krystal dsouzaക് ഹസാരോം മേം മേരി ബഹനാ ഹേ എന്ന സൂപ്പര്‍ ഹിറ്റ് ഹിന്ദി സീരിയലിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് ക്രിസ്റ്റല്‍ ഡിസൂസ. ക്രിസ്റ്റലിന്റെ അവധി ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ തരംഗമാവുകയാണ്.

പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം നെതര്‍ലന്‍ഡിലെ ആംസ്റ്റര്‍ഡാമിലാണ് ക്രിസ്റ്റലിന്റെ അവധി ആഘോഷം. നെതര്‍ലന്‍ഡിനു പിന്നാലെ സ്‌പെയിനും സന്ദര്‍ശിക്കാന്‍ ക്രിസ്റ്റലിനും കൂട്ടുകാര്‍ക്കും പദ്ധതിയുണ്ട്.

തുലിപ് പുഷ്പങ്ങളുടെയും മറ്റും മനോഹരമായ പശ്ചാത്തലത്തിലുള്ള ഫോട്ടോകളാണ് ക്രിസ്റ്റല്‍ ആരാധകര്‍ക്കായി പങ്കു വച്ചിട്ടുള്ളത്. നിലവില്‍ സീ ടി വിയിലെ ബ്രഹ്മരക്ഷസ് എന്ന പരമ്പരയിലാണ് ക്രിസ്റ്റല്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. 

ക്രിസ്റ്റല്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കു വച്ച ചിത്രങ്ങള്‍