aliia nyrosovaനാടോടിക്കഥയിലെ റാപുണ്‍സേല്‍ രാജകുമാരിയെ പോലെ നീളമുള്ള മുടിയുടെ ഉടമയാണ് റഷ്യന്‍ സുന്ദരി ആലിയ നസൈറോവ. ആലിയയുടെ മുടിയുടെ നീളം എത്രയാണെന്നറിയാമോ?

90 ഇഞ്ച് അഥവാ 2.286 മീറ്റര്‍. ഇനി ഇത്രയും നീളമുള്ള മുടി ആലിയക്ക് എങ്ങനെ കിട്ടിയതെന്നു കൂടി അറിയേണ്ടേ?

മാന്ത്രികശക്തിയുള്ള നീണ്ടമുടിയുടെ ഉടമയായ, നാടോടിക്കഥയിലെ രാജകുമാരി റാപുണ്‍സേലിന്റെ കടുത്ത ആരാധികയാണ് ആലിയ. അങ്ങനെ ആരാധന മൂത്ത് ആലിയ മുടി വളര്‍ത്താന്‍ തുടങ്ങി.

20 വര്‍ഷമായി മുടി വളര്‍ത്താന്‍ തുടങ്ങിയിട്ട്. ചെറുപ്പം മുതല്‍ക്ക് നീണ്ട മുടിയായിരുന്നു എനിക്ക് ഇഷ്ടം. നാടോടിക്കഥകളില്‍ നീണ്ട മുടിയുള്ള കഥാപാത്രങ്ങളോട് ഇഷ്ടക്കൂടുതലും ഉണ്ടായിരുന്നു- ആലിയ പറയുന്നു. മുടിക്ക് ഏകദേശം രണ്ട് കിലോ ഭാരമുണ്ടത്രെ.

"മുടി ചീകാന്‍ രണ്ട് മണിക്കൂര്‍ വേണ്ടി വരും. മുടിയുടെ ഭാരം കൊണ്ട് ഇടയ്ക്ക് കഴുത്തിന് വേദന വരാറുണ്ട്. എന്റെ വളര്‍ത്തു പൂച്ചയുടെ അത്ര തന്നെ ഭാരമുണ്ട് എന്റെ മുടിക്ക്- ആലിയ പറയുന്നു. പുറത്തു പോകുമ്പോള്‍ മുടിക്ക് കേടുവരാതിരിക്കാന്‍ നന്നായി ശ്രദ്ധിക്കാറുണ്ട്. ഭാര്യയുടെ മുടിയെ വീട്ടിലെ ഒരംഗത്തെ പോലെയാണ് പരിഗണിക്കുന്നതെന്നാണ് ആലിയയുടെ ഭര്‍ത്താവ് ഇവാന്‍ പറയുന്നത്.

റഷ്യയില്‍ ജനിച്ചു വളര്‍ന്ന ആലിയ ഇപ്പോള്‍ ലാത്വിയയിലാണ് താമസം. മുടിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ചിത്രങ്ങള്‍ കണ്ട് പലരും ചോദിക്കാറുണ്ട്- മുടി മുറിച്ചു കളഞ്ഞുകൂടെയെന്ന്? ഞാന്‍ അത് കാര്യമാക്കാറില്ല. ആലിയ പറയുന്നു. ചെറുപ്പത്തില്‍ ഒരു തവണ മുടിയില്‍ ബബിള്‍ഗം പറ്റിപ്പിടിച്ചു. ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു അത് നീക്കം ചെയ്യാന്‍. ആലിയ കൂട്ടിച്ചേര്‍ക്കുന്നു. ചെറിയ ചെറിയ ബുദ്ധിമുട്ടുകളുണ്ടെങ്കിലും മുടി മുറിക്കാന്‍ ആലിയ തയ്യാറല്ല.