സൂപ്പര്‍നേട്ടം കൊയ്ത മുപ്പതുവയസ്സില്‍ താഴെയുള്ളവരുടെ ലിസ്റ്റ് ഫോബ്‌സ് പുറത്തുവിട്ടു. ഇന്ത്യയില്‍ നിന്ന് ആകെ 53 പേരാണ് 300 പേരുള്ള ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. ദിപ കര്‍മാക്കര്‍, സാക്ഷി മാലിക്, ആലിയ ഭട്ട്, ശ്രീകാന്ത് ബോല്ല, ശരത് ഗെയ്കവാദ്, തൃഷ ഷെട്ടി തുടങ്ങിയവരാണ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്നത്.  

അന്‍പത്തിരണ്ടു വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍നിന്ന് ആദ്യമായി ഒളിമ്പിക്‌സില്‍ ജിംനാസ്റ്റിക്‌സില്‍ പങ്കെടുത്ത വ്യക്തി എന്ന നിലയില്‍ മാത്രമല്ല ദിപയുടെ നേട്ടം. ആകെ അഞ്ചുപേര്‍ മാത്രം അവതരിപ്പിച്ച പ്രോഡ്യൂനോവ വോള്‍ട്ട് ശൈലി അവര്‍ക്ക് തുണയായി. 

Aliaഇരുപത്തിനാലുകാരിയായ ആലിയ ഇരുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ ആറെണ്ണം ആദ്യ ആഴ്ച തന്നെ 10 കോടി കടന്നവയാണ്. ആലിയയുടെ ഈ നേട്ടം കൂടി കണക്കിലെടുത്ത് രണ്‍ബീര്‍ കപൂര്‍ ആലിയയ്ക്ക് ഒരു പേരുമിട്ടു. ബിഗ് ബി. ആ കാലഘട്ടത്തിലെ അമിതാഭ് ബച്ചന്‍ ആണ് ആലിയ എന്നാണ് രണ്‍ബീര്‍ അതിന് കാരണം പറഞ്ഞത്. 

പ്രശസ്തിയിലേക്ക് കൂടുതല്‍ ഉയരുമ്പോള്‍ പുതിയ പരീക്ഷണങ്ങള്‍ക്കും ആലിയ തയ്യാറാകുന്നുണ്ട്. വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെയും നീന ഗുപ്തയുടെയും മകളും പ്രശസ്ത ഡിസൈറുമായ മസാബ ഗുപ്തയുടെ സ്പ്രിങ് 2017 ശേഖരത്തിന് വേണ്ടി ആലിയ ധരിച്ച ഡെനിം ഓണ്‍ ഡെനിം കോമ്പിനേഷന്‍ ഹരമായിക്കഴിഞ്ഞു.