കോളം - ജി. ഷഹീദ്‌

ആനത്താരയില്‍ ആരും കാണാതെ

G Shaheed, Photos: N A Naseer

 

മൂന്നാറിനടുത്തുള്ള ചിന്നാര്‍ വന്യമൃഗസങ്കേതത്തിലാണ് വശ്യപ്പാറ.
ആനക്കുട്ടവും കാട്ടുപോത്തും മ്ലാവും പ്രത്യക്ഷപ്പെടുന്ന കാട്.
അഗാധതയിലാണ് താഴ്‌വര. പച്ചപ്പിന്റെ ഹൃദ്യത. മഴനിഴല്‍ക്കാടിന്റെ സാന്ദ്രത.
സമീപത്തെ മറയൂര്‍ ചന്ദനക്കാടുകള്‍ കാറ്റില്‍ പകരുന്ന സുഗന്ധം..


പൊടിപാറുന്ന പോരാട്ടം. തുമ്പിക്കൈ കൊണ്ട് പൊടിപറപ്പിച്ച് ആനക്കൂട്ടത്തിലെ നേതാവ് മതിമറക്കുന്ന കാഴ്ച്ച. കാട്ടില്‍ ഉത്സവപ്രതീതി. ആനക്കുട്ടികളും ഓടിരസിക്കുന്നു.

കൂടാരത്തിന് പിന്നിലുള്ള താഴ്‌വര. ആനകളുടെ ചിന്നം വിളികള്‍ ഉയര്‍ന്നു. കാവല്‍ക്കാരനായ ആദിവാസി യുവാവ് പ്രാതല്‍ ഉണ്ടാക്കുന്ന തിരക്കില്‍ ഓടിവന്നു പറഞ്ഞു. ''കേട്ടില്ലേ അവന്റെ വിളി?'' താഴ്‌വരയിലേക്ക് നോക്കിയപ്പോള്‍ ഗജമേള നടക്കുന്ന പ്രതീതി. ആനക്കൂട്ടത്തിന്റെ ആകര്‍ഷകമായ കാഴ്ച്ച.

വശ്യപ്പാറയില്‍ മണ്ണും മരവും കൊണ്ടുനിര്‍മ്മിച്ച കൂടാരത്തിന്റെ സമീപം നിന്നാല്‍ താഴ്‌വര കാണാം, ആനക്കുട്ടവും. കാട്ടുപോത്തും മ്ലാവും പലപ്പോഴും പ്രത്യക്ഷപ്പെടുന്നു. മുന്നാറിനടുത്തുള്ള ചിന്നാര്‍ വന്യമൃഗസങ്കേതത്തിലാണ് വശ്യപ്പാറ.
അഗാധതയിലാണ് താഴ്‌വരയിലെ ചില ഭാഗങ്ങള്‍. തിങ്ങിനില്‍ക്കുന്ന വനത്തിലും തുറന്നസ്ഥലങ്ങള്‍ അങ്ങിങ്ങ് കാണാം. പച്ചപ്പിന്റെ ഹൃദ്യത. മഴനിഴല്‍പ്രദേശമാണു ചിന്നാര്‍. വംശനാശഭീഷണി നേരിടുന്ന പുളി അണ്ണാന് പ്രസിദ്ധം. സമീപത്തുതന്നെ മറയൂര്‍ ചന്ദനക്കാടുകള്‍ കാണാം. ഇരുമ്പുകമ്പികൊണ്ടുള്ള വേലി കെട്ടി ചന്ദനം സംരക്ഷിക്കുന്നു.

ചിന്നാര്‍ വനം ചെക്ക്‌പോസ്റ്റ് എത്തുന്നതിനു മുമ്പ് വലത്തേക്കു തിരിഞ്ഞ് ഒന്നരമണിക്കൂറോളം നടന്നാല്‍ വശ്യപ്പാറ കൂടാരത്തില്‍ എത്താം. വനം വകുപ്പിന്റെ കീഴിലാണിത്. കാടിന് നടുവില്‍ ഒറ്റപ്പെട്ട ഒരു കൂടാരം. നാലു പേര്‍ക്ക് കിടക്കാന്‍ പാകത്തിലുള്ള വലിയ കട്ടില്‍. തണുപ്പും നിലാവുമുള്ള രാത്രിയില്‍ വനത്തിന്റെ നിശ്ശബ്ദ സംഗീതം. ചിലയിടങ്ങളില്‍ അല്‍പ്പം കുത്തനെയുള്ള കയറ്റം കയറി വേണം, കൂടാരത്തില്‍ വഴികാട്ടിക്കൊപ്പം എത്താന്‍. ഉയര്‍ന്ന തലയെടുപ്പുള്ള പാറക്കൂട്ടങ്ങളും ചോലക്കാടുകളും വഴിനീളെ കാണാം. അടുത്തുള്ള അരുവിയില്‍ നിന്നും പ്ലാസ്റ്റിക്ക് കുഴലിലൂടെ കൂടാരത്തില്‍ വെള്ളം എത്തിക്കുന്നു. ചിലപ്പോള്‍ കലിയിളകുന്ന ആനകള്‍ പൈപ്പുകള്‍ വലിച്ചുപൊട്ടിക്കും.

കൂടാരത്തിന്റെ മുറ്റത്തുനിന്ന് ബൈനോക്കുലറിലൂടെ ആഴങ്ങളിലുള്ള താഴ്‌വരയിലേക്കു നോക്കാം. ആ കാഴ്ച്ച അവിസ്മരണീയമാണ്. കൈയ്യെത്തുന്ന ദൂരത്തില്‍ ആനകളേയും കാട്ടുപോത്തുകളെയും കാണാം. കൂടാരത്തിലേക്കുള്ള യാത്രക്കിടയില്‍ ചിലപ്പോള്‍ വഴികാട്ടി പറയും ''ആനച്ചൂര്.., ശരിക്കും മണം പിടിച്ചു നോക്കൂ''. സമീപം ആനയുള്ളതിന്റെ സൂചനയാണ്. പക്ഷെ ഭയപ്പെടേണ്ട. ആനകള്‍ അവയുടെ വഴിയിലൂടെ ശല്ല്യമില്ലാതെ നീങ്ങും. കാല്‍നടക്കാര്‍ അവരുടെ വഴിക്കും പോകും.
TAGS:
DESTINATION  |  KERALA  |  THEMES  |  ECOTOURISM  |  TREKKING  |  WILDLIFE  |  WRITERS  |  G.SHAHEED  |  N.A.NASEER 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/