പാര്‍ട്ടിംഗ് ഷോട്ട്‌

സ്‌നേഹത്തിന്റെ സുഗന്ധം

Posted on: 25 Oct 2010

എഴുത്തും ചിത്രങ്ങളും: മധുരാജ്‌

 

Photo: Madhuraj


Madhuraj
ഇഷ്ടം നടിച്ചെത്തുന്നവര്‍ക്കും കരളു പറിച്ചു നല്‍കിയ സ്‌നേഹത്തിന്റെ നാടാണ് വയനാട്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വയനാട്ടില്‍ ഭരണം നടത്തിയിരുന്നത് വേടരാജാക്കന്‍മാരായിരുന്നു. വേട രാജവംശം ജ്വലിച്ചു നിന്ന കാലത്ത് ഇരവിയെന്ന വേടരാജകുമാരിയെ കുമ്പളരാജ്യത്തു നിന്നുള്ള രാജകുമാരന്‍ വിവാഹമന്യേഷിച്ചു. വിവാഹചടങ്ങുകള്‍ക്കിടയില്‍ എല്ലാം മറന്നാഹ്ലാദിക്കുന്നതിനിടയില്‍ നിരായുധരായ വേടരാജാക്കന്‍മാരെ കോട്ടയം രാജാവിന്റെയും കുറുമ്പനാട് രാജാവിന്റെയും പട്ടാളക്കാര്‍ ചതിയിലൂടെ കീഴ്‌പെടുത്തി. തോറ്റ ഒരു ജനതയുടെ ചരിത്രം ഇവിടെ തുടങ്ങുന്നു. പ്രബല മതവിഭാഗങ്ങളും ആധുനിക ജനാധിപത്യത്തിന്റെ പതാകവാഹകരും ഈ മണ്ണിലൂടെ ജൈത്രയാത്ര നടത്തി. പക്ഷെ ഒരു ജനതയുടെ തലക്കുറി മാത്രം മാറിയില്ല.

പ്രകൃതിയും മനുഷ്യനും അഭേദ്യമാമാകുന്നതാണ് വയനാടിന്റെ സംസ്‌കാരം. സ്‌നേഹമാണതിന്റെ ഭാഷ. വയനാടിന്റെ ഹൃദയത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ആ സംസ്‌കാരത്തിന്റെ സുഗന്ധം നാം അറിയും. കല്‍പറ്റയില്‍ നിന്ന് ബീച്ചനഹള്ളിയിലേക്കുള്ള വയനാടന്‍ പാതയില്‍ നിന്ന് ഒരു ദൃശ്യം.

Camera: Nikon D3
Exposure : Shutter Priority
ISO: 320
Exposure time: 1/500 sec
F Number: F/4
Date: 30-09-2009
TAGS:

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.




http://whos.amung.us/stats/readers/ufx72qy9661j/