ല്യാണത്തിന്റെ  ഒരുക്കങ്ങളില്‍ മിക്കവരും അധികം പ്രാധാന്യം കൊടുക്കാത്ത ഒന്നാണ് ചേരുന്ന ചെരിപ്പ് തിരഞ്ഞെടുക്കുക എന്നുള്ളത്. സാരിയും ആഭരണങ്ങളും മേയ്ക്കപ്പുമെല്ലാം വളരെ സമയമെടുത്ത് കുറെ റഫറന്‍സുകള്‍ നടത്തി തിരഞ്ഞെടുക്കുമ്പോള്‍ ചെരിപ്പിന്റെ കാര്യം പലരും ആലോചിക്കാറ് പോലുമില്ല. കാലില്‍ ഇടുന്നതല്ലേ ആര് കാണാനാ എന്ന ചിന്തയാണോ? എന്നാല്‍ അങ്ങനെയല്ല. വിവാഹ വേഷത്തിന്റെ പൂര്‍ണതയ്ക്ക് ചെരിപ്പും ഒരു ഘടകം തന്നെ. നിങ്ങള്‍ക്കും നിങ്ങളുടെ വിവാഹ വസ്ത്രത്തിനും ചേരുന്ന ചെരിപ്പ് തിരഞ്ഞെടുക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. 

  • സൗകര്യം പ്രധാനം 

ഒരു ദിവസം മുഴുവനും ഇട്ട് നില്‍ക്കാനുള്ളതാണ് എന്നതിനാല്‍ തന്നെ കംഫര്‍ട്ട്‌ ആണ് ഏറ്റവും പ്രധാനം. ഇറുകിയതോ കാലിന് ആയാസവും വേദനയും നല്കുന്നതോ ആയ ചെരിപ്പുകള്‍ ഒഴിവാക്കുക.

  • ഗുണത്തില്‍ വിട്ടുവീഴ്ച അരുത് 

വിലകൂടിയ വിവാഹ വസ്ത്രങ്ങള്‍ വാങ്ങി ബഡ്ജറ്റ് ചുരുക്കാന്‍ ചെരിപ്പ് വാങ്ങുമ്പോള്‍ ഏറ്റവും വില കുറഞ്ഞത് വാങ്ങരുത്. നേരത്തെ പറഞ്ഞ പോലെ ഏതാണ്ട് ഒരു ദിവസം മുഴുവനും ഇട്ട് നില്‍ക്കേണ്ട ഒന്നായതിനാല്‍ നല്ല ബ്രാന്‍ഡിലുള്ളത് തന്നെ വാങ്ങാന്‍ ശ്രമിക്കുക.

  • ഏതു തരം 

പല തരത്തിലുള്ള ചെരിപ്പുകള്‍ ഇന്ന് മാര്‍ക്കറ്റിലുണ്ട്. പീപ്-ടോ, വെഡ്ജസ്, ഹീല്‍സ്, ബ്ലോക്ക് ഹീല്‍സ് തുടങ്ങി വ്യത്യസ്ത തരത്തിലാണ് ചെരുപ്പുകള്‍ വിപണി കീഴടിക്കിയിരിക്കുന്നത്. ഇതില്‍ ഏതു തരമാണ് നിങ്ങള്‍ക്ക് വേണ്ടതെന്ന് വിവാഹ വസ്ത്രത്തിനും നിങ്ങളുടെ കാലിനും ചേരുന്നത് നോക്കി വാങ്ങുക.

White

  •  ഹീല്‍സ് 

കല്യാണ ചെക്കന്‍ നല്ല ഉയരമുണ്ടെങ്കില്‍ അതിന് ഏതാണ്ട് ഒപ്പം നില്ക്കാന്‍ പറ്റുന്ന വലിയ ഹീലുള്ള ചെരിപ്പ് വാങ്ങുന്നത് മണ്ടത്തരമാണ്. മണിക്കൂറുകള്‍ ഹീല്‍സിന്റെ മുകളില്‍ നില്‍ക്കുമ്പോള്‍ മറ്റൊരു കല്യാണ സമ്മാനം കൂടി കിട്ടുമെന്ന് ഓര്‍ക്കുക. നടുവേദന തന്നെ. അതിനാല്‍ കാലുകള്‍ക്ക് ഒട്ടും തന്നെ സ്‌ട്രെസ് നല്‍കാത്ത മിതമായ ഹീല്‍സിലുള്ള ചെരിപ്പ് വാങ്ങാന്‍ ശ്രദ്ധിക്കുക.

