ന്താരാഷ്ട്ര വനിതാദിനത്തില്‍, രാം ഗോപാല്‍ വര്‍മ തനിക്കു നേരെ നടത്തിയ മോശം പരാമര്‍ശത്തിന് മറുപടിയുമായി നടി സണ്ണി ലിയോണ്‍. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ ആയിരുന്നു ആയിരുന്നു സണ്ണിയുടെ പ്രതികരണം.

"ഇന്നത്തെ വാര്‍ത്തകളെല്ലാം ഞാന്‍ വായിച്ചു. എല്ലാവരും ഒരുമിച്ച് ശബ്ദമുയര്‍ത്തിയാല്‍ മാത്രമേ മാറ്റം സാധ്യമാകൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് നിങ്ങളുടെ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കൂ"- ഇത്രയുമാണ് വീഡിയോയില്‍ ഉള്ളത്.

രാം ഗോപാല്‍ വര്‍മയുടെ പേര് പരാമര്‍ശിക്കാതെയാണ് സണ്ണിയുടെ പ്രതികരണം. ഫെയ്‌സ്ബുക്കിലും ഇതേ സന്ദേശം തന്നെ സണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്.

ലോകത്തിലെ എല്ലാ സ്ത്രീകള്‍ക്കും സണ്ണി ലിയോണിനെ പോലെ പുരുഷന്മാരെ സന്തോഷിപ്പിക്കാന്‍ കഴിയട്ടെ എന്നായിരുന്നു രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റ്. പരാമര്‍ശം വിവാദമാവുകയും ആര്‍ ജി വിയ്‌ക്കെതിരേ രൂക്ഷമായ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.