Fetishസ്ത്രീകളുടെ കാലുകള്‍ മാത്രം ആകര്‍ഷകമായി തോന്നുകയും കാലുകളുടെ ആഭിമുഖ്യം കൊണ്ടുമാത്രം ലൈംഗിക സംതൃപ്തി നേടുന്ന അവസ്ഥയും ഫെറ്റിഷിസം എന്ന ലൈംഗിക വ്യതിയാനത്തിന്റെ ലക്ഷണമാണ്. 

സ്വാഭാവിക ലൈംഗിക താത്പര്യത്തിന് പുറമെ ചിലര്‍ക്ക് സ്ത്രീകളുടെ ശരീരഭാഗങ്ങളോടും അവര്‍ ഉപയോഗിക്കുന്ന വസ്തുക്കളോടും വസ്ത്രങ്ങളോടും അമിത ആവേശം തോന്നാറുണ്ട്.

ഇത് ഒരു രോഗാവസ്ഥയല്ല. സ്വയം മാറ്റിയെടുക്കാവുന്നതാണ്. 

സ്ത്രീകളെ വ്യക്തിപരമായി അറിയാനും ഇഷ്ടപ്പെടാനും ശ്രമിക്കുക. നല്ല സൗഹൃദങ്ങള്‍ വളര്‍ത്തിയെടുക്കുക.

കാലിനോട് മാത്രം അഭിനിവേശം തോന്നുന്നത് മാറിയില്ലെങ്കില്‍ സൈക്കോളജിസ്റ്റിന്റെ സഹായം തേടുക.