
മാനത്തെ കൊട്ടാരത്തില്‍
Posted on: 11 Feb 2011
Rima Kallingal, Photos: N.M. Pradeep
|
| റിമ കല്ലിങ്കല്‍ |


ഒഴുകി പോകും പോലെയാവണം യാത്രകള്‍. ഇഷ്ടങ്ങള്‍ക്കെല്ലാം ചെവി കൊടുത്ത് ഒരു ഫ്ലോട്ടിങ്ങ്. പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാത്ത ഫ്രീക്ക് ഔട്ട്. പഴയ ചുറ്റിക്കളികള്ക്കൊന്നും ഇപ്പൊ നേരം കിട്ടാറില്ല. നൃത്തവും, സിനിമയുമായി തിരക്കുകളില്‍ ഒഴുകുന്നു. അതും ഒരു എന്ജോയ്മെന്റ് തന്നെ. പക്ഷെ, തിരക്കുകള്‍ക്കിടയില്‍ എനിക്ക് മിസ്സായത് ഇത്തരം യാത്രകളാണ്.
നന്നെ പുലര്‍ച്ചെ തന്നെ ബാംഗ്ലൂരില്‍ നിന്നിറങ്ങി. ഫിഫ്്ത് ഗിയറില്‍, നഗരത്തെ പൊതിയുന്ന തണുപ്പിനെ വകഞ്ഞു മാറ്റി ഇന്നോവ 'വ്രൂം...'. സുഖമുള്ള മൈസൂരും, ഭംഗിയുള്ള പൂപ്പാടങ്ങളും, മഴയില്‍ ഫ്രഷ് ആയ ബന്ദിപ്പൂരും കഴിഞ്ഞ് വയനാട്ടിലെത്തി. മേപ്പാടി എന്ന സ്ഥലത്തെ എസ്റ്റേറ്റ് ബംഗ്ലാവിലേക്കാണ് ഡ്രൈവ് ചെയ്തെത്തേണ്ടത്. കല്‍പ്പറ്റ പിന്നിട്ട് മേപ്പാടി റോഡിലേക്കു ഞങ്ങള്‍ തിരിഞ്ഞു. മേപ്പാടി ടൗണില്‍ നിന്ന് എസ്റ്റേറ്റ് ബംഗ്ലാവിലേക്കുള്ള പ്രൈവറ്റ് റോഡു തുടങ്ങും. ഏഴു കിലോമീറ്റര്‍ കയറ്റം തന്നെ. ഡ്രൈവിങ്ങ് കടുപ്പമായി തുടങ്ങി. മനുവിന്റെ ആശങ്കയോടെയുള്ള നോട്ടങ്ങള്‍ക്ക് ഞാന്‍ തല്ക്കാലം ഇടം കൊടുത്തില്ല. വളഞ്ഞും തിരിഞ്ഞും സിഗ്സാഗായി ഇന്നോവ നീങ്ങി. തേയിലത്തോട്ടങ്ങളില്‍ കൂടിയാണ് യാത്ര. കോടമഞ്ഞും മേഘവും മഴയും ഒളിച്ചു കളി നിര്‍ത്തിയപ്പോള്‍ പച്ചപ്പുതപ്പിട്ട സുന്ദരികളായ മാമലകളുടെ കാഴ്ച്ച..! വയനാട്ടിലെ ഏറ്റവും ഉയരമേറിയ പീക്ക്, ചെമ്പ്ര മല വേറിട്ടു കാണാം. മനുവും, നീതുവും പിള്ളേരും ആര്‍പ്പുവിളി തുടങ്ങി. ഡ്രൈവിങ്ങ് മനുവിനു കൈമാറിയാല്‍ മതിയായിരുന്നു എന്നിപ്പൊ തോന്നുന്നു.
കയറി കയറി ഒടുവില്‍ എസ്റ്റേറ്റ് ബംഗ്ലാവിലെത്തി. ഒടുവില്‍ ഇതാ സസ്പെന്‍സ് അവസാനിക്കുകയാ ണ്. അങ്ങുയരത്തില്‍, തിരക്കുകളില്‍ നിന്നകലെ, ചായത്തോട്ടങ്ങള്‍ക്കിടയില്‍, ചെമ്പ്ര മലയുടെ മടിയില്‍ നൂറ്റാണ്ടിന്റെ പഴക്കമുള്ള ഒരു ബംഗ്ലാവ്...! വൗ..! നോക്കുന്നിടത്തെല്ലാം പ്രകൃതിയുടെ ഭംഗികള്‍. എങ്ങും തണുപ്പും അബ്സല്യൂട്ട് സയലന്സും. ഒരു റിയല്‍ ഫെയറി ലാന്റ് ഹൈഡ് ഔട്ട്. ഒളിപ്പിച്ചുവെച്ച അത്ഭുതത്തെ കണ്ടെത്തിയ പോലെ എല്ലാവരും എക്സൈറ്റഡായി. ഉള്ളിലാണ് കാണേണ്ടത്. വിക്റ്റോറിയന്‍ മാതൃകയിലുള്ള ബിഗ് സ്പേഷ്യസ്് ബെഡ് റൂംസ് അഞ്ചെണ്ണം. സിറ്റിങ്ങ് റൂമിന് ഒരു ഹോക്കി ഫീല്‍ഡിന്റെ വലിപ്പം കാണണം. അവിടെ കാട്ടുപോത്തിന്റെയും കലമാനുകളുടേയും തല സ്റ്റഫു ചെയ്തു വെച്ചിരിക്കുന്നു. എല്ലാ മുറികളിലും ആന്റീക് ഫര്‍ണിച്ചേഴ്സ്. പോര്‍ട്ടിക്കോയില്‍ ടേബിള്‍ടെന്നീസ് കോര്‍ട്ടും വലിയ സ്പ്രെഡ്ഔട്ട് കിടക്കയും. ബംഗ്ലാവിനു ചുറ്റും പൂന്തോട്ടമാണ്. 1870 ലാണ് ബ്രിട്ടീഷുകാര്‍ ഈ ബംഗ്ലാവ് നിര്‍മ്മിച്ചത്. സ്കോട്ട് ലണ്ടിലെ ഉയരങ്ങളില്‍ അവര്‍ നിര്‍മ്മിച്ചതിന്റെ ഒരു പകര്‍പ്പ്. ഇവിടെയാണ് രഞ്ജിയേട്ടന്റെ 'തിരക്കഥ' ഷൂട്ട്് ചെയ്തത്. അതിനുശേഷം ഈ ബംഗ്ലാവ് 'ക്ലൗഡ്സ് എന്‍ഡ്' എന്നാണറിയപ്പെടുന്നത്.