ഴു ഭൂഖണ്ഡങ്ങളിലായി നടക്കുന്ന ഏഴു മാരത്തണുകളില്‍ ഏഴു ദിവസങ്ങള്‍ കൊണ്ട് പങ്കെടുക്കുക. എന്താണിതെന്ന് ചോദിക്കരുത്. അമേരിക്കക്കാരിയായ ചാവു സ്മിത്ത് തന്റെ എഴുപതാം പിറന്നാള്‍ ആഘോഷിച്ചത് ഇങ്ങനെയാണ്.

പെര്‍ത്ത്. ജനുവരി 25 മതല്‍ 31  വരെ സിംഗപ്പുര്‍, ഈജിപ്ത്, നെതര്‍ലന്‍ഡ്,ന്യൂയോര്‍ക്ക്, ചിലി, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളില്‍ നടന്ന മാരത്തണുകളിലാണ് ചാവു പങ്കെടുത്തത്. ട്രിപ്പിള്‍ 7 ക്വസ്റ്റായിരുന്നു സംഘാടകര്‍.

"എഴുപതാം പിറന്നാള്‍ ആഘോഷിക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗം ഞാന്‍ കണ്ടില്ല. അതുകൊണ്ടു തന്നെ ഏഴു ദിവസങ്ങളിലായി ഏഴു ഭൂഖണ്ഡങ്ങളിലൂടെ നടക്കുന്ന ഏഴു മാരത്തണുകളില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു"- ചാവു പറയുന്നു.

48-ാം വയസ്സോടെയാണ് ചാവു മാരത്തണുകളില്‍ പങ്കെടുത്തു തുടങ്ങുന്നത്. ഓരോ സ്ഥലത്തെയും മാരത്തോണ്‍ പൂര്‍ത്തിയാക്കിയ ശേഷം അടുത്ത സ്ഥലത്തേക്ക് വിമാനത്തിലാണ് പോയിരുന്നത്.

വിയറ്റ്‌നാമില്‍ ജനിച്ച ചാവു 1972 ലാണ് അമേരിക്കയിലേക്ക് എത്തുന്നത്. "എന്റേത് മാനസിക സംഘര്‍ഷങ്ങള്‍ നിറഞ്ഞ ജീവിതമാണ്. ദിവസവും പത്ത് മണിക്കൂര്‍ ജോലി ചെയ്യാറുണ്ട്. ഓട്ടം മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ സഹായിക്കും. അതുകൊണ്ടാണ് ഞാന്‍ ഓടാന്‍ ഇഷ്ടപ്പെടന്നത്".

ചാവുവിന്റെ ഭര്‍ത്താവും ഓട്ടം ഇഷ്ടപ്പെടുന്നയാളാണ്. ഏഴു ഭൂഖണ്ഡങ്ങളിലൂടെയുള്ള യാത്രയുടെ കാര്യം പറഞ്ഞപ്പോള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ആശങ്ക ഉയര്‍ത്തിയെങ്കിലും പിന്നീട് അദ്ദേഹം സമ്മതിച്ചു- ചാവു കൂട്ടിച്ചേര്‍ക്കുന്നു.