ടി കൂടുന്നു എന്ന് പരാതി പറഞ്ഞാലും അത് കുറയ്ക്കാന്‍ എക്സര്‍സൈസ് ചെയ്യേണ്ട കാര്യം വരുമ്പോള്‍ പിന്‍വാങ്ങുന്നവരാണ് മിക്കവാറും. സമയക്കുറവാണ് കാരണമായി പറയുന്നതെങ്കിലും മടിയും ഒരു വില്ലന്‍ തന്നെ. എന്നാല്‍ എക്സര്‍സൈസ് ചെയ്യാതെ തന്നെ ഭാരം കുറയ്ക്കാന്‍ ചില്ലറ വഴികളുണ്ട്. 

  • ഭക്ഷണം അറിഞ്ഞു കഴിക്കാം. ഓവറായി ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടിക്ക് കാരണമാകും. എന്നാല്‍ അതിലേറെ അപകടമാണ് ഓവറായി ജങ്ക് ഫുഡ് കഴിക്കുന്നത്. ഇത്തരം ഫാസ്റ്റ് ഫുഡുകള്‍ തടി കൂട്ടുന്നതിനോടൊപ്പം തന്നെ ആരോഗ്യത്തിനും വളരെ ദോഷകരമാണ്. ഭക്ഷണത്തില്‍ ഹെല്‍ത്തി ഓപ്ഷന്‍ തിരഞ്ഞെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. എണ്ണ പലഹാരം ഇഷ്ടമുള്ളവരാണെങ്കില്‍ ഒലിവ് എണ്ണയില്‍ ആഹാരങ്ങള്‍ പാകം ചെയ്യുന്നത് വളരെ ഹെല്‍ത്തി ആയ ഓപ്ഷന്‍ ആണ്. അത് പോലെ തന്നെ പച്ചക്കറികള്‍ ഇഷ്ടമില്ലാത്തവരാണെങ്കില്‍ സൂപ്പ് ആക്കിയും മറ്റും അവ കഴിക്കാം. എത്ര തന്നെ ആയാലും പച്ചക്കറികളും പഴങ്ങളും ശരീര ഭാരം കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന വസ്തുക്കളാണ്. ഫാസ്റ്റ് ഫുഡ് ഒഴിവാക്കുന്നതോടൊപ്പം തന്നെ ഇവ ധാരാളമായി കഴിക്കാനും ശ്രദ്ധിക്കണം. 
  • ഓഫീസിലും മറ്റും ലിഫ്റ്റ് ഉണ്ടെങ്കില്‍ അവ ഉപയോഗിക്കാതെ സ്റ്റെയര്‍ കേസ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അനാവശ്യ കലോറികള്‍ എരിച്ചു കളയാന്‍ ഇത് സഹായിക്കും.
  • ചായയും കാപ്പിയും ധാരാളമായി കുടിക്കുന്നവരാണെങ്കില്‍ ആ ശീലം മാറ്റി കുറച്ചു കൂടി ഹെല്‍ത്തി ആയ ഗ്രീന്‍ ടീ തിരഞ്ഞെടുക്കാം. ഗ്രീന്‍ ടീയുടെ സ്വാദ് ഇഷ്ടമില്ലാത്തവര്‍ക്ക് ധാരാളം വെള്ളം ഒഴിച്ച് നേര്‍പ്പിച്ച് കഴിക്കാം.
  • അകത്താക്കുന്ന കലോറിയുടെ അളവറിഞ്ഞാല്‍ അത് എരിച്ചു കളയാന്‍ എളുപ്പമാണ്. അതിനാല്‍ കലോറി ട്രാക്ക് ചെയ്യാന്‍ കഴിയുന്ന ആപ്പ് നിങ്ങളുടെ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് വളരെ സഹായകമാകും.
  •  ഡാന്‍സ് അറിയുന്നവരാണെങ്കില്‍ നിത്യവും പ്രാക്ടീസ് ചെയ്യാം. ഇനി അറിയില്ലെങ്കിലും ഇഷ്ടമുള്ള പാട്ടിനൊപ്പം രണ്ടു ചുവടു വച്ച് നോക്കാം.
  • സെട്രെസ്സ് കുറയ്ക്കാം. ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതില്‍ ടെന്‍ഷന് വലിയ പങ്കുണ്ട്. അതിനാല്‍ ടെന്‍ഷന്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.