ജറ്റ് പ്രസംഗത്തില്‍ സ്ത്രീ എഴുത്തുകാരുടെ വരികള്‍ ഉദ്ധരിച്ച ധനമന്ത്രി തോമസ് ഐസക്കിനോട് കടപ്പാട് രേഖപ്പെടുത്തി എഴുത്തുകാരി ശാരദക്കുട്ടി. സ്ത്രീകള്‍ ഇടപെട്ടിരുന്ന വിഷയങ്ങളുടെ വൈവിധ്യവും അവരുടെ ആകുലതകളുടെ ബഹുമുഖ സ്വഭാവും ഇതിലൂടെ മനസ്സിലാക്കാമെന്ന് ശാരദക്കുട്ടി പറയുന്നു. സ്ത്രീകളുടെ രാഷ്ട്രീയ ജാഗ്രതകളെ അംഗീകരിച്ചതിനാണ് ശാരദക്കുട്ടി തന്റെ കടപ്പാട് രേഖപ്പെടുത്തിയിരിക്കുന്നത്.  

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം 

ബജറ്റ് പ്രസംഗത്തിലുടനീളം സ്ത്രീകളെഴുതിയ സാമൂഹിക പ്രാധാന്യവും രാഷ്ട്രീയ പ്രസക്തിയുമുള്ള ഉദ്ധരണികള്‍ എടുത്തു ചേര്‍ത്തത് വെറുതെ ബജറ്റിനെ കാവ്യാത്മകമാക്കാന്‍ വേണ്ടി മാത്രമല്ല. നൂറ്റാണ്ടുകളായി കേരളത്തിലെ എഴുത്തുകാരികള്‍ സാമൂഹിക നിര്‍മ്മാണ പ്രക്രിയയില്‍ എങ്ങനെയെല്ലാം പങ്കാളിത്തം വഹിച്ചിരുന്നു എന്നതിന്റെ ഒരോര്‍മ്മപ്പെടുത്തലും ചരിത്രപരമായ രേഖപ്പെടുത്തലും കൂടിയാണത്. 

ധനകാര്യത്തില്‍ പാചകവാതകത്തിന്റെയും ഉള്ളിയുടെയും വില കൂടുമ്പോള്‍ മാത്രം സ്ത്രീകളെ ഓര്‍ക്കുന്നവര്‍ കേട്ടിരിക്കുമല്ലോ, ലളിതാംബിക അന്തര്‍ജനം മുതല്‍ ഡോണ മയൂര വരെയും തൊഴില്‍ കേന്ദ്രത്തിലേക്ക് മുതല്‍ കപ്പലിനെ കുറിച്ചൊരു പുസ്തകം വരെയും സ്ത്രീകള്‍ ഇടപെട്ടിരുന്ന വിഷയങ്ങളുടെ വൈവിധ്യം. അവരുടെ ആകുലതകളുടെ ബഹുമുഖ സ്വഭാവം. അവരുടെ രാഷ്ട്രീയ ജാഗ്രതകളെ അംഗീകരിച്ചതിന്റെ പേരില്‍ ധനകാര്യ മന്ത്രിയോടുള്ള കടപ്പാട് രേഖപ്പെടുത്താതെ വയ്യ.