ടി അപമാനിക്കപ്പെട്ട സംഭവത്തെ കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ച സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് യൂണിവേഴ്‌സിറ്റി കോളേജിലെ സദാചാര പോലീസിങ്ങിനെ കുറിച്ച് ഒന്നും മിണ്ടാത്തത് എന്തെന്ന ചോദ്യവുമായി പരാതിക്കാരി സൂര്യഗായത്രി. 

അപമാനിക്കപ്പെട്ട നടിയുമായി ഫോണില്‍ സംസാരിച്ചെന്നും അക്രമികളെ പിടികൂടാന്‍ എന്ത് സഹായവും നല്‍കുമെന്നും ആയിരുന്നു കോടിയേരിയുടെ പോസ്റ്റ്. ഇതിനു താഴെ കമന്റായാണ് യുണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ഥിനിയും എസ് എഫ് ഐ പ്രവര്‍ത്തകരുടെ സദാചാര പോലീസിങ്ങിനു വിധേയയുമായ സൂര്യഗായത്രി പ്രതികരിച്ചത്. 

"അഴീക്കല്‍ സദാചാരത്തെകുറിച്ചും പ്രമുഖനടിക്ക് വേണ്ടിയും നിലപാടുകള്‍ എടുത്തതില്‍ സന്തോഷമുണ്ട്..പക്ഷേ എന്തുകൊണ്ടാണ് സഖാവേ എ കെ ജി സെന്ററില്‍ നിന്നു നോക്കിയാല്‍ കാണുന്ന.. സെക്രട്ടറിയേറ്റിനു സമീപമുള്ള തലസ്ഥാന നഗരിയിലെ തലയെടുപ്പുള്ള യൂണിവേഴ്‌സിറ്റി കോളേജിനെ കുറിച്ച് ഒന്നും മിണ്ടാത്തത്?"-കമന്റില്‍ സൂര്യഗായത്രി ചോദിക്കുന്നു. ഈ സര്‍ക്കാരില്‍ ഞങ്ങള്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതില്‍ തെറ്റുണ്ടോയെന്നും കമന്റില്‍ ആരായുന്നുണ്ട്. 

കോളേജില്‍ നാടകം കാണാനെത്തിയതായിരുന്നു യൂണിവേഴ്‌സിറ്റി കോളേജിലെ തന്നെ വിദ്യാര്‍ഥിനികളായ സൂര്യഗായത്രിയും അസ്മിതയും. ഇവര്‍ക്കൊപ്പം എത്തിയ സുഹൃത്ത് ജീജേഷിനാണ് എസ് എഫ് ഐ പ്രവര്‍ത്തകരില്‍ നിന്ന് മര്‍ദനം ഏല്‍ക്കേണ്ടി വന്നത്. സംഭവം വന്‍ വിവാദമാവുകയും നിരവധി ചര്‍ച്ചകള്‍ക്ക് വഴി വയ്ക്കുകയും ചെയ്തിരുന്നു. 

കോടിയേരി​യുടെ പോസ്റ്റ്‌സൂര്യഗായത്രിയുടെ കമന്റ് 

suryagayathri commentസഖാവേ...ഇതു പോലെ ഞങ്ങള്‍ക്കും ഭീതി കൂടാതെ നിവര്‍ന്നു നടക്കണം..ഞങ്ങള്‍ പെണ്‍കുട്ടികളുടെ വാക്കുകേട്ട് അവരെയുടനെ ശിക്ഷിക്കണമെന്നല്ല...സമഗ്രമായ ഒരു അന്വേഷണം നടത്താനെങ്കിലും തയ്യാറാവണം സഖാവേ..എങ്കില്‍ തീര്‍ച്ചയായും സത്യം മനസ്സിലാകും...

അഴീക്കല്‍ സദാചാരത്തെകുറിച്ചും പ്രമുഖ നടിക്ക് വേണ്ടിയും നിലപാടുകള്‍ എടുത്തതില്‍ സന്തോഷമുണ്ട്..പക്ഷേ എന്തുകൊണ്ടാണ് സഖാവേ എ കെ ജി സെന്റെറില്‍ നിന്നു നോക്കിയാല്‍ കാണുന്ന.. സെക്രട്ടറിയേറ്റിനു സമീപമുള്ള തലസ്ഥാന നഗരിയിലെ തലയെടുപ്പുള്ള യൂണിവേഴ്‌സിറ്റി കോളേജിനെ കുറിച്ച് ഒന്നും മിണ്ടാത്തത്?

അന്വേഷിച്ച് നടപടിയെടുക്കും എന്നൊരു വാക്കു തന്നെ ഇടതുപക്ഷസഹയാത്രികയായ എനിക്ക് ആശ്വാസമാണ്..
ഈ സര്‍ക്കാരില്‍ ഞങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നതില്‍ തെറ്റുണ്ടോ സഖാവേ? :(