മുന്നില്‍ കാട്ടുപാത നീളുന്നു. ഒരു വന്‍മരത്തിന് മുറിവേറ്റ പോലുള്ള ചോരപ്പാട്.. മരത്തിന്റെ തൊലി ആന കീറിയെടുത്ത അടയാളം. നിലത്ത് നോക്കിയപ്പോള്‍ ആനപിണ്ഡങ്ങള്‍ വരിവരിയായി കാണാം. ആവി പറക്കുന്നു... പതുക്കെ നടന്നാല്‍ മതി. ശബ്ദമുണ്ടാക്കരുത്. വനംവകുപ്പിലെ വാച്ചര്‍ ദിവാകരന്‍ പറഞ്ഞു. കാട്ടുപാത ചെറുതാണ്. ഇരുവശത്തും വൃക്ഷങ്ങളും അടിക്കാടും വളര്‍ന്ന് നില്‍ക്കന്നു. ആനപ്പുല്ലുമുണ്ട് കൂട്ടത്തില്‍. മരകൊമ്പ് ഒടിയുന്ന ശബ്ദം. എവിടെയോ ആനയുണ്ട്. കാണുന്നില്ലെന്ന് മാത്രം. അല്‍പ്പം നടന്നപ്പോള്‍ ആനച്ചൂര്. ചുററും നോക്കി നടന്നു. കാട്ടുപാതയില്‍ ഒരു മരം വീണു കിടക്കുന്നു. അത് മുറിച്ചു കടന്നു. 2 പിന്നീടുള്ള ഇറക്കം അതിമനോഹരമ ....