Deepaതൃശ്ശൂര്‍ : സൈബര്‍ ആക്രമണത്തിനെതിരെ തൃശ്ശൂര്‍ കേരളവര്‍മ കോളേജ് അധ്യാപിക ദീപാ നിശാന്ത് നല്‍കിയ പരാതിയില്‍ പോലീസ് ഫെയ്‌സ്ബുക്കിന്റെ സഹായം തേടി. വ്യാജപ്രൊഫൈലുകളില്‍ നിന്നാണ് അധ്യാപികയ്ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുള്ളതെന്ന് കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് ശേഖരിക്കും. പതിനഞ്ചുദിവസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് കൈമാറുമെന്നാണ് കരുതുന്നത്. അതിനുശേഷം തുടര്‍ നടപടി കൈക്കൊള്ളും. 

സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് ദീപാ നിശാന്ത് നിയമസഹായം തേടിയത്. സൈബര്‍ ഇടത്തിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും തനിക്ക് വധഭീഷണി നേരിടേണ്ടി വരുന്നെന്നും ചൂണ്ടിക്കാണിച്ച് ദീപ തൃശ്ശൂര്‍ വെസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു.