Jilu
Image: Grihalekshmi

''തുറിച്ചുനോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം'' കേരളത്തിലെ അമ്മമാര്‍ പറയുന്നു. 

പൊതു ഇടങ്ങളില്‍ മുലയൂട്ടുന്ന അമ്മമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാവുകയാണ്. കുഞ്ഞിനെ മുലയൂട്ടുന്ന സ്വന്തം ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത അമൃത എന്ന യുവതിയാണ് ഇതിന് തുടക്കം കുറിച്ചത്.

'' തുറിച്ചുനോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം'' എന്ന തലക്കെട്ടില്‍ ഗൃഹലക്ഷ്മിയുടെ പുതിയ ലക്കം ഈ വിഷയം മുന്നോട്ട് വെക്കുന്നു. 

പൊതു സ്ഥലത്ത് മുലയൂട്ടേണ്ടി വരുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും സമൂഹം സ്വീകരിക്കേണ്ട മനോഭാവവുമാണ് ഇവിടെ ചര്‍ച്ചയാവുന്നത്. 

മുലകളെക്കുറിച്ചുള്ള സകല അപകര്‍ഷബോധവും മാറ്റിയെറിഞ്ഞ്,അപമാനങ്ങളെ ചവിട്ടിക്കളഞ്ഞ് ഞാന്‍ അഭിമാനമുള്ള സ്ത്രീയായി തലയുയര്‍ത്തിയെന്ന് യുവ എഴുത്തുകാരി ഇന്ദു മേനോന്‍ സ്വാനുഭവങ്ങളിലൂടെ വ്യക്തമാക്കുന്നു. 

സ്വന്തം കുഞ്ഞിനെ സകല സ്വാതന്ത്ര്യത്തോടെയും അഭിമാനത്തോടെയും മുലയൂട്ടാന്‍ കൊതിക്കുന്ന എല്ലാ അമ്മമാര്‍ക്കും വേണ്ടിയാണ് ഈ മുഖചിത്രമെന്ന് എഴുത്തുകാരിയും നടിയുമായ ജിലുജോസഫ് ആവേശപൂര്‍വം പറയുന്നു. 

വനിതാദിനവുമായി ബന്ധപ്പെട്ട പതിപ്പില്‍ ഗൃഹലക്ഷ്മി ഈ വിഷയത്തില്‍ 'ചലഞ്ചും' അവതരിപ്പിക്കുന്നുണ്ട്. കുഞ്ഞിനെ മുലയൂട്ടുന്ന സ്വന്തം ചിത്രങ്ങള്‍ അയച്ചുകൊണ്ട് 'ചലഞ്ചി'ല്‍ പങ്കെടുക്കാം.

Content Highlights: Breast Feeding In Public, Normalizebreastfeeding  (ഗൃഹലക്ഷ്മി വാങ്ങാം)