പിറക്കാനിരിക്കുന്ന കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുന്ന സെറീനയ്‌ക്കൊപ്പം കൂട്ടുകാരികളും അനിയത്തി വീനസുമാണ് ഒത്തു ചേര്‍ന്നത്. 1950കളെ പ്രമേയമാക്കിയാണ് ബേബി ഷോവര്‍ ചടങ്ങില്‍ കൂട്ടുകാരികള്‍ ഒത്തു ചേര്‍ന്നത്. 

ഒരു യുവതിയില്‍ നിന്ന് അമ്മയിലേക്കുള്ള മാറ്റത്തെ ആഘോഷമാക്കുന്ന ചടങ്ങാണിത്. ചില രാജ്യങ്ങളില്‍ മാത്രമേ ഈ ആഘോഷം ഉണ്ടാകാറുള്ളൂ. കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുന്ന അമ്മയ്ക്ക് ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ സമ്മാനങ്ങള്‍ കൈമാറും. 

മുത്തുമാല ധരിച്ച്, മഞ്ഞ നിറത്തിലെ പാവാടയും കറുത്ത ടോപ്പും ധരിച്ചാണ് പാര്‍ട്ടിക്ക് സെറീന എത്തിയത്. ബേബി ഒഡൈനര്‍ എന്നു പേരിട്ട പരിപാടിയില്‍ പുള്ളി കുത്തുകള്‍ നിറഞ്ഞ വസ്ത്രം ധരിച്ചാണ് വീനസെത്തിയത്. 

ടെന്നീസ് സൂപ്പര്‍ സ്റ്റാര്‍ ആയ സെറീനയ്ക്ക് 35 വയസുണ്ട്. 7 തവണ വിമ്പിള്‍ഡണ്‍ കിരീടം നേടിയട്ടുണ്ട് താരം. ഫ്‌ളോറിഡയിലെ സെറീനയുടെ വീട്ടിലാണ് കെല്ലി റോളണ്ട്, സിയാറ, നടി ഇവ ലോങോറിയ എന്നിവര്‍ ഒത്തു കൂടിയത്. 

എട്ടു മാസം ഗര്‍ഭിണിയായ സെറീന തന്റെ കാമുകനും റെഡിറ്റിന്റെ സഹ സ്ഥാപകനുമായ അലക്‌സ് ഒഹാനിയനൊപ്പം കുഞ്ഞിന്റെ വരവും പ്രതീക്ഷിച്ചിരിക്കുകയാണ്. പാര്‍ട്ടിയുടെ ഫോട്ടോസ് സെറീന തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.