"ഞാനൊരു കലാകാരിയാണ്. ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ ഞാന്‍ സന്തോഷം കണ്ടെത്തുന്നു. അതുകൊണ്ട് തന്നെ ഞാന്‍ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നു." 

'ഹൗ ഓള്‍ഡ് ആര്‍ യൂ' എന്ന് ആരെങ്കിലും ചോദിച്ചാല്‍ ആഗ്നസ് തിരിച്ചു പറയും 'ഇറ്റ് ഡസിന്റ് മാറ്റര്‍' എന്ന്. മറുപടി പറയുക മാത്രമല്ല അക്കാര്യം പ്രവര്‍ത്തിയിലൂടെ തെളിയിക്കുകയും ചെയ്യും ഈ 91കാരി.

agnes
photo:boredpanda

ചെക് റിപബ്ലിക്കിലെ ലൗക്ക സ്വദേശിയാണ് ആഗ്നസ് കാസ്പര്‍കോവ. കര്‍ഷകത്തൊഴിലാളിയായിരുന്ന ആഗ്നസ് വാര്‍ധക്യകാലത്ത് തന്റെ ഗ്രാമത്തിലെങ്ങും വസന്തം വിരിയക്കാനൊരുങ്ങുകയാണ്. ഒരു ചെറിയ പെയിന്റിംഗ് ബ്രഷും നീലച്ചായവുമായി രാവിലെ തന്നെ ആഗ്നസ് തെരുവിലിറങ്ങും.

ഓരോ വീടിന്റെയും ചുവരില്‍ മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കും. പൂക്കളും ഇലകളും പൂമ്പാറ്റകളുമായി ഓരോ വീട്ടുചുവരും ആഗ്നസ് മനോഹരമാക്കുന്നു. പരമ്പരാഗത മൊറാവിയന്‍ ചിത്രകലാ രീതിയിലാണ് ആഗ്നസിന്റെ കരവിരുത്.

agnes
photo:boredpanda

യാതൊരു പ്രതിഫലവും പ്രതീക്ഷിച്ചില്ല ആഗ്നസിന്റെ ഈ ജോലി. മനസ്സിന്റെ സന്തോഷം മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നത്‌.