കുഞ്ഞുങ്ങളെ ചീത്ത സ്പര്‍ശവും നല്ല സ്പര്‍ശവും എന്താണെന്ന് പഠിപ്പിച്ച് ചലച്ചിത്രതാരം നിവിന്‍ പോളി. കേരള സ്‌റ്റേറ്റ് കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സിന് വേണ്ടി തയ്യാറാക്കിയ വീഡിയോയിലാണ് കുഞ്ഞുങ്ങള്‍ക്ക് സ്പര്‍ശങ്ങളുടെ വ്യത്യാസത്തെ കുറിച്ചും കുഞ്ഞുങ്ങള്‍ക്ക് വരാന്‍ ഇടയുള്ള അപകടങ്ങളെ കുറിച്ചും നിവിന്‍ പോളി സംസാരിക്കുന്നത്. 

ആരെങ്കിലും ചീത്ത സ്പര്‍ശത്തിന് ശ്രമിച്ചാല്‍ നോ എന്ന് പറയണമെന്നും ഓടിച്ചെന്ന് മാതാപിതാക്കളോട് ഉപദ്രവിക്കാന്‍ ശ്രമിച്ച കാര്യം പറയണമെന്നും നിവിന്‍ കുഞ്ഞുങ്ങളോട് പറയുന്നുണ്ട്. 

അപരിചിതര്‍ ചീത്ത ചിത്രങ്ങള്‍ കാണിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് കാണാന്‍ നില്‍ക്കരുതെന്നും അതെ കുറിച്ച് മാതാപിതാക്കളോട് പറയണമെന്നും അപരിചിതരില്‍ നിന്ന് മിഠായി വാങ്ങിക്കഴിക്കരുതെന്നും നിവിന്‍ പറയുന്നു.

കുഞ്ഞുങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സ്‌റ്റേറ്റ് കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് ഇത്തരമൊരു വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 

വീഡിയോ കാണാം.