ള് പകുതി, ആട പകുതി’ എന്നാണല്ലോ... ഒരാളുടെ പ്രതിച്ഛായ മാറ്റണമെങ്കിൽ വസ്ത്രധാരണത്തിൽ അല്പം മാറ്റം വരുത്തിയാൽ മതി. എന്നാൽ, മുഖച്ഛായ തന്നെ മാറ്റണമെങ്കിൽ ‘ഹെയർ കട്ട്‌’ ഒന്ന് മാറ്റി പരീക്ഷിച്ചാൽ മതിയാവും. നീണ്ട കാർകൂന്തലിന്റെ അഴക് ഒന്നു വേറെ തന്നെയാണ്. എന്നാൽ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി നീളം കുറഞ്ഞ ഹെയർ കട്ട് സിനിമാ താരങ്ങളുടെ ഇടയിൽ പ്രസിദ്ധിയാർജിച്ചുകൊണ്ടിരിക്കുന്നു. സമയമില്ലാത്തവർക്കും അമ്മമാർക്കുമായി കരുതിയിരുന്ന ഈ ‘ഷോർട്ട് കട്ട്’ കൾ ഇന്ന് ജെന്നിഫർ ലോറൻസ്, എമ്മ വാട്സൺ തുടങ്ങി പ്രിയങ്ക ചോപ്ര, ദീപിക പദുകോൺ വരെ എത്തി നിൽക്കുന്നു. 

‘ബാംഗ്ലൂർ ഡേയ്സി’ലെ പാർവതിയുടെ ഹെയർ സ്റ്റൈൽ മറക്കാൻ പറ്റില്ലല്ലോ. ‘ദംഗൽ’ എന്ന സിനിമയിലെ നായികമാരെേപ്പാലെ ഈ ഹെയർ സ്റ്റൈൽ പരീക്ഷിക്കാൻ കോളേജ് കുമാരിമാരും തയ്യാറായി. എങ്ങനെ വ്യത്യസ്തമായും സൃഷ്ടിപരമായും ഷോർട്ട് ഹെയർ കട്ട് ചെയ്യാമെന്ന് നോക്കാം:
മുടിയുടെ നീളം കുറയുന്തോറും അത് പരിപാലിക്കാനുള്ള ഉത്തരവാദിത്വവും കുറച്ചു കൂടുതലായിരിക്കണം.

‘ഹെയർ ഗ്രൂമിങ്’ ആണ് ഉദ്ദശിച്ചത്. അതായത്‌, നീണ്ട മുടിയുള്ളപ്പോഴത്തെ പ്പോലെ പെട്ടെന്നൊരു പോണി ടെയ്ൽ കെട്ടിയോ ബൺ കെട്ടിയോ കാര്യം സാധിക്കാൻ പറ്റിയെന്നു വരില്ല. പക്ഷേ, കുറച്ചൊന്നു ശ്രദ്ധിച്ചാൽ മനോഹരമായ ഷോർട്ട് ഹെയർ കട്ട് സ്വന്തമാക്കാവുന്നതേയുള്ളു. അതിന്‌, ആദ്യം മുഖത്തിനും മുടിക്കും ചേരുന്ന നീളം ഏതെന്നു കണ്ടു പിടിക്കണം.

Haircut

പണ്ടുമുതലേ എല്ലാവർക്കും അറിയാവുന്നതാണ് ‘ബോബ് കട്ട്’. അതു മാറി പിന്നെ ‘ലോബ്’ ആയി മാറി. എന്നാൽ, ഇപ്പോൾ ട്രെൻഡി ആയിരിക്കുന്നത് ഇത് രണ്ടും കൂടിച്ചേർന്ന ‘മോബ് കട്ട്’ ആണ്. ഇതെല്ലാം തമ്മിലുള്ള വ്യത്യാസം എന്താണെന്ന് നോക്കാം:

സാന്ദ്ര ബുള്ളോക്കിന്റെ ‘സ്പീഡ്’ എന്ന ചിത്രം ഇറങ്ങിയപ്പോൾ ആ സിനിമയുടെ കൂടെത്തന്നെ ഹിറ്റായ സംഭവമാണ് സാന്ദ്രയുടെ ബോബ് കട്ട്. മിക്കവർക്കും തന്നെ ചേരുന്ന ഒരു സ്റ്റൈൽ ആണിത്. പല രീതിയിൽ ഇടാൻ പറ്റിയ വിവിധോദ്ദേശ്യ യുക്തമായ ഒരു ഹെയർ കട്ട് കൂടിയാണിത്. structured ആയിട്ടോ, angled ആയിട്ടോ tousled ആയിട്ടോ ഇടാൻ പറ്റിയതാണ് ബോബ് കട്ട്. 

ഒരു പ്ലേഫുൾ ലുക്ക് വേണമെങ്കിൽ ഒരുവശത്തേക്ക് വകഞ്ഞ്‌, മുടിയുടെ അറ്റം ചിതറിച്ചിട്ടാൽ മതിയാകും. വീര്യം കുറഞ്ഞ ഹെയർ സ്‌പ്രേ, അല്ലെങ്കിൽ ജെൽ ഉപയോഗിച്ച് സെറ്റ് ചെയ്യാവുന്നതാണ്. നല്ല വട്ട മുഖമുള്ളവർ ഈ രീതിയിൽ സ്റ്റൈൽ ചെയ്താൽ മുഖത്തിന്റെ വലിപ്പം കുറച്ചു കാണിക്കാം. 
തീരെ ചെറുതാക്കി മുറിച്ച്‌ അറ്റം ലെയേഴ്‌സ് ആക്കി ക്രോപ്പ് ചെയ്യുന്നതിന് ‘പിക്സി കട്ട്’ എന്നും പറയും.

