ര്‍ത്തവം എന്നത് സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ്. പലരിലും പലവിധ അസ്വസ്ഥതകളുമായി ഇത് സംഭവിക്കുമ്പോള്‍ ചിലര്‍ക്ക് ആര്‍ത്തവം വന്നു പോയത് പോലും അറിയില്ല. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളിലാത്ത സ്ത്രീകളുടെ ആര്‍ത്തവചക്രം കൃത്യം 28 ദിവസം കൂടുമ്പോള്‍ തന്നെ സംഭവിക്കും. നാല് മുതല്‍ ഏഴ് ദിവസം വരെയാണ് സ്വാഭാവികമായും സ്ത്രീകളില്‍ ആര്‍ത്തവം സംഭവിക്കുന്നത്. എന്തെങ്കിലും ഒഴിച്ച് കൂടാനാവാത്ത സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ആര്‍ത്തവം നേരെത്തെയാക്കാനും നീട്ടിവെയ്ക്കാനും ചില പൊടിക്കൈകളുണ്ട്‌.

  • പപ്പായ 

periods


നമ്മുടെ വീട്ടുമുറ്റത്തു തൊടിയിലുമെല്ലാം കായ്ച്ചു നില്‍ക്കുന്ന പപ്പായ ആര്‍ത്തവം നേരെത്തെയാക്കാനുള്ള നല്ലൊരു ഔഷധമാണ്. പപ്പായ ശരീരത്തിലെ താപം വര്‍ധിപ്പിക്കുന്നതിനോടൊപ്പം ഈസ്ട്രജന്‍(ഫിമെയില്‍ സെക്‌സ് ഹോര്‍മോണ്‍ ) ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. തല്‍ഫലമായി ആര്‍ത്തവം നേരെത്തെ സംഭവിക്കും. ആര്‍ത്തവത്തോടടുത്ത ഒരാഴ്ച മുന്‍പ് പതിവായി പപ്പായ കഴിക്കുക.
 

  • എള്ള് 

periods


എള്ളും ശരീരത്തിലെ താപം വര്‍ധിപ്പിക്കുന്ന ആഹാര പദാര്‍ത്ഥമാണ്. ഒരു സ്പൂണ്‍ എള്ള് അല്പം ശര്‍ക്കര ചേര്‍ത്ത് കുഴച്ച് എള്ളുണ്ടയുണ്ടാക്കി നിത്യവും രണ്ടു നേരവും കഴിച്ചാല്‍ ആര്‍ത്തവം നേരത്തേയാക്കാം

  • മാതളനാരങ്ങാ 

periods


മാതളനാരങ്ങാ ശരീരത്തില്‍ ഈസ്ട്രജന്‍ ഉത്പാദിപ്പിക്കുകയും അത് വഴി ആര്‍ത്തവം നേരെത്തെയാക്കാന്‍ സാധിക്കുകയും ചെയ്യും. നിത്യവും മാതളനാരങ്ങ നീര് കുടിക്കുകയോ മാതളനാരങ്ങ കഴിക്കുകയോ ചെയ്യുക. 

  • പൈനാപ്പിള്‍ 

periods


പൈനാപ്പിള്‍ ശരീരത്തിലെ ചൂട് വര്‍ദ്ധിപ്പിക്കുകയും ഈസ്ട്രജന്‍ ഉത്തേജിപ്പിക്കുകയും ചെയ്ത് ആര്‍ത്തവം നേരത്തേയാകാന്‍ സഹായിക്കുന്നു. 

  • കരിമ്പ് നീര് 

ആര്‍ത്തവ ദിവസത്തിനു ഒന്നോ രണ്ടോ ആഴ്ച മുന്‍പ് പതിവായി കരിമ്പിന്‍ നീര് കഴിച്ചാല്‍ ആര്‍ത്തവം നേരെയാക്കാന്‍ സാധിക്കും.

  • മല്ലിയില 

periods


മല്ലിയില ആര്‍ത്തവം വൈകിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. നിത്യവും മല്ലിയില ഇട്ട് കുറുകിച്ചെടുത്ത വെള്ളം കുടിക്കുക. ഇത് അഞ്ച് മുതല്‍ ഇരുപത് ദിവസം വരെ ആര്‍ത്തവം നീട്ടി വെക്കാന്‍ സഹായിക്കും. 

  • തുവരപ്പരിപ്പ് 

തുവരപരിപ്പിട്ട് വെള്ളം തിളപ്പിച്ചു കുടിച്ചോ, തുവരപ്പരിപ്പ് പകുതി വേവില്‍ നിത്യവും ഭക്ഷണത്തില്‍ ഉള്‍പെടുത്തിയോ ആര്‍ത്തവം വൈകിപ്പിക്കാന്‍ സാധിക്കും.

  • വിനാഗിരി 

ഒരു ഗ്ലാസ് വെള്ളത്തില്‍ നാലോ അഞ്ചോ സ്പൂണ്‍ വിനാഗിരി ഒഴിച്ച് ആ വെള്ളം ദിവസത്തില്‍ ഒരു തവണ കുടിക്കുന്നത് ആര്‍ത്തവം വൈകിപ്പിക്കാന്‍ സാധിക്കും. ഇത് ആര്‍ത്തവ രക്തത്തിന്റെ തോത് കുറയ്ക്കാനും നല്ലതാണ്