ഓരോ ആര്‍ട്ടിസ്റ്റിനേയും വിലയിരുത്തുന്നത് അയാളുടെ വര്‍ക്കിന്റെ അടിസ്ഥാനത്തിലാണ്. ലോകത്തിനോട് സംവേദിക്കേണ്ടതും എല്ലാത്തിനുമുള്ള മറുപടി ഇതാണെന്നും അയാള്‍ തന്റെ കലയിലൂടെ വെളിപ്പെടുത്തിക്കൊണ്ടിരിക്കും. അതുപോലെ ഒരു വന്യജീവി ഫോട്ടോഗ്രാഫറെ വിലയിരുത്തുന്നത് അയാളുടെ ഫോട്ടോഗ്രാഫുകള്‍ കൊണ്ടാണ്. വൈപ്പിന്‍ ദ്വീപിലെ പള്ളിപ്പുറം കടലോരപ്രദേശമാണ് ഞങ്ങളുടെ നാട്. പൊയ്യലുകളും(കായല്‍) തോടുകളും തെങ്ങുകളുമൊക്കെ നിറഞ്ഞ ഗ്രാമം. എന്റെ ചെറുപ്പകാലത്ത് പടിഞ്ഞാറെ പൊയ്യലിനരുകിലുള്ള ചെറിയ കണ്ടല്‍ കാട്ടില്‍ നീര്‍നായകള്‍ വസിച്ചിരുന്നു. സ്‌കമൂള്‍ അവധിദിനങ്ങളില്‍ പൊയ്യലിനരുകിലുള്ള സലിയുടെ വീടായിരുന്നു കളിസ്ഥലം. സലിയ്ക്ക് ന ....