ല്യാണം മാത്രമല്ല കല്യാണ ഫോട്ടോഗ്രാഫിയും ഇന്ന് ന്യൂജെന്‍ ആണ്. പണ്ട് കെട്ട് കഴിഞ്ഞ് സദ്യ കഴിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പകര്‍ത്തി രണ്ടര മണിക്കൂര്‍ നീളത്തിലാണ് വിഡിയോഗ്രഫി ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് രണ്ട് തൊട്ട് അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു കുഞ്ഞന്‍ വീഡിയോയില്‍ കല്യാണം മുഴുവന്‍ ഉണ്ടാകും. കല്യാണം മാത്രമല്ല പല സ്ഥലങ്ങളില്‍ പോയി  സിനിമാക്കഥ വരെ പറഞ്ഞു തരും. പക്ഷേ ലക്ഷങ്ങളാണ് ചെലവ് എന്നുമാത്രം. ഇവിടെയാണ് കായ്ച്യു- വാന്‍ യോങ് ദമ്പതികള്‍ വ്യത്യസ്തരാകുന്നത്. 

യാത്രാപ്രിയരാണ് രണ്ട് പേരും. മൂന്ന് വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. അതിന് മുന്നോടിയായി ലോകം മുഴുവന്‍ കറങ്ങി ഒരു പ്രീ വെഡിങ് ഫോട്ടോഷൂട്ട് ആയിരുന്നു ഇരുവരുടെയും സ്വപ്നം. എന്നാല്‍ യാത്രാച്ചെലവിനോടൊപ്പം നല്ലൊരു ഫോട്ടോഗ്രാഫറെ ലഭിക്കണമെങ്കില്‍ കൊടുക്കേണ്ട തുക കൂടി താങ്ങാന്‍ കഴിയില്ലെന്ന് വന്നപ്പോഴാണ് സ്വന്തമായി ഷൂട്ട് ചെയ്താലെന്താ എന്ന തോന്നല്‍ കായ് ച്യൂവിന്റെ മനസ്സില്‍ ഉദിച്ചത്. വിവാഹ വേഷങ്ങളും നല്ലൊരു ക്യാമറയും ട്രൈപോഡും വാങ്ങിയതോടൊപ്പം വാന്‍ ച്യുങ് മേയ്ക്കപ്പ് ട്യൂട്ടോറിയലുകള്‍ നോക്കി പഠിച്ചു. 

അഞ്ച് ഭൂഖണ്ഡങ്ങളാണ് ഈ ദമ്പതിമാര്‍ മൂന്ന് വര്‍ഷം കൊണ്ട് കറങ്ങി തീര്‍ത്തത്. ഒപ്പം കിടിലന്‍ ഫോട്ടോകളും എടുത്തു. ചിലത് ട്രൈപോഡും റിമോട്ടും വച്ച് എടുത്തപ്പോള്‍ മറ്റ് ചിലതെടുക്കാന്‍ സഹയാത്രികര്‍ സഹായിച്ചു. ആഗ്രഹ സഫലീകരണത്തിനായി കുറെ കഷ്ടപ്പാട് സഹിച്ചെങ്കിലും സ്വപ്നം യാഥാര്‍ഥ്യമായപ്പോള്‍ ഒന്നുമല്ലാതായെന്നാണ്‌ ഈ ദമ്പതിമാരുടെ പക്ഷം. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫേഴ്‌സ് നാലഞ്ച് ക്യാമറകളും സ്‌പെഷ്യല്‍ ലൈറ്റിങ്ങുമൊക്കെ വച്ച് എടുക്കുന്ന അതേ പെര്‍ഫെക്ഷനോടെയാണ് ഇവര്‍ ഇവരുടെ ആല്‍ബം തയ്യാറാക്കിയിരിക്കുന്നത്.

# സാന്റോറിനി, ഗ്രീസ്

couple shoot

# ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ്, സാന്‍ഫ്രാന്‍സിസ്‌കോ

 

couple shoot

# ലാസ് വേഗാസ്, യുഎസ്എ

couple shoot

# കുവാങ് സി ഫാള്‍സ്, ലാവോസ്

 

couple shoot

# ഗ്രാന്‍ഡ് കാന്യന്‍, യുഎസ്എ

 

couple shoot

# മാബുള്‍ ഐലന്‍ഡ്, മലേഷ്യ​

couple shoot

# ഹാലോങ് ബേ, വിയറ്റ്‌നാം 

couple shoot

# ഹക്ക ഇറാത്ത് ബില്‍ഡിങ്, ചൈന​

couple shoot

# എവറസ്റ്റ് ബേസ് ക്യാംപ് ട്രെക്ക്, നേപ്പാള്‍

 

couple shoot

# ഐസ് ഫീല്‍ഡ് പാര്‍ക്ക് വേ, കാനഡ

 

couple shoot

# മൈക്കനോസ്, ഗ്രീസ്‌

 

couple shoot

# വിക്ടോറിയ ഫാള്‍സ്, സിംബാബ്‌വേ

 

couple shoot

# നമീബിയ​

couple shoot

# ബ്രൂക്ക്‌ലിന്‍ ബ്രിഡ്ജ് പാര്‍ക്ക്, ന്യൂയോര്‍ക്ക്

 

couple shoot

 

courtesy : boredpanda.com