മധ്യവയസ്സിനോട് അടുക്കുന്ന സ്ത്രീകളുടെ മാനസികവ്യാപാരങ്ങള്‍ വിവരിക്കുന്ന പ്രശസ്ത സൈക്കോളജിസ്‌ററ് കല ഷിബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം..

ഒരു പുരുഷ സുഹൃത്തു അനിവാര്യം ആണോ സ്ത്രീക്ക്..??

നാല്പതുകളില്‍ , അന്പതുകളില്‍ സ്ത്രീ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങള്‍ ചര്‍ച്ച ആകുമ്പോള്‍ കടന്നു വരുന്ന ചോദ്യം...
ഉറ്റചങ്ങാതി ആയിരുന്നവര്‍ വിവാഹത്തോടെ അകലുന്നത്,ജീവിതത്തിലെ തിരക്കുകള്‍ കൊണ്ടാകണമെന്നില്ല..
വന്നു ചേരുന്ന പങ്കാളിയുടെ മാനസിക വളര്ച്ച പോലെ ആണ് അതിന്റെ നില നില്‍പ്പ്...
ദാമ്പത്യം നിലനിര്‍ത്താന്‍ ഉപേക്ഷിക്കുന്ന സുഹൃത്ത് എന്നും ഒരു തീരാവേദന തന്നെ ആണ്..

പക്ഷെ നാല്പതുകള്‍ എത്തുന്നതോടെ സൗഹൃദങ്ങളെ ചേര്‍ത്ത് പിടിക്കാന്‍ തക്ക ''ധൈര്യം'' മനസ്സിന് നേടി എടുക്കുന്നുണ്ട് ഇന്ന് പലരും..
കാലങ്ങള്‍ കഴിയവേ പങ്കാളിയില്‍ വിശ്വാസം രൂപപ്പെടുന്നതിന്റെ ഒരു പുണ്യമാകാം..
യാന്ത്രികമായ ഒരുക്കങ്ങള്‍ക്കിടയില്‍ നോട്ടമേല്‍ക്കാതെ പോകുന്ന സ്വന്തം പ്രതിബിംബം..

കണ്ണെഴുത്തും പൊട്ടും ഒക്കെ ചെയ്തു പോകുമ്പോഴും...
സ്വന്തം രൂപത്തെ കാണണം എന്നില്ല..
ആസ്വദിക്കണം എന്നുമില്ല...
പുരുഷന് നാല്‍പതു ഒരു പ്രായമേ അല്ല എങ്കില്‍..
സ്ത്രീ പല മാനസിക സംഘര്ഷങ്ങളും കടന്നു പോകുന്നത് ഈ കാലത്തില്‍ തന്നെ...

കാമുകനോ ഭര്‍ത്താവോ അല്ലാത്ത ഒരു സുഹൃത്ത്..
ഭാര്യയുടെ മുന്നില്‍ ചേര്‍ത്ത് വെയ്ക്കാന്‍ പറ്റുന്ന പെണ്‌സുഹൃത്ത്..
അങ്ങനെ,ചില ബന്ധങ്ങള്‍ ഉണ്ട്..
അതിനു നിര്‍വ്വചനങ്ങള്‍ ഇല്ല..
നിബന്ധനകള്‍ ഇല്ല....
സുഹൃത്ത് മാത്രാ...!!

പക്ഷെ പ്രണയത്തിനുമപ്പുറം ഒരു തലമുണ്ട്...
കേട്ട് മടുത്തു , വിവാഹേതര കഥകള്‍..
അതിലെ പൊള്ളത്തരങ്ങള്‍...!
ബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് അവസാനം, 
പീഡനം എന്ന വാക്ക് കൂടി കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്നത് ഒരു അസഹ്യത ഉണ്ടല്ലോ..!
ഇത്തരം പ്രഹസനങ്ങളില്‍ നിന്നും സ്ത്രീ മാറാതെ അവള്‍'' ഫെമിനിസ്റ്റ് ''ആകുന്നില്ല...
വിഷാദം എന്ന അവസ്ഥ നാല്പതുകളില്‍ നിറയ്ക്കാന്‍ ഹോര്‍മോണ്‍ ഒരു ഘടകം ആണ്,...
അസാധ്യമാണ് ജീവിതമെന്ന വിങ്ങല്‍..

