കുഞ്ഞുങ്ങള്‍ക്ക് അമ്മ താരാട്ട് പാടിക്കൊടുക്കാറുണ്ട്. ചിലപ്പോളത് കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താനായിരിക്കും; മറ്റുചിലപ്പോള്‍ ഉറങ്ങാനും. എന്നാല്‍, താരാട്ട് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഒരുപോലെ ഗുണംചെയ്യുന്നതാണെന്നാണ് പുതിയപഠനങ്ങള്‍ പറയുന്നത്.

താരാട്ടുപാട്ടിലൂടെ അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം ദൃഢപ്പെടുത്താന്‍ സഹായിക്കുമെന്നാണ് ഏതാനും സംഗീതഗവേഷകരുടെ കണ്ടെത്തല്‍. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മിയാമിലെ ഫ്രസ്റ്റ് സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

അമ്മയ്ക്കുണ്ടാകുന്ന വിഷാദങ്ങള്‍ ഇതുവഴി കുറയാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കുട്ടികളുടെ ശ്രദ്ധകേന്ദ്രീകരിക്കാനും താരാട്ടിനുകഴിയും. മാത്രമല്ല, കുട്ടികളുടെ ഇന്ദ്രിയങ്ങളുടെ പ്രവര്ത്തനം ഉത്തേജിപ്പിക്കാനും സഹായിക്കും. മനസ്സിലായില്ലേ, താരാട്ടിന്റെ ഗുണങ്ങള്‍.