ഡെസ്റ്റിനേഷന്‍ - ഇന്ത്യ

ലഡാക്കിന്റെ ഹൃദയതാളങ്ങള്‍

Posted on: 17 Jan 2012

Text & Photos: N J Antony

 




തടാക തീരത്തുകൂടി കുറെ ദൂരം നടന്നു. വിദേശികള്‍ പലരും നീരാട്ടു സുഖത്തിലാണ്. ജലത്തിന് അത്ര തണുപ്പുണ്ടാവില്ല. ചെറിയ ഉപ്പുരസമാണ് പോലും. തീരത്തെ ചതുപ്പുകളില്‍ അപരിചിതമായ കുറ്റിച്ചെടികളും പുല്‍ച്ചെടികളും. അകലെ ദേശാടനപ്പക്ഷികള്‍ തടാകത്തിലും തീരത്തും ആകാശത്തും ഉല്ലസിക്കുന്നു. ജലത്തില്‍ മത്സ്യങ്ങളോ മറ്റു ജീവികളെയോ കാണാനില്ല.

രണ്ടു കിലോമീറ്ററോളം നടന്നപ്പോള്‍ ഡ്രൈവര്‍ വാഹനവുമായി പിറകെയെത്തി, പട്ടാള ക്യാമ്പുകള്‍. ലേയില്‍ നിന്നും അനുവദം വാങ്ങി വന്നതാണെങ്കിലും ഇനി അധികം മുന്നോട്ട് പോകാനാകില്ല. 136 കി.മീ നീളമുള്ള തടാകത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം ചൈന കയ്യടക്കി വെച്ചിരിക്കുന്ന ടിബറ്റിലാണ്. അക്‌സായ് ചിന്‍ (Aksai Chin) പ്രദേശത്തെ ഘഅഇ (Line Of Actual Control) പാങ്ങോങ്ങ് തടാകം മുറിച്ചാണ് കടന്നു പോകുന്നത്.

മുമ്പ് അക്‌സായ്ചിന്‍ മേഖല ലഡാക്കിന്റെ ഭാഗമായിരുന്നല്ലോ. 1951 മുതല്‍ ചൈന അവരുടെ 219ാം ദേശീയപാതയുടെ നിര്‍മ്മാണം ഈ പ്രദേശത്ത് തുടങ്ങിയിരുന്നു. മനുഷ്യവാസമില്ലാത്ത ഭൂവിഭാഗമായിരുന്നതിനാല്‍ ഇന്ത്യക്ക് അതിന്റെ സൂചനപോലും ലഭ്യമായില്ല. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചൈന അത് ഔദ്യോഗിക പ്രത്തത്തിലൂടെ പ്രസിദ്ധീകരിച്ചപ്പോഴാണല്ലോ ഇന്ത്യ ഈ കടന്നു കയറ്റം മനസ്സിലാക്കിയത്. തുടര്‍ന്ന് 1962 ഒക്ടോബര്‍ 20 ല്‍ നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യക്ക് ചൈനയുമായി ഒത്തുതീര്‍പ്പ് ചെയ്യേണ്ടിവന്നു. അങ്ങനെയാണ് ഘഅഇ യുടെ ഉത്ഭവം. ഘഅഇ യുടെ ഇരുഭാഗത്തുമുള്ള തര്‍ക്ക സ്ഥലത്ത് ആര്‍ക്കും ഒരു പ്രവര്‍ത്തനവും നടത്താനാവില്ല. തടാക തീരത്ത് ഇപ്പോള്‍ ഇന്ത്യന്‍ ആര്‍മി സജീവമാണ്.

നാലഞ്ച് മണിക്കൂറുകള്‍ കൊണ്ട് കണ്ടുതീരുന്നതല്ലല്ലോ പാങ്ങോങ്ങിലെ കാഴ്ച്ചകള്‍ . തിരിച്ചു വരുമ്പോഴാണ് തീരത്തെ കൂടാര റിസോര്‍ട്ടുകള്‍ ശ്രദ്ധിച്ചത്. വേണമെങ്കില്‍ രണ്ടു ദിവസം രാപാര്‍ക്കാം. ഹിമാവൃതമായ ഗിരിശൃംഖങ്ങളിലെ ഉദയാസ്തമനങ്ങള്‍ ആസ്വദിക്കാം. ആ നേരമത്രയും ഈ മൂലധാതുവില്‍ മൂലപ്രകൃതിയൊരുക്കുന്ന വര്‍ണ പ്രപഞ്ചങ്ങള്‍ പിതൃതര്‍പ്പണമൊന്നിമില്ലാതെ മുഗ്ധതയോടെ ക്യാമറാക്കണ്ണുകളാല്‍ ആവാഹിക്കാം. ഇനി ഒരിക്കലാവട്ടെ, ഒരു പൗര്‍ണമിനാളില്‍.
Go to Pages »
1 | 2 | 3 | 4|
TAGS:
LEH  |  LADAK  |  KASHMIR  |  MONASTERY  |  BUDHISM 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.




http://whos.amung.us/stats/readers/ufx72qy9661j/