സെക്‌സില്‍ സ്ത്രീയുടെ സജീവപങ്കാളിത്തം പങ്കാളിയുടെ ലൈംഗിക താത്പര്യത്തെ കൂടുതല്‍ ഉത്തേജിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പുരുഷന്‍ സെക്‌സില്‍ ഏറ്റവും നിരാശനാവുന്നതും സ്ത്രീയുടെ നിസ്സഹകരണത്തിലാണെന്നും മനസ്സിലാക്കണം. 

ലൈംഗികകാര്യങ്ങളില്‍ സ്ത്രീയുടെ പങ്കാളിത്തത്തിനും മുന്‍കൈയെടുക്കലിനും അവസരം ലഭിക്കുമ്പോള്‍ സ്ത്രീയുടെ ആത്മവിശ്വാസത്തിന്റെ തോത് ഉയരും. അത് ലൈംഗികജീവിതത്തില്‍ മാത്രമല്ല കുടുംബബന്ധത്തിന്റെ കെട്ടുറപ്പിലും സ്ത്രീ സമൂഹത്തില്‍ ഇടപെടുന്നതിന്റെ കാര്യക്ഷമതയിലുമെല്ലാം നല്ല മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നതിലും തര്‍ക്കമില്ല. 

സ്ത്രീമുന്‍കൈയെടുക്കുമ്പോള്‍ പുരുഷന് അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ലൈംഗികസംതൃപ്തിയുടെ പുത്തന്‍തലങ്ങള്‍ അനുഭവിക്കാന്‍ സാധിക്കും. സെക്‌സില്‍ വിരസത ഒഴിവാക്കാനാകും. പുതുമകള്‍ ആസ്വദിക്കാനുമാകും. 

രതിനല്‍കുന്ന സുഖാനുഭൂതിയുടെ ആരോഹണവും അവരോഹണവുമെല്ലാം ശരിയായരീതിയില്‍ ആസ്വദിക്കാന്‍ പങ്കാളികള്‍ പരസ്പരം അറിഞ്ഞ് പ്രോത്സാഹനം നല്‍കണം.

ഇതെല്ലാം തിരിച്ചറിഞ്ഞ് സെക്‌സില്‍ പങ്കാളിയെ മുന്‍കൈയെടുക്കാന്‍ പ്രേരിപ്പിക്കാനും അതിനുള്ള ആത്മവിശ്വാസം പകര്‍ന്നുകൊടുക്കാനും പുരുഷന് സാധിക്കണം. സെക്‌സില്‍ സ്ത്രീ മുന്‍കൈയെടുക്കുന്നത് ആണില്‍ സംശയത്തിന് ഇടയാക്കുമെന്ന തരത്തിലുള്ള ചിന്തകള്‍ കാലഹരണപ്പെടേണ്ട സമയം കഴിഞ്ഞു.