പെണ്‍സൗന്ദര്യത്തിനു മാറ്റ് കൂട്ടുന്നതില്‍ പ്രധാനം അവളുടെ മുടി തന്നെയാണ്. എന്നാല്‍ ഇന്ന് പെണ്‍കുട്ടികള്‍ ഏറ്റവുമധികം പരീക്ഷണം നടത്തുന്നതും സ്വന്തം മുടിയില്‍ തന്നെ.
 
മുട്ടറ്റം നീളമുള്ള മുടിയൊക്കെ സൗന്ദര്യ സങ്കല്പങ്ങളില്‍ നിന്നും കുറെ അകലെയായിരിക്കുന്നു. മുഖത്തിന് ചേരുന്ന ഹെയര്‍സ്റ്റൈലാണ് ഇന്ന് മിക്കവരും തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഹെയര്‍ കട്ടിങ് കഴിഞ്ഞ് സെറ്റ് ചെയ്തു കിടക്കുമ്പോള്‍ കിടിലനായി തോന്നുന്ന ഹെയര്‍ സ്‌റ്റൈല്‍ രണ്ടു ദിവസം കഴിഞ്ഞാല്‍ പലപ്പോഴും അലമ്പായി കാണാറുണ്ട്. മുഖത്തിനിണങ്ങുന്നത് മാത്രമല്ല നിങ്ങളുടെ മുടിയുടെ സ്വഭാവത്തിന് കൂടി ചേരുന്നതായിരിക്കണം തിരഞ്ഞെടുക്കുന്ന ഹെയര്‍ സ്‌റ്റൈല്‍.

  • കട്ടിയുള്ള മുടി 

thick hair

ഏറ്റവും എളുപ്പത്തില്‍ സ്‌റ്റൈല്‍ ചെയ്‌തെടുക്കാന്‍ സാധിക്കുന്നതാണ് നല്ല കട്ടിയുള്ള മുടി. മുന്‍പില്‍ വലിയ ലെയറുകളോട് കൂടിയതും പിറകില്‍ ചെറിയതുമായ ബോബ് ടൈപ്പ് ഹെയര്‍സ്റ്റൈല്‍ ഇത്തരം മുടിക്ക് നന്നായി ഇണങ്ങും. ഒരേ നിരയില്‍ വെട്ടുന്നതിനേക്കാള്‍ ലെയറുകള്‍ കൊടുക്കുന്നതാണ് ഇത്തരം മുടിക്ക് കിടിലന്‍ മേക്ക് ഓവര്‍ നല്‍കുക.

  • കട്ടി കുറഞ്ഞ മുടി 

thin hair

ഉള്ളു കുറഞ്ഞ് കട്ടിയില്ലാത്ത മുടിക്ക് കട്ടി കൂടുതല്‍ തോന്നിപ്പിക്കാന്‍ ഒരേ നിരയില്‍ വെട്ടിയൊതുക്കുന്ന ഹെയര്‍ സ്‌റ്റൈല്‍ ആണ് ചേരുക. പ്രത്യേകിച്ചും കോലന്‍ മടിയുള്ളവര്‍ക്ക്. നീളം കുറഞ്ഞ മുടിയാണെങ്കില്‍ ലെയര്‍ അടിക്കുന്നത് മണ്ടത്തരമാണ്. പകരം ഒരു സൈഡില്‍ അല്പം കയറിയും മറ്റേ സൈഡില്‍ അല്പം ഇറങ്ങിയും കിടക്കുന്ന അസിമെട്രിക് കട്ട് പരീക്ഷിക്കാവുന്നതാണ്.

assym thin

നീളം കൂടിയ മുടിക്ക് ലെയര്‍ കട്ട് ഇണങ്ങും പക്ഷെ കട്ടിയില്ലാത്ത മുടിയിഴകളായതിനാല്‍ പലപ്പോഴും വിചാരിച്ച സ്‌റ്റൈല്‍ ലഭിക്കണമെന്നില്ല .

thin bangs

മുന്‍പില്‍ കുറച്ചു ബാങ്സ് കൊടുത്തു ഒരേ നിരപ്പില്‍ വെട്ടിയിടുന്നത് ഇത്തരം മടിയുള്ളവര്‍ക്ക് ഇണങ്ങും. 

  • ചുരുണ്ട മുