കരണുമൊത്തുള്ള വിവാഹജീവിതം സന്തോഷകരമായി മുന്നോട്ടുപോകുന്നതിന്റെ രഹസ്യങ്ങള്‍ പങ്കുവെച്ച് താരസുന്ദരി ബിപാഷ ബസു. 

കരണും താനും അടുത്ത സുഹൃത്തുക്കളാണെന്നും ഒരുപാട് കാര്യങ്ങളില്‍ സാമ്യമുണ്ടെന്നും ബിപാഷ പറയുന്നു. ബാംഗാളിയായ തന്നേക്കാള്‍ ബംഗാളി ഭക്ഷണത്തോട് പ്രിയം കരണാണ്. അതിമനോഹരമായി ബംഗാളി സംസാരിക്കും. തങ്ങള്‍ ഇരുവരും യാത്രകളെ ഒരുപോലെ സ്‌നേഹിക്കുന്നവരാണെന്നും ബിപാഷ പറഞ്ഞു. 

ജീവിതം ഒന്നേയുള്ളൂ അത് പങ്കാളിയോടൊത്ത് സന്തോഷത്തോടെ ജീവിക്കുകയാണ് വേണ്ടതെന്ന് ആരാധകരെ ഉപദേശിക്കാനും താരം മറന്നില്ല.

രണ്ടുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ബിപാഷ ബസു മോഡലും അഭിനേതാവുമായ കരണ്‍ സിങ് ഗ്രോവറിനെ വിവാഹം കഴിച്ചത്. ബംഗാളി ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം.