mആദര്‍ശം പ്രസംഗിക്കാനുള്ളതാണ് പ്രവര്‍ത്തിക്കാനുള്ളതല്ല എന്ന് പറയുന്നവര്‍ക്കിടയില്‍ വ്യത്യസ്തരാവുകയാണ് മുന്‍ എംഎല്‍എ കെ.കെ.ലതികയുടെ കുടുംബം. 

വിവാഹം ആര്‍ഭാടത്തിന്റെയും പണക്കൊഴുപ്പിന്റെയും കെട്ടുകാഴ്ചകളായി മാറുന്ന ഇക്കാലത്ത് ചടങ്ങുകളുടെ അകമ്പടിയില്ലാതെയാണ് കോഴിക്കോട്  ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററുടെയും ലതികയുടെയും മകന്‍ ഉണ്ണി വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്. 

ഇക്കാര്യം ലതിക തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. 'ഞങ്ങളുടെ ഉണ്ണിയുടെ വിവാഹം കഴിഞ്ഞു. ഒരു ചടങ്ങും ഇല്ലാതെ ഇഷ്ടപ്പെട്ട രണ്ടുപേരും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങി.' എന്ന കുറിപ്പോടെയാണ് മകന്റെ വിവാഹ വാര്‍ത്ത അവര്‍ പങ്കുവെച്ചത്. നിരവധി ആളുകളാണ് ആശംസകളും അഭിനന്ദനങ്ങളുമായി ലതികയേയും കുടുംബത്തെയും തങ്ങളുടെ സ്‌നേഹം അറിയിച്ചിരിക്കുന്നത്.