മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസില്ല ചാനും കാത്തിരുന്ന ആ രണ്ടാമത്തെ അതിഥി എത്തി. അവള്‍ക്ക് അവര്‍ പേരുമിട്ടു, ഓഗസ്റ്റ്!!

ആദ്യകുഞ്ഞ് പിറന്നപ്പോള്‍ അവള്‍ വളരാന്‍ പോകുന്ന ലോകത്തെക്കുറിച്ചാണ് കുഞ്ഞിന് വേണ്ടി സക്കര്‍ബര്‍ഗ് കത്തെഴുതിയത്. ഇത്തവണ പക്ഷേ ശൈശവത്തിന്റെ മനോഹാരിതയാണ് കത്തിന്റെ ഉള്ളടക്കം. അവള്‍ വളരെ വേഗം വളരാതിരുന്നെങ്കില്‍ എന്നാണ് സക്കര്‍ബര്‍ഗ് ആഗ്രഹിക്കുന്നത്. കുട്ടിക്കാലത്തിന്റെ നന്മകളാസ്വദിച്ച് സമയമെടുത്ത് മാത്രം വളരാനാണ് ഓഗസ്റ്റിനോട് സക്കര്‍ബര്‍ഗ് പറയുന്നത്.

കത്തിലെ പ്രസക്ത ഭാഗങ്ങള്‍

പ്രിയപ്പെട്ട ഓഗസ്റ്റ്,

ഈ ലോകത്തേക്ക് സ്വാഗതം. നീ ആരായിത്തീരുമെന്ന് ഓര്‍ത്ത് ഞാനും നിന്റെ അമ്മയും ആകാംക്ഷയിലാണ്. 

നിന്റെ ചേച്ചി പിറന്നപ്പോള്‍ അവള്‍ വളരേണ്ടത് എങ്ങനെയുള്ള ലോകത്തിലായിരിക്കണമെന്നതിനെക്കുറിച്ചാണ്- ഇപ്പോള്‍ നീയും- ഞങ്ങളെഴുതിയത്. മികച്ച വിദ്യാഭ്യാസവും മഹത്തായ തുല്യതയും കുറഞ്ഞ രോഗങ്ങളുമൊക്കെയുള്ള ലോകമാകട്ടെ അതെന്നാണ് പ്രത്യാശ. ശാസ്ത്രവും സാങ്കേതികതയുമൊക്കെ വളരെയധികം വികസിച്ച നാടകീയത നിറഞ്ഞ ഒരു ലോകമായിരിക്കും അത്. ഞങ്ങളെക്കാള്‍ മികച്ച രീതിയില്‍ നിങ്ങള്‍ ജീവിക്കും. തെറ്റുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന വാര്‍ത്താ തലക്കെട്ടുകളാണ് ചുറ്റുമെങ്കിലും നല്ലതിന് വിജയമുണ്ടാവുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ തലമുറയെയും ഭാവിയെയും കുറിച്ച് പ്രത്യാശ മാത്രമാണ് ഞങ്ങള്‍ക്കുള്ളത്.

വളര്‍ച്ചെയക്കുറിച്ച് സംസാരിക്കുന്നതിനും അപ്പുറം നമുക്ക് കു്ട്ടിക്കാലത്തെക്കുറിച്ച് സംസാരിക്കും. ലോകം വളരെ ഗൗരവം നിറഞ്ഞ ഒരിടമായിരിക്കും. അതുകൊണ്ടാണ് വീടിന് വെളിയില്‍ പോവാനും കളിക്കാനും സമയം കണ്ടെത്തുക എന്നത് അത്രമേല്‍ പ്രധാനമാവുന്നതും.

നീ വളരുന്തോറും നിനക്ക് തിരക്കുകള്‍ വര്‍ധിക്കും. അതുകൊണ്ട് പൂക്കളുടെ മണമറിഞ്ഞും ചുറ്റുപാടുകളെ ആസ്വദിച്ചും സമയമെടുത്ത് നീ വളരുക. 

കുട്ടിക്കാലം മാന്ത്രികമാണ്. ജിവിതത്തിലൊരിക്കലേ കു്ടടിയായിരിക്കാന്‍ പറ്റൂ. അതുകൊണ്ട് ഭാവിയെക്കുറിച്ചുള്ള ആശങ്കകളെ മാറ്റിനിര്‍ത്തിയേക്കണം. ഈ ലോകം നിനക്ക് മികച്ചതാക്കാന്‍ ഞങ്ങളാലാവുന്നതൊക്കെ ഞങ്ങള്‍ ചെയ്തു തരും. 

ഓഗസ്റ്റ്, ഞങ്ങള്‍ നിന്നെ വളരെയധികം സ്‌നേഹിക്കുന്നു. സന്തോഷവും സ്‌നേഹവും നിറഞ്ഞ ഒരു ജീവിതം നിനക്കായി ആശംസിക്കുന്നു.

സ്‌നേഹത്തോടെ,

അമ്മയും അച്ഛനും