എന്നാല്‍,
ചിലപ്പോഴൊക്കെ ഒന്നും മനസ്സിലാക്കാന്‍ നില്‍ക്കാതെ ഒഴുക്കിനൊത്തു യുക്തി ചേര്‍ത്ത് വെച്ച് അങ്ങ് നീങ്ങും...
അന്നേരത്തെ സമാധാനം എത്ര ആണെന്നോ..!
പക്ഷെ ആ ഒരു അവസ്ഥയ്ക്ക് സ്ഥിരത ഇല്ല...
നേരം വെളുക്കുമ്പോള്‍..
അല്ലേല്‍ മറ്റൊരു സന്ധ്യക്കു തുടങ്ങാവുന്ന ദുരവസ്ഥ !
ബന്ധങ്ങളുടെ ഇടയിലെ വിശ്വാസത്തിന്റെ ഇടര്‍ച്ച അനുഭവിക്കുന്ന നിമിഷങ്ങളില്‍ 
നഷ്ടപ്പെട്ടു പോയ പലതിന്റെയും വില തിരിച്ചറിയാന്‍ തുടങ്ങുകയും,..
എന്നാല്‍ ചില നേരങ്ങളില്‍ അദൃശ്യമായ ഒരു ശക്തി കൂടെ ഉണ്ടെന്ന ഒരു 
ബലവും...
മനസ്സെന്ന കടല്‍ ഇളകി മറിയുകയും ഭ്രാന്തന്‍ സ്വപ്‌നങ്ങള്‍ തിരമാലകള്‍ പോലെ ആഞ്ഞടിക്കുകയും ചെയ്യുമ്പോള്‍ സാധാരണ ഒരു സ്ത്രീയുടെ മനസ്സായി കൈ പിടിയില്‍ ഒതുങ്ങുന്നില്ലല്ലോ എന്ന ആവലാതി..

കഥ തുടരുമ്പോള്‍., എത്ര മുഖങ്ങളുണ്ട്...സമപ്രായക്കാര്‍...
അതിരാവിലെ ഉണര്‍ന്നു വീട്ടിലെ സര്‍വ്വ ജോലിയും തീര്‍ത്തു ജോലിക്കു പോയി തിരികെ വന്നു കുടുംബിനിയുടെ കുപ്പായം എടുത്തിടുന്നവര്‍,..
അതിനുള്ള കേറി കഴിഞ്ഞാല്‍ പിന്നെ ചിന്തകളെ നിയന്ത്രിക്കാന്‍ സ്വയം അവകാശമില്ല എന്നവര്‍ ആര്‍ക്കോ തീറെഴുതി കൊടുത്തിട്ടുണ്ട്..
ഉദ്യോഗത്തിനു പോകാനുള്ള ഓട്ടത്തില്‍ വാ തുറന്നു വെച്ച് ബസ്സിന്റെയോ ട്രെയ്‌നിന്റെയോ ജനാലയ്ക്കു മുഖം ചേര്‍ത്ത് മയങ്ങുന്ന അവരെ അസൂയയോടെ നോക്കാറുണ്ട്..
എത്ര സംതൃപ്തി ആ ഉറക്കത്തില്‍ ഉണ്ടെന്നോ...അതെ പോലെ,
ജോലിക്കു പോകാതെ വീട്ടിലിരിക്കുന്ന കൂട്ടുകാരികളോട് ആരാധന തോന്നുന്നത് ഉച്ചയുറക്കത്തിന്റെ കഥ കേള്‍ക്കുമ്പോള്‍ ആണ്...
സീരിയല്‍ തുടങ്ങുന്നതിനു തൊട്ടു മുന്‍പ് ജോലി തിടുക്കത്തില്‍ ഒതുക്കുന്നവരുടെ കൊതിപ്പിക്കുന്ന നിഷ്‌കളങ്കത...
ദാമ്പത്യ ജീവിതത്തിന്റെ ചേരുവ എന്നത് മ 'പ്രസിദ്ധീകരണത്തിന്റെ നോവലില്‍ നിന്നും കടമെടുക്കാന്‍ കഴിയുന്നവരുടെ ഒരു ലോകം.

ഇതൊക്കെ ആണെങ്കിലും..
ഇച്ചിരി ഭ്രാന്തും ഒരുപാടു സ്വപ്നങ്ങളും ഉള്ള സ്ത്രീകളെ കൊണ്ട് സമൂഹം നിറയുന്നുണ്ട്..
അവര്‍ പറയുന്ന കിറുക്കുകള്‍...
സൂര്യനുദിയ്ക്കുന്നത് തങ്ങള്‍ക്കും കൂടി ആണെന്ന് വാദിക്കുന്നവര്‍..
ഒരു പക്ഷെ , അവര്‍ക്കെന്നും പിരിമുറുക്കങ്ങള്‍ ആയിരിക്കും...
അസൂയയായും കുശുമ്പായും 
സ്വകാര്യതയില്‍ ഇടിച്ചു കേറാതെ മാറി നിന്ന് സൗഹൃദം തരുന്ന പെണ്ണുങ്ങള്‍ അവരാണ്...

നിമിഷങ്ങളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഓരോ സുഹൃത്തുക്കളും, ഗുരു കൂടി ആണ്...
പുരുഷന്‍ ആയാലും സ്ത്രീ ആയാലും 
സൗഹൃദത്തിന്റെ മാസ്മരികത ഒന്ന് വേറിട്ടത് തന്നെ...
ചിലപ്പോള്‍ എല്ലാ പ്രശ്‌നങ്ങളുടെ മരുന്നും ....!