പാര്‍ട്ടിംഗ് ഷോട്ട്‌

ബോധഗയയിലെ അമ്മ

Posted on: 25 Oct 2010

എഴുത്തും ചിത്രങ്ങളും: മധുരാജ്‌

 



Madhuraj
മനുഷ്യദു:ഖങ്ങളുടെ കാരണവും പരിഹാരവും തേടിയലഞ്ഞ ഒരു രാജകുമാരന്‍. ഒടുവില്‍ സത്യത്തിന്റെ വെളിച്ചം കണ്ടെത്തിയ ഇടം. ബോധഗയ, ബീഹാറിലെ ലോക പ്രശസ്തമായ തീര്‍ഥാടന കേന്ദ്രം. 2008 നവംബറിലെ മഞ്ഞിറങ്ങുന്ന ഒരു സന്ധ്യ. സ്വച്ഛമായ ആകാശം. അന്തരീക്ഷത്തില്‍ ക്ഷേത്രത്തില്‍ നിന്നുയരുന്ന ബൂദ്ധമന്ത്രങ്ങള്‍. പെട്ടെന്ന് വൈദ്യുതി നിലച്ചു. ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലെ ഇരുട്ടില്‍ അര്‍ധവൃത്താകൃതിയില്‍ എന്തോ നീങ്ങുന്നു. വാഹനങ്ങളുടെ വെളിച്ചക്കീറില്‍ അത് ഒരു മനുഷ്യരൂപമാണെന്ന് തിരിച്ചറിഞ്ഞു. കൂനിക്കൂടി പുതപ്പു കൊണ്ട് ശരീരം മറച്ച് വടികുത്തി തൊണ്ണൂറിലെ പ്രായം ചെന്നൊരമ്മ. മറു കയ്യില്‍ ഭിക്ഷാപാത്രം. ചുറ്റും ഒരു പറ്റം നായ്ക്കള്‍. തീര്‍ഥാടകര്‍ കാശിനൊപ്പം നല്‍കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ഈ അമ്മ തന്റെ കുഞ്ഞുങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുന്നു.
സന്ധ്യ മയങ്ങി, ക്ഷേത്രദീപങ്ങള്‍ അണഞ്ഞു, സന്ദര്‍ശകരൊഴിഞ്ഞു, വിജനമായ ബോധഗയയുടെ വഴിത്താര. ഇരുട്ടില്‍, ഉറഞ്ഞ തണുപ്പില്‍, കട്ടിപുതപ്പില്‍ കൂനിക്കൂടി ബോധഗയയിലെ അമ്മ വീണ്ടും മുന്നില്‍. സമീപം ഒഴിഞ്ഞ ഭിക്ഷാപാത്രം. ആഗ്രഹങ്ങളില്ല, ദു:ഖങ്ങളില്ല. നക്ഷത്രങ്ങളുറങ്ങാത്ത രാവില്‍ ബുദ്ധമന്ത്രങ്ങള്‍ മാത്രം..ബുദ്ധം ശരണം ഗച്ഛാമി..

Camera: Nikon D3
Exposure Program: Manual
ISO -3200
F Number: f/2-8
Shutter Speed: 1/6 Sec.
Date: 25-11-2008
TAGS:

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.




http://whos.amung.us/stats/readers/ufx72qy9661j/