ഡെസ്റ്റിനേഷന്‍

ആനത്തൊട്ടിലില്‍

ഠ ഖ ടൃലലഷശവേ, ജവീീേ:െ ജ ഖമ്യലവെ

 കുട്ടിയാനകളുടെ അമ്മത്തൊട്ടിലാണ് കോടനാട്.
ജീവദായിനിയായ പെരിയാര്‍ തഴുകി തലോടുന്ന ഈ
ആനനാടിനോട് ആരും ചങ്ങാത്തം കൂടി പോകും
കോടനാടിന്റെ 'ക' എന്നത് ഒരു കൗതുകമാണ്, ഒരു ആനക്കൗതുകം. ഈ നാടിന്റെ പേരില്‍ ഒരാന പോലുമില്ലെങ്കിലും ആനയുടെ പേരിലാണ് കോടനാട് അറിയപ്പെടുന്നത്. ഇതേ കൗതുകം ഇവിടെയെത്തുന്നവരുടെ ഞരമ്പുകളിലും കോടനാട് കുത്തിവെയ്ക്കുന്നു.

കഴിഞ്ഞ ഡിസംബറിലായിരുന്നു ആ വാര്‍ത്ത കേട്ടത്. മലപ്പുറത്തെ കരുവാരക്കുണ്ടില്‍ നിന്നും ഒരാനക്കുട്ടിയെ കിട്ടിയിരിക്കുന്നു. വനാതിര്‍ത്തിയിലുള്ള റബ്ബര്‍ത്തോട്ടത്തില്‍ വേച്ചു വേച്ചു നടന്ന ആനക്കുട്ടി കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെട്ടു പോയതായിരിക്കാം എന്നായിരുന്നു നിഗമനം. അതിനെ കോടനാട്ടെ ആനകളുടെ അഭയ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. മൂന്നുമാസം മാത്രം പ്രായമുള്ള അവള്‍ക്ക് വനപാലകര്‍ 'ഗായത്രി' എന്ന് പേരിട്ടു.


സംഭവം നടന്ന് ഒരുമാസത്തിന് ശേഷമാണ് 'ഗായത്രി'യെ കാണാന്‍ പുറപ്പെട്ടത്. കോടനാട്ടെ ആനക്കൊട്ടിലില്‍ രണ്ട് കുഞ്ഞാനകള്‍. അതിലൊന്നായിരിക്കും 'ഗായത്രി'. ഒന്ന് കിടക്കുകയാണ്. ഇടയ്ക്ക് എഴുന്നേല്‍ക്കും കൂടിന് ചുറ്റും ഓടും. മറ്റേത് ഇത്തിരി കൂടി ചെറുതാണ്. സദാസമയം തുമ്പിക്കൈ കൂടിന് പുറത്തേക്ക് നീട്ടി നില്‍ക്കുന്നു. രണ്ടുപേരെയും ചന്ദനക്കുറിയൊക്കെ തൊടുവിച്ചിട്ടുണ്ട്. ഇതിലേതാണ് ഗായത്രി..?

ഉത്തരം കിട്ടിയത് ഡി എഫ് ഒ നാഗരാജനില്‍ നിന്നാണ്. അദ്ദേഹം അല്‍പ്പം വിഷമത്തോടെ പറഞ്ഞു, 'അവള്‍ രണ്ടു ദിവസം മുന്നേ ചെരിഞ്ഞു'. വന്ന അന്നു മുതല്‍ ഭക്ഷണം കഴിക്കുന്നതില്‍ വിമുഖതയായിരുന്നു ഗായത്രിക്ക്. കരിക്കിന്‍ വെള്ളമായിരുന്നു ആദ്യം കൊടുത്തിരുന്നത്. ഒടുവില്‍ അതു പോലും കഴിക്കാതായി. കൂട്ടം തെറ്റിയതാവില്ല തള്ളയാന ഉപേക്ഷിച്ചതാവാനാണ് സാധ്യതയെന്നാണ് അദ്ദേഹം പറയുന്നത്. ഈ 'അമ്മത്തൊട്ടിലിലെ' അഭയം പോലും ആ കുട്ടിയാനയ്ക്ക് തുണയായില്ല.

അവളെ പോലെ ഇവിടെ എത്തിയതാണ് ആറുമാസം പ്രായമുള്ള ഗംഗയും ഒന്നരവയസ്സുകാരന്‍ കൃഷ്ണനും. അവരാണിപ്പോള്‍ ഇവിടുത്തെ ഇളമുറക്കാര്‍. അഞ്ജനയും ആശയും പാര്‍വ്വതിയുമാണ് പിന്നെയുള്ള കുട്ടികള്‍. നീലകണ്ഠന്‍ എന്ന കൊമ്പനും സുനിതയെന്ന പിടിയാനയുമാണ് തലമുതിര്‍ന്ന അംഗങ്ങള്‍. കുട്ടിയാനകളുടെ ഒരു ലോകമായി മാറിക്കഴിഞ്ഞു കോടനാട്.

നമ്മുടെ നാട്ടുകാരേക്കാള്‍ വിദേശികളാണ് അധികവും വരുന്നത്. ആനക്കൂടിനു ചുറ്റും അവര്‍ കൗതുകം നിറഞ്ഞ കണ്ണുകളാല്‍ മറ്റൊരു കൂടു കെട്ടുന്നു. സുനിത സഫാരിക്കുള്ള തയ്യാറെടുപ്പിലാണ്. പുതുതായി തയ്യാറാക്കിയ ചുരല്‍ ഇരിപ്പിടം അവള്‍ക്ക് മേല്‍ കെട്ടിവെയ്ക്കുകയാണ് പാപ്പാന്‍മാര്‍. ആനക്കൂടിന് പിറകിലാണ് അഞ്ജനയും ആശയും പാര്‍വ്വതിയും. പനമ്പട്ട ആവോളം തട്ടുകയാണ്. എങ്കിലും പാപ്പാന്‍മാരോ വനംവകുപ്പ് ജീവനക്കാരോ വരുമ്പോള്‍ ഇവര്‍ വലിയ വായ് പൊളിച്ച് നില്‍ക്കും. അടുത്തു വരുമ്പോള്‍ എപ്പോഴും എന്തെങ്കിലുമൊന്ന് തിന്നാന്‍ കിട്ടണമെന്നാണിവര്‍ക്ക്.


Go to Pages »
1| 2 | 3 |

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/