  • സ്ഥലം പ്രധാനം 

ഡെസ്റ്റിനേഷന്‍ വെഡിങ്ങുകള്‍ സാധാരണമായി കൊണ്ടിരിക്കുന്ന സമയമാണ്. അതിനാല്‍ തന്നെ ചെരിപ്പ് വാങ്ങുമ്പോള്‍ വേദി കൂടി കണക്കിലെടുക്കണം. ബീച്ച് വെഡിങ് ആണ് പ്ലാന്‍ ചെയ്തിരിക്കുന്നതെങ്കില്‍ ഹീല്‍സോ, ഷൂസോ ഇട്ട് മണലിലൂടെ നടക്കുന്നതൊന്ന് ആലോചിച്ചു നോക്കൂ.

  • ശരിയായ അളവ്

വല്ലാതെ ഇറുകിയതോ നടക്കുമ്പോള്‍ ഊരി പോകുന്നത്ര അയഞ്ഞതോ ആയ ചെരിപ്പ് തിരഞ്ഞെടുക്കാതെ നിങ്ങളുടെ പാദങ്ങളോട് ചേര്‍ന്ന് കിടക്കുന്ന ഒന്ന് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

  • ഇട്ട് പഴകുക 

ചെരിപ്പ് വാങ്ങി കല്യാണത്തിന്റെ അന്ന് ഇടാന്‍ വേണ്ടി മാറ്റി വയ്ക്കാതെ വീട്ടില്‍ ഇടയ്ക്കിടെ ഇട്ട് നടന്ന് നോക്കുക. പുതിയ ചെരിപ്പ് ധരിക്കുമ്പോള്‍ പലരിലും സാധാരണയായി കാണാറുള്ളതാണ് ഷൂ ബൈറ്റ്‌സ്. കാല് പൊട്ടനും മറ്റുമുള്ള സാധ്യത തള്ളി കളയരുത്. കല്യാണത്തിന്റെ അന്ന് ബാന്‍ഡ് എയ്ഡ് തപ്പി പോകേണ്ട ഗതികേട് വരാതിരിക്കാന്‍ വാങ്ങിയ ചെരിപ്പ് ഇട്ട് പഴകുക.

  • ഒരെണ്ണം എക്‌സ്ട്രാ കൂടെ കരുതാം 

എത്ര വില കൂടിയ ചെരുപ്പാണെങ്കിലും പൊട്ടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലല്ലോ. അതിനാല്‍ നല്ല ഒരു ജോഡി ചെരിപ്പ് കൂടി കയ്യില്‍ കരുതിക്കോളൂ. വില കൂടിയതാകണമെന്നില്ല എന്നാല്‍ വസ്ത്രത്തോടിണങ്ങുന്ന ഒന്നാകണം.

  • വീണ്ടും ധരിക്കുമോ എന്ന് നോക്കണം 

കല്ലും മുത്തും വച്ച ഭയങ്കര കളര്‍ഫുള്‍ ആയ ചെരുപ്പ് വിവാഹത്തിന് വലിയ വില കൊടുത്തു വാങ്ങിയിട്ട് പിന്നീട് ഇടാന്‍ പോലും പലപ്പോഴും സാധിക്കാറില്ല. കൊടുക്കുന്ന പൈസ മുതലാക്കണമെങ്കില്‍ എടുക്കുന്ന ചെരിപ്പ് വീണ്ടും പുറത്തേക്ക് ധരിക്കാന്‍ കഴിയുന്നതാണോ എന്ന് കൂടി നോക്കേണ്ടത് പ്രധാനമാണ്.


 courtesy : indian makeup and beauty blog