Vysakhവൈശാഖ് 

നേരത്തെ എട്ട്, ഒമ്പത് നാടകങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ സ്ത്രീ വേഷവും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു സ്ത്രീ അനുഭവിക്കുന്ന ബുദ്ധിമുട്ട് എത്രമാത്രമാണെന്ന് അറിയുകയും ചെയ്യാം. നമ്മുടേതായ രീതിയില്‍ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുക എന്നതാണ് ചെയ്യാനുള്ളത്. സ്ത്രീകളോട് വല്ലാത്ത ബഹുമാനം തോന്നുന്നുണ്ട്.

Arunഅരുണ്‍ 

സമൂഹത്തിലെ ഇപ്പോഴത്തെ ഒരവസ്ഥ വെച്ചുനോക്കുകയാണെങ്കില്‍ വല്ലാത്ത പേടിയാണ് തോന്നുന്നത്. എങ്ങനെ ഇത്തരത്തില്‍ ഒരു സമൂഹത്തില്‍ ജീവിക്കും. സമൂഹത്തെ പേടിച്ച് ജീവിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍.

 

Antonyആന്റണി വര്‍ഗീസ് 

അമ്മയെ കണ്ടാണ് വളര്‍ന്നത്. വീട്ടിലെ കാര്യങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നതില്‍ അമ്മയ്ക്ക് നല്ല പങ്കുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ബഹുമാനം തോന്നുന്നുണ്ട്. അതുപോലെയാകാന്‍ ശ്രമിക്കും

 

Mukeshമുകേഷ് 
പെണ്‍കുട്ടിയായി ജീവിച്ചിട്ട് ഒരിക്കലും പിടികൊടുക്കാത്ത മനസ്സുമായി ജീവിക്കുക അതെന്റെയൊരു സ്വപ്‌നമാണ്.

 

 

Dharmajanധര്‍മജന്‍
ഞാനൊരു മിടുക്കിയായി കുടുംബം ഭരിക്കും. നാട്ടിലുള്ള പെണ്ണുങ്ങള്‍ക്കെല്ലാം കാണിച്ചുകൊടുക്കും അതെങ്ങനെയാണെന്ന്. അമ്മായിയമ്മയെ എങ്ങനെ സ്‌നേഹിച്ച് കീഴ്‌പ്പെടുത്താമെന്ന് ഞാന്‍ കാണിച്ചുകൊടുക്കും.


കടപ്പാട് : ഗൃഹലക്ഷ്മി