannar, a paradise for the Marine Biologists and Nature lovers. 4 kms from Mandapam. The Fisheries Dept gives permission to visit this Island.
Museums
1. Archealogical Site Museum, Varthagan Street.
2.Gandhi Gallery,West car street
3. Central Marine Fisheries Research Institute, Bio-Zoological Marino, Mandapam
4. Aquariaum Opp: Central Bus Stand, Rameswaram, Ph: 91-4573-222811


അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/