ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഓടുന്നതിനിടയില്‍ പരസ്പരം പ്രണയിക്കാന്‍ മറന്നു പോയോ? ജോലിയില്‍ നിന്നും ലീവ് എടുത്ത് ഒരു ട്രിപ്പ് പോകാനോ പങ്കാളിയെയും കൊണ്ടൊരു റൊമാന്റിക് ഡേറ്റിന് പുറത്തു പോകാനോ നിങ്ങള്‍ക്ക് ഒരു പക്ഷെ സാധിച്ചെന്ന് വരില്ല. നിങ്ങള്‍ പരസ്പരം സ്വപ്നങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെച്ച കിടപ്പുറിയിലെ നാല് ചുവരുകള്‍ക്കുള്ളിലും പ്രണയം നിറയ്ക്കാന്‍ സാധിക്കുമ്പോള്‍ എന്തിനാ വെറുതെ മറ്റു വഴികള്‍ തേടുന്നത്. പങ്കാളിയും നിങ്ങളും മാത്രമേ വീട്ടിലുള്ളു എങ്കില്‍ ആ വീട് തന്നെ സ്വര്‍ഗ്ഗമാക്കി മാറ്റാം. പിറന്നാളോ വിശേഷാവസരങ്ങളോ വേണമെന്നൊന്നുമില്ല ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ ആഘോഷിക്കുന്നത് നിങ്ങളുടെ സ്‌നേഹത്തിന് മാറ്റ് കൂട്ടുക തന്നെയേ ഉള്ളു. 

  • ഒരു നല്ല കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ വീട്ടില്‍ തന്നെ ഒരുക്കാം. ഒപ്പം നല്ല വീഞ്ഞിന്റെ മാധുര്യവുമായാലോ... 

homelove

homelove

  • എത്ര തവണ നിങ്ങള്‍ പങ്കാളിയോട് ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്? എഴുതിക്കോളൂ നിങ്ങളുടെ ഉള്ളിലെ സ്‌നേഹം മുഴുവന്‍ ചാലിച്ച വരികളില്‍ ഒരു കത്ത്...

homelove

  • കിടപ്പുമുറിയില്‍ തലയിണയിലും ബെഡ്ഷീറ്റിലും പ്രണയ ചിഹ്നങ്ങള്‍ നിറയ്ക്കാം... 

homelove

  • പ്രണയത്തില്‍ മെഴുകുതിരിവെട്ടത്തിനും വലിയ പങ്കുണ്ട്. കത്തിച്ചു വച്ച മെഴുകുതിരി വെട്ടത്തില്‍ നിങ്ങളുടെ പ്രണയം പരസ്പരം പറയാം... 

homelove

homelove

  • നിങ്ങളുടെ പ്രണയ നിമിഷങ്ങള്‍, ഒരുമിച്ച്  പോയ സ്ഥലങ്ങള്‍ നെയ്ത്കൂട്ടിയ സ്വപ്നങ്ങള്‍ എല്ലാം ചിത്രങ്ങളോ കാരിക്കേച്ചറുകളായോ ഒരു കാര്‍ഡില്‍ സൂക്ഷിക്കാം.

homelove

  • പങ്കാളിയോട് പറയാനുള്ള കാര്യങ്ങള്‍, അവരെ സ്‌നേഹിക്കാനുള്ള കാരണങ്ങള്‍ കുഞ്ഞ് കുറിപ്പുകളായി സമ്മാനിക്കൂ. അവ വായിച്ച് പങ്കാളി ആനന്ദ കണ്ണീര്‍ പൊഴിക്കുമ്പോള്‍ ചേര്‍ത്ത് പിടിച്ചു അവ വീണ്ടും കാതിലോതാം...

homelove

 

  •  പ്രണയത്തില്‍  പൊതിഞ്ഞ എന്തെങ്കിലും ചെറിയ സമ്മാനം വാങ്ങി നല്‍കാം... 

homelove

  • ഒരു കിടിലന്‍ ബ്രേക്ഫാസ്റ്റോ ഡിന്നറോ തയ്യാറാക്കി നല്‍കാം. ഒരു കപ്പ് കാപ്പിയാണെങ്കില്‍ പോലും അത് തയ്യാറാക്കാന്‍ നിങ്ങള്‍ കാണിച്ച മനസ്സ് പങ്കാളിയോടുള്ള സ്‌നേഹം തേളിയിക്കുന്നതല്ലേ...നിങ്ങളുടെ സ്‌നേഹം മുഴുവന്‍ അതില്‍ ചേര്‍ത്തോളൂ.... 

homelove

homelove