
മൈ ഡിയര്‍ കരടി
Posted on: 12 Sep 2011
Photos: N A Naseer

പറമ്പിക്കുളത്തെ കുരിയാര്ക്കുട്ടിയില് വെച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നസീറിന്റെ ക്യാമറ കണ്ടപ്പോള്‍ ആദിവാസിയായ സോമനാഥന് പറഞ്ഞു; 'ഇന്ന് കരടിയെ ക്യാമറയില്‍ കിട്ടും' വാക്കുകള്‍ ഫലിച്ചു. സ്വാമിനാഥന്റെ ശബ്ദം ഇപ്പോഴും നസീറിന്റെ കാതുകളില്‍ മുഴങ്ങുന്നു.
നസീര്‍ ഓര്‍മ്മിച്ചു; ഒരിക്കല്‍ ചാറ്റല്‍ മഴ പെയ്തപ്പോഴാണ് കരടിയെ കണ്ടത്. ചെറിയ ചിതല്‍പ്പുറ്റുകള്‍ ഇളക്കി കരടി തിന്നുന്നു. കരടിയുടെ അടുത്ത് നസീര്‍ നിശബ്ദനായിരുന്നു. ചിതല് തിന്നുകൊണ്ടു തന്നെ തലയുയര്‍ത്തി നോക്കി. രോമക്കെട്ടു പോലുള്ള ശരീരം കുടഞ്ഞു. മഴത്തുള്ളികള്‍ പോലെ വെള്ളം നസീറിന്റെ ദേഹത്തും വീണു. കുറച്ച് കഴിഞ്ഞ് തീറ്റമതിയാക്കി. കരടി കാട്ടിലേക്ക് വലിഞ്ഞു.
കാട് കരടിയുടെയും മറ്റ് വന്യമൃഗങ്ങളുടെയും വീടാണ്. അച്ചടക്കവും മര്യാദയുമില്ലാതെ കാട്ടില്‍ നടക്കുമ്പോള്‍ ചിലപ്പോള്‍ മൃഗങ്ങള്‍ക്ക് ഭീഷണിയാകാം. ബഹളം വെക്കുകയോ മൃഗങ്ങളെ ഉപദ്രവിക്കുകയോ ചെയ്താല്‍ അന്തരീക്ഷം മാറും. കാട്ടുയാത്രയെ കുറിച്ച് തനിക്ക് അറായാവുന്ന പാഠം ഇതാണ്. മൃഗങ്ങളെ ശല്യപ്പെടുത്തിയാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായേക്കാം. കാടിനെ സ്നേഹിച്ച്, നിശബ്ദനായി പ്രകൃതി സൗന്ദര്യം ആസ്വദിച്ചാല്‍ അത് വിഭിന്നമായ അനുഭവമായിരിക്കും.