
ഒഴുകി ഒഴുകി
Posted on: 20 Nov 2011
Text: G Jyothilal

ഗതാഗതമാര്‍ഗങ്ങള്‍ വിപുലമായതോടെ ചരക്കുനീക്കം ലോറികള്‍ ഏറ്റെടുത്തു. പയ്യെ പയ്യെ കേവുവള്ളങ്ങള്‍ കരയ്ക്കു കയറി. ചിലരത് വിറകു വിലയ്ക്ക് വിറ്റു. എന്നാല്‍ ഹൗസ്‌ബോട്ടുകള്‍ എന്ന ആശയം വന്നതോടെ കേവുവള്ളങ്ങള്‍ പുതിയ രൂപത്തിലും ഭാവത്തിലും സജീവമായി. ഒരു ലക്ഷം രൂപയ്ക്ക് വിറ്റൊഴിച്ചിരുന്ന വള്ളങ്ങള്‍ക്ക് വില പത്തും പന്ത്രണ്ടും ലക്ഷമായി ഉയര്‍ന്നു. ഇന്ന് ഏറ്റവും കൂടുതല്‍ ഹൗസ്‌ബോട്ടുകള്‍ ഒഴുകി നടക്കുന്നത് വേമ്പനാട്ട് കായലിലാണ്. ഒരു റൂമിന് ഒന്നേകാല്‍ ലക്ഷം ദിവസവാടക വരുന്ന ഒബ്‌റോയ് ഗ്രൂപ്പിന്റെ കപ്പല്‍ സമാനമായ ബോട്ടുകള്‍ മുതല്‍ ഏ.സി., മട്ടുപ്പാവ് തുടങ്ങി സ്വിമ്മിങ് പൂള്‍ സൗകര്യങ്ങളുള്ള വിവിധതരം ഹൗസ് ബോട്ടുകള്‍ വരെ കായലോളങ്ങളെ കീഴടക്കി.
ആലപ്പുഴ പുന്നമട ജെട്ടിയില്‍ നിന്നാണ് ഹൗസ്‌ബോട്ടുകള്‍ സഞ്ചാരം ആരംഭിക്കുന്നത്. പകല്‍ കായലില്‍ ചുറ്റി കറങ്ങിയ ശേഷം രാത്രി ഏതെങ്കിലും കായലോരത്ത് കെട്ടിയിടുകയാണ് പതിവ്. ഹൗസ്‌ബോട്ടുകള്‍ നങ്കൂരമിടുന്നയിടങ്ങളില്‍ നാടന്‍ വള്ളങ്ങളുമായി വള്ളക്കാര്‍ കാത്തിരിക്കും. താത്പര്യമുള്ളവര്‍ക്ക് കൈത്തോടുകളിലൂടെ ഒരു യാത്രയാവാം. മണിക്കൂറിന് 200 രൂപയാണ് ഇതിന് ഈടാക്കുന്നത്. കുട്ടനാടന്‍ ജീവിത ദൃശ്യങ്ങള്‍ അടുത്തറിയാന്‍ ഈ യാത്രയാണ് നല്ലത്. 
Blue lake, Finishig point . Rs 4000-18000 Ph:9495212190
Gold river, Rs 9000-12000. Ph:9447143826
Vellappally House Boat, Rs.15000, Ph: 9447156238/ 9447056240.