ഷോർട്ട് ഹെയർ കട്ട് ചെയ്യുന്നതിന് വേണ്ടി ഹെയർ ഡ്രസ്സറെ സമീപിക്കുന്നതിനു മുൻപ് മനസ്സിലുള്ള സ്റ്റൈലിന്റെ ഫോട്ടോ കരുതുന്നത് നല്ലതാണ്. നമ്മുടെ മുടിക്ക് ചേരുന്ന കട്ട് ആണോ അതെന്ന്‌ തീരുമാനിക്കാൻ ഇത് സഹായിക്കും. ഉദാഹരണത്തിന്, വളരെ കട്ടി കൂടിയ മുടിയുള്ള ഒരാൾ കൂടുതൽ  ഷോർട്ട് ആക്കി വെട്ടിയാൽ അത് വല്ലാതെ പടർന്നു വൃത്തികേടാകും. വീതിയേറിയ നെറ്റിയുള്ളവർക്ക്‌, നെറ്റി കുറച്ചു കാണിക്കാൻ മുൻപിൽ ‘ഫ്രിഞ്ജ്’ അല്ലെങ്കിൽ ‘ബാംഗ്‌സ്’ ചെയ്യാം. 

ലോങ്ങ് ബോബ് അഥവാ ലോബ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന സ്റ്റൈലാണ് ഈ വർഷത്തെ ഹെയർ കട്സിലെ സൂപ്പർ താരം. ഈ കട്ട് ഇത്രയും പ്രസിദ്ധിയാർജിക്കാൻ കാരണം ഒന്നേയുള്ളൂ, എല്ലാവിധ മുഖത്തിന്റെ ആകൃതിക്കും (ഓവൽ, വൃത്തം, ഹാർട്ട് ഷേപ്പ്) മുടിയുടെ തരത്തിനും ചേരുന്ന ഹെയർ കട്ട് ആണിത്. അയൺ ചെയ്ത്‌, സിൽക്കി സ്ട്രൈഡ് ആക്കാം, അല്ലെങ്കിൽ അറ്റം ചുരുളൻ ആക്കാം, അതുമല്ലെങ്കിൽ മെസ്സി ആക്കിയിടാം. അങ്ങനെ ധാരാളം ഓപ്ഷൻസ് ലോബിനുണ്ട്.

hairമുടിയുടെ തരമനുസരിച്ച്‌ (ചുരുണ്ടതോ, നീണ്ടതോ, കട്ടിയുള്ളതോ) പല രീതിയിൽ ലോബ് സ്റ്റൈൽ ചെയ്ത്‌ ഇടാം. മുൻപിലെ മുടി രണ്ട്‌ ഇഞ്ച്‌ നീളം കൂട്ടി വെട്ടിയാൽ അസിമെട്രിക്കൽ സ്റ്റൈൽ ലോബ് ആയി. ഉള്ള് കൂടിയ മുടിയിൽ ധാരാളം ലെയേഴ്‌സ് കൊടുത്ത്‌ ലോബ് കട്ട് ചെയ്യുകയാണെങ്കിൽ മുടിക്ക് കൂടുതൽ ഉഷാറും ജീവനും ലഭിക്കും. കുറച്ച്‌ സ്റ്റൈൽ കൂടുതൽ വേണമെന്നുള്ളവർക്ക് ഓംബ്രെ കളർ ചെയ്താൽ മതിയാകും. 

ലോബ് കഴിഞ്ഞു വന്നെത്തിയ സ്റ്റൈൽ ആണ് മോബ് അഥവാ മിഡ് ലെങ്ത് ബോബ്. ബോബിന്റെയും ലോബിന്റെയും മധ്യേയാണ് മോബിന്റെ നീളം. നടികളുടെയിടയിൽ പോപ്പുലർ ആയിക്കൊണ്ടിരിക്കുകയാണ് മോബ്. എമ്മ സ്റ്റോണിന്റെയും കാറ്റി പെറിയുടെയും പോലെ, മോബ് നല്ല സ്റ്റൈലാക്കി ധരിക്കണമെങ്കിൽ ഹൈലൈറ്റ്സ്, അല്ലെങ്കിൽ ബാലിയാഷ് ചെയ്താൽ മതി. 

ഏതു സ്റ്റൈലാണ് വേണ്ടതെന്ന്‌ തീരുമാനിച്ചു കഴിഞ്ഞാൽ, മുടിയുടെ അറ്റത്തിന് എന്തു കട്ട് തിരഞ്ഞെടുക്കണം എന്നും ആലോചിക്കണം. textured വേണോ blunt കട്ട് വേണോ എന്നതിന്‌ അനുസരിച്ച്‌  മുടിയുടെ ഭംഗി കൂട്ടാൻ സാധിക്കും. ഹെയർ സ്റ്റൈലിസ്റ്റ് കത്രിക കൊണ്ടോ ക്ഷൗരക്കത്തി കൊണ്ടോ മുറിക്കുന്നതിന്‌ ‘textured കട്ട്’ എന്ന് പറയും. തീരെ കനം കുറഞ്ഞ മുടിക്ക് ഉള്ള് തോന്നിക്കാൻ ഈ രീതി ഉപയോഗിച്ച്‌ texturize ചെയ്താൽ മതി. കത്രിക ഉപയോഗിച്ച് നേരെ വെട്ടുന്നതിനു ‘blunt കട്ട്’ എന്ന് പറയും. മുടിയുടെ ഷേപ്പ് നിലനിർത്താൻ ഇത് സഹായിക്കും. 


writer is...
ഫാഷെനീസ്റ്റ, ഓസ്‌ട്രേലിയയിലെ മെൽബണിൽ താമസിക്കുന്ന കൊച്ചി സ്വദേശിനി