6G8B7789.jpgറിയാലിറ്റി ഷോയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നിട്ടുള്ള നടിയാണ് അന്‍സിബ. തമിഴിലൂടെ സിനിമയില്‍ ഹരിശ്രീ കുറിച്ച അന്‍സിബ ദൃശ്യത്തിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായി. ഭക്ഷണപ്രേമിയായ അന്‍സിബ കഠിനപ്രയത്‌നത്തിലൂടെ ശരീരം ഫിറ്റാക്കിയ കഥ. 

ആദ്യം വെജിറ്റേറിയന്‍
ഞാനൊരു വെജിറ്റേറിയനായിരുന്നു. പത്താക്ലാസുവരെ. നോണ്‍വെജിനോട് തീരെ താല്പര്യമുണ്ടായിരുന്നില്ല. സാമ്പാറും പച്ചക്കറിയുമായിരുന്നു ഇഷ്ടം. പിന്നീടാണ് നോണ്‍വിഭവങ്ങള്‍ കുറച്ചൊക്കെ കഴിക്കാന്‍ തുടങ്ങിയത്. മീന്‍വിഭവങ്ങളോടാണ് കൂടുതല്‍ താല്പര്യം. 

തടികൂടാന്‍ കാരണം
ചോറ് സാമ്പാറും തൈരും കൂട്ടി കഴിക്കുക എന്നത് എന്റെ ശീലമായിരുന്നു. തൈര്‌സാദമായിരുന്നു എന്റെ ഇഷ്ടവിഭവം. ബിരിയാണിയില്‍ പോലും ഇറച്ചിനീക്കി സാമ്പാര്‍ ഒഴിച്ച് കഴിച്ചിരുന്നു. കോഴിക്കോട്ടെ എന്റെ വീട്ടില്‍ പലഹാരങ്ങള്‍ക്ക് പഞ്ഞമുണ്ടായിരുന്നില്ല. വെറുതെ ഇരിക്കുമ്പോള്‍ അച്ചാര്‍ പുളിയിഞ്ചി, ഉപ്പിലിട്ട മാങ്ങ എന്നിവയൊക്കെ കഴിക്കുന്ന ശീലമുണ്ടായിരുന്നു. ഗുണ്ടുമണിയായത് അങ്ങനെയാണ്. 

തടി കുറച്ചത് ഇങ്ങനെ
എട്ടുമാസം കൊണ്ട് ശരീരഭാരം ആറുകിലോ കുറച്ചു. തൈരുകൂട്ടിയുള്ള ചോറുതീറ്റ ആദ്യം നിര്‍ത്തി. ചപ്പാത്തിയിലേക്ക് മാറി. ഇടനേരങ്ങളില്‍ കഴിക്കുന്നതും അവസാനിപ്പിച്ചു. മനസ്സില്ലെങ്കിലും ചോക്ലേറ്റിനോടും ഗുഡ്‌ബൈ പറഞ്ഞു. പേഴ്‌സണല്‍ ട്രെയിനറെ വച്ചു വര്‍ക്കൗട്ട് തുടങ്ങി. വെയ്റ്റ് ട്രെയിനിംഗ് ഉള്‍പ്പടെയുള്ള പരിശീലനങ്ങളിലൂടെയാണ് ശരീരം പഴയ രൂപത്തിലാക്കിയത്.