പ്രായം 30 കടക്കുമ്പോള്‍ മിക്ക സ്ത്രീകള്‍ക്കും ആധിയാണ്. ഞങ്ങളുടെ കാലമൊക്കെ കഴിഞ്ഞെന്ന മട്ടിലാവും പിന്നീടുള്ള വാക്കും പ്രവര്‍ത്തിയും. എന്നാല്‍ ഈ ചിന്തയാണ് മാറേണ്ടത്. ഓരോ വയസു വര്‍ദ്ധിക്കുമ്പോഴും അനുഭവസമ്പത്ത് കൂടുകയാണ്. അറിവ് കൂടുകയാണ്. മാത്രമല്ല ഇഷ്ടപ്പെട്ടവരുടെ ഒപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയുന്നു. ആധിയെ കുടഞ്ഞെറിഞ്ഞ് നാല്പതിലേക്കുള്ള യാത്രയെ ആനന്ദപൂര്‍ണമാക്കാന്‍ ചെയ്യേണ്ട 18 കാര്യങ്ങളിതാ...
1) എന്തെങ്കിലും ഒരു കാര്യം ചെയ്യണമെന്നോ പറയണമെന്നോ തോന്നിയാല്‍ മടിച്ചു നില്‍ക്കാതെ ചെയ്യുകയും പറയുകയും ചെയ്യുക. അത് ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കും.
2) പോസിറ്റീവായ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും നെഗറ്റീവായ ആളുകള്‍ നിങ്ങളെ തളര്‍ത്താന്‍ അതോടൊപ്പം നെഗറ്റീവായ ആളുകള്‍ നിങ്ങളെ തളര്‍ത്താന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുക.
3) എല്ലാവരും നിങ്ങളെ ഇഷ്ടപ്പെടില്ല, എന്നാല്‍ അതിന് അവര്‍ക്ക് നിങ്ങളോട് ദേഷ്യമുണ്ടെന്നര്ത്ഥവുമില്ല. അത്തരം ചിന്തകളെ ഗൗരവത്തിലെടുക്കാതിരിക്കുക.
4) കഴിയുന്നത്ര യാത്രകള്‍ ചെയ്യുക. അത് സ്വയം മനസിലാക്കാനും മറ്റുള്ളവരെ മനസ്സിലാക്കാനും സഹായിക്കും. കുട്ടികളുണ്ടെങ്കില്‍ എല്ലാ വര്‍ഷവും ഒരിക്കലെങ്കിലും അവരുടെ കൂടെ ഒഴിവുകാലം ചെലവഴിക്കുക.
5) നിങ്ങള്‍ക്കു ലഭിക്കുന്ന സഹായങ്ങള്‍ തിരിച്ചറിയുകയും അതിന് നന്ദിയുള്ളവളായിരിക്കുകയും ചെയ്യുക.
6) ചിരി ജീവതത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ചിരിക്കാന്‍ മടികാണിക്കാതിരിക്കുക.
7) ആവശ്യത്തിന് ഉറങ്ങുക.
8) സ്വന്തമായി ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ മാത്രം ചെയ്യുക. അല്ലാത്തവ കഴിയുന്നതും ഒഴിവാക്കുക.
9) സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധയുണ്ടായിരിക്കുക. അത് സ്വാര്‍ത്ഥതയായി കാണേണ്ടതില്ല. സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവര്‍ക്കു മാത്രമെ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സാധിക്കുകയുള്ളു.
10) മറ്റുള്ളവര്‍ നമ്മളെക്കുറിച്ച് എന്തു ചിന്തിക്കുന്നു എന്നതിനെക്കുറിച്ച് വ്യാകുലപ്പെടാതിരിക്കുക. അവര്‍ പലപ്പോഴും നിങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നില്ല.
11) നിങ്ങളുടെ സുഹൃത്തുകളുമായി സമയം ചെലവഴിക്കുക. ചെറുപ്പത്തിലും കൗമാരത്തിലും കൂടെയുള്ളവരുമായി എന്നും ബന്ധം പുലര്‍ത്തുക. അവരുമായി സന്തോഷവും ദുഖവും പങ്കുവയ്ക്കുക.
12) 'പറ്റില്ല' എന്നു പറയാന്‍ പഠിക്കുക. കഴിയാത്തതും ആവശ്യമില്ലാതത്തതുമായ കാര്യങ്ങളോട് പറ്റില്ല എന്ന് പറയണം. ഇതു നിങ്ങളുടെ വ്യക്തിത്വത്തില്‍ പക്വമായ മാറ്റങ്ങളുണ്ടാക്കും
13) നിങ്ങള്‍ കുടുംബത്തോടോ സുഹൃത്തുക്കളോടോ ഉള്ള സ്നേഹം തുറന്നു പറയാനും പ്രകടപ്പിക്കാനുമുള്ള അവസരങ്ങള്‍ പാഴാക്കാതിരിക്കുക. ജീവിതം പ്രവചനാതീതമാണ്.
14) നിങ്ങളുടെ കുടുംബത്തിനോ കുട്ടികള്‍ക്കോ ഏതെങ്കിലും തരത്തില്‍ ഗുണകരമെന്നു തോന്നുന്ന ഉപദേശങ്ങള്‍ സ്വീകരിക്കാനും അല്ലാത്തവ തള്ളിക്കളയാനും ശീലിക്കുക.
15) ആളുകള്‍ സംസാരിക്കുമ്പോള്‍ അത് ക്ഷമയോടെ കേള്‍ക്കാന്‍ മനസ്സു കാണിക്കുക.
16) സ്വന്തം ശരീരത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുക. പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതു കണ്ടെത്തി പരിഹരിക്കുക. കാരണം നിങ്ങളുടെ ശരീരത്തെക്കുറിച്ച് നിങ്ങളെക്കാള്‍ നന്നായി മറ്റാര്‍ക്കും അറിയാന്‍ സാധിക്കില്ല.
17) മക്കളെ കൊഞ്ചിക്കാന് സമയം കണ്ടെത്തുക. അവരോട് സ്നേഹം പ്രകടിപ്പിക്കുകയും അവരോട് ചേര്‍ന്ന് അവരുടെ കാര്യങ്ങള്‍ ഭംഗിയാക്കാന്‍ സഹായിക്കുക.
18) എന്ത് ഇഷ്ടപ്പെടുന്നു, എന്തിനോടാണ് അഭിനിവേശം എന്നു കണ്ടെത്തുകയും അത് ചെയ്തു തുടങ്ങുകയും ചെയ്യുക ഇത്രയും കാരങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ പ്രകടമാക്കും.