ചണ്ഡീഗഢ് : സര്‍ക്കാര്‍ സര്‍വീസില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചു. കരാര്‍ ജോലിക്കും ഇത് ബാധകമാകും. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് മന്ത്രിസഭയുടെ ആദ്യയോഗത്തിലാണ് തീരുമാനം.  

തദ്ദേശസ്ഥാപനങ്ങളില്‍ സ്ത്രീ പ്രാതിനിധ്യം ഇപ്പോഴത്തെ 33 ശതമാനത്തില്‍നിന്ന് 50 ആക്കും. സ്വാതന്ത്ര്യസമരസേനാനികള്‍ക്കും ക്യാപ്റ്റന്‍രെ തലോടലുണ്ട്. ഒരു വീടും മാസം 300 യൂണിറ്റ് വൈദ്യുതിയുമാണ് ഇവര്‍ക്ക് അനുവദിച്ചിരിക്കുന്നത്.