പെണ്‍കുട്ടികളില്‍ അപകര്‍ഷതാബോധം വളര്‍ത്താന്‍ കാരണമാകുന്നവയാണ് മുഖക്കുരുവും അമിതവണ്ണവും. എന്നാല്‍ ഇവ സൃഷ്ടിക്കുന്ന മാനസിക പ്രശ്‌നങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ പറയുകയാണ് പ്രശസ്ത ഡിസൈനര്‍ മസബ ഗുപ്ത തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ.

അമിതവണ്ണവും മുഖക്കുരുവും നിറഞ്ഞ തന്റെ കൗമാരത്തെ പരാമര്‍ശിച്ചു കൊണ്ടാണ് മസബ പോസ്റ്റ് ആരംഭിക്കുന്നത്." മുഖക്കുരു അവശേഷിപ്പിച്ച പാടുകള്‍ സിഗരറ്റ് കൊണ്ട് കുത്തിയതിനു സമാനമായിരുന്നു. പൗഡര്‍ ഇടാതെ പുറത്തു പോകാനോ മുറിയില്‍ ലൈറ്റിടാനോ പോലും എനിക്ക് ഇഷ്ടമല്ലായിരുന്നു- മസബ പറയുന്നു.

"മുഖം മറച്ചുപിടിച്ചു കൊണ്ട് വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് ഓടുകയായിരുന്നു എന്റെ പതിവ്. ഒരു പക്ഷെ നിങ്ങളില്‍ പലരും സമാനമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടാവും. എന്നാല്‍ ഇവയെ ഭയപ്പെടുകയല്ല ആത്മവിശ്വാസത്തോടെ നേരിടുകയാണ് വേണ്ടത്."

"സൗന്ദര്യം ഉള്ളില്‍ നിന്ന് വരുന്നതാണെന്ന് പറയുന്ന ലേഖനം വായിക്കുകയും പിറ്റേന്നു രാവിലെ ഞാന്‍ ഭംഗിയുള്ളവളാണ് എന്ന ആത്മവിശ്വാസത്തോടെ ഉണരാന്‍ സാധിക്കുമെന്നും വിശ്വസിക്കാതിരിക്കുക. മുഖത്ത് നന്നായി മേക്കപ്പ് ഇട്ട് പുറത്തിറങ്ങാന്‍ ആഗ്രഹിക്കുന്നയാളാണ് നിങ്ങളെങ്കില്‍ അങ്ങനെ ചെയ്യുക.

മുഖത്തെ കലകള്‍ കാണുന്ന രീതിയില്‍ പുറത്തിറങ്ങാനാണ് താത്പര്യമെങ്കില്‍ അങ്ങനെ ചെയ്യുക -മസബ കൂട്ടിച്ചേര്‍ക്കുന്നു. ജീവിതത്തില്‍ എന്തൊക്കെ നേരിടേണ്ടി വന്നിട്ടുണ്ടോ, അവയിലൂടെ നിങ്ങള്‍ക്കെത്താന്‍ സാധിക്കുന്നതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുക.

"നിങ്ങളുടെ മുഖത്തെ പാടുകളെയും കലകളെയും ശേഖരിക്കുക. എന്നിട്ട് മനോഹരമായ മറ്റൊന്നായി അതിനെ രൂപാന്തരപ്പെടുത്തുക" എന്നു പറഞ്ഞാണ് മസബ പോസ്റ്റ് അവസാനിപ്പിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെയും ബോളിവുഡ് താരം നീന ഗുപ്തയുടെയും മകളാണ് മസബ.

 

It's taken me a LOT to put up this picture. But I felt like I had to. Ofcourse acne is common & weight problems are common and people deal with it and get over it with time. But what do you do when your bang in the middle of it ? Ive had terrible acne for 14yrs and by terrible I mean , most days it looked like I had a cigarette Stubbed in my face. Dark scars in my face & in my head. there were days I would refuse to leave home without putting powder on my face & refused to put any lights on in the room. Ive had men tell me they want to throw up when they see my face. Ive run out of my house to school with concealer on my face because I couldn't take it anymore. So many of you must be bang in the middle of this. Some extra weight , a whole lotta acne. The truth is .. you have to go with it. That also means you have to work at getting better. Better health,better skin. Better everything. It's wellbeing afterall. Don't live with what you don't like. Punch it out of your system! You have to cringe when you see yourself in the mirror , cry until you choke. DO.IT.ALL.but once your done with that you have to run your finger down all the clear,beautiful spots on you & you have to do it every single day. Brush your teeth. Practice confidence. Practice self-Estéem. Practice strength. Because we all know it will be knocked out of us 3 mins after we step out of home. Don't expect to read an article about 'beauty coming from the inside' and expect to wake up the next day feeling like your beautiful. Doesn't work like that. If beauty to you is stepping out with a face full of makeup then so be it. If it's about flaunting your scars. So be it. But when you come back home & the lights are out. And every tear has been shed with every remark that Hit you.. until you build your wall & you will be the biggest,bestest version of everything that has happened to you. Collect your scars & build them into something beautiful. #throwback

A post shared by Masabs (@masabagupta) on