ഡെസ്റ്റിനേഷന്‍ - ഇന്ത്യ

പക്ഷിഗളെ സൊര്‍ഗ്ഗ

Text: Ashish Karunakaran, Photos: Ajith Aravind

 കന്നട നാട്ടില്‍, കാവേരിയുടെ മടിത്തട്ടില്‍, വിനോദസഞ്ചാരികളെ കാത്ത് ഒരു പക്ഷിസാമ്രാജ്യം


ജലലപ്പരപ്പിനെ പൊതിഞ്ഞു കിടക്കുന്ന മൂടല്‍മഞ്ഞിന്റെ വലയം ഭേദിച്ചുള്ള ബോട്ട് യാത്ര കാഴ്ച്ചയുടെ അനന്തസാധ്യതകളെ അനാവരണം ചെയ്തു. ഞങ്ങളുടെ സാരഥി 'ശിവണ്ണ' ഇരുപത് വര്‍ഷമായി രംഗനത്തിട്ടെന്ന പക്ഷിസാമ്രാജ്യത്തില്‍ ബോട്ടോടിക്കുന്നു. ഓരോ പുല്‍നാമ്പും അദ്ദേഹത്തിന് സുപരിചിതം. വിവിധയിനം പക്ഷിവര്‍ഗ്ഗങ്ങള്‍, പേരുകള്‍, പ്രജനനരീതികള്‍, ഓരോ കൂട്ടിലും എത്ര പക്ഷിക്കുഞ്ഞുങ്ങള്‍.. എല്ലാം ശിവണ്ണയ്ക്കറിയാം. ബോട്ടിന്റെ മുന്നോട്ടുള്ള യാത്രയില്‍ ഓരോ കാഴ്ച്ചകളിലേക്കും വിരല്‍ ചൂണ്ടി ശിവണ്ണ അവ വിവരിച്ചു തരുന്നു.

അനന്തവിഹായസ്സിന്റെ അധിപന്‍മാരായ പക്ഷികള്‍ ഭൂമിയില്‍ പ്രണയിക്കാനിറങ്ങുന്ന കാലം. എങ്ങും ചിറകടി ശബ്ദങ്ങളും പക്ഷികളുടെ കരച്ചിലും മാത്രം. നദീതടത്തില്‍ വെയില്‍ കാഞ്ഞു കിടക്കുന്ന മുതലകളിലേക്കാണ് ആദ്യം ശ്രദ്ധ പതിഞ്ഞത്. മനസ്സിലുണര്‍ന്ന ഭയം പുറത്തു കാട്ടാതെ ഞങ്ങള്‍ ചിത്രങ്ങളെടുത്തു. ഒരു പതിറ്റാണ്ടായി ഇവയുടെ എണ്ണം 40 നും 50 നും ഇടയിലാണ്. ഇത് കൂടാതെയും കുറയാതെയുമിരിക്കുന്നത് ഇവിടുത്തുകാര്‍ക്ക് ഇന്നുമൊരു പ്രഹേളികയാണ്.

മുതലകളില്‍ നിന്നും ഞങ്ങളുടെ ശ്രദ്ധ ശിവണ്ണ അടുത്ത പാറക്കൂട്ടങ്ങളിലേക്ക് നയിച്ചു. പാറക്കൂട്ടങ്ങളുടെ അടിയിലായി നദിയെ അഭിമുഖീകരിച്ച് അസംഖ്യം കൊച്ച് കൊച്ച് കൂടുകള്‍. കളിമണ്ണും ഉമിനീരും കലര്‍ത്തി പണിതുണ്ടാക്കിയ അറകള്‍. ഇഹശളള ടംമഹഹീം െഎന്നറിയപ്പെടുന്ന കുരുവികളുടേതാണ് ഈ കൂടുകള്‍. ഓരോ മഴക്കാലത്തും നദി ഒഴുക്കികൊണ്ടു പോകുന്ന വാസസ്ഥാനങ്ങള്‍ ഇവര്‍ എല്ലാ വര്‍ഷവും പുനര്‍നിര്‍മ്മിക്കുമത്രേ.


തലയ്ക്കുമുകളില്‍ കാര്‍മേഘപടലങ്ങള്‍ പോലെ ഒരായിരം കറുത്ത പക്ഷികള്‍. Median Egrets ആണ്. (Ibis എന്ന വിഭാഗം). പ്രജനനകാലത്തു മാത്രം കാണുന്ന ഇവയുടെ തൂവലുകള്‍ (plumes) മനോഹരമാണ്. പല കിളികളെ പറ്റിയും ശിവണ്ണ വിവരിച്ചു തന്നു. മറ്റു പക്ഷികളുടെ കൂടുകളില്‍ നിന്നും കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്ന Night Heron, പാമ്പു പോലിരിക്കുന്ന നീളന്‍ കഴുത്തോടു കൂടിയ Snake Birds, പീലിവിടര്‍ത്തി നില്‍ക്കുന്ന മയിലുകള്‍... ഇണചേരുന്ന കാലത്താണത്രേ മയിലുകളുടെ പീലികള്‍ ഏറ്റവും വലുതാകുന്നത്. രംഗനത്തിട്ടിനെ വലയം ചെയ്തു നില്‍ക്കുന്ന നെല്‍പാടങ്ങളിലാണ് മയിലുകള്‍ ഇരതേടുന്നത്. പക്ഷികളിലെ ചില വേട്ടക്കാരെ ഞങ്ങള്‍ കണ്ടു. പരുന്തു വിഭാഗത്തില്‍ പെടുന്ന Crested Serpent Eagle, Grey headed Fishing Eagle, Brahminy Kites എന്നിങ്ങനെ പലതരം ഇരപിടുത്തക്കാര്‍. പക്ഷികളിലെ ഭീമന്‍മാരാണ് Painted Storks. ഇവയുടെ ചിറകുകളുടെ വിസ്താരം മാത്രം മൂന്ന് മീറ്ററോളം വരും.

Go to Pages »
1| 2 |
TAGS:
RANGANATHITTU  |  MYSURU  |  BIRDS  |  SRIRANGAPATTINA  |  BARBETS  |  SAND PIPER  |  STONE PLOVER  |  RIVER TERN  |  CORMORANT  |  DARTER  |  EGRET  |  HERON  |  IBIS  |  OPEN BILLED STORK  |  PARADISE FLYCATCHER  |  RED WHISKERED BULBUL  |  WAGTAIL  |  BLACK HEADED MUNIA  |  CRESTED SERPENT EAGLE  |  GREY HEADED FISHING EAGLE  |  BRAHMINY KITES  |  PAINTED STORKS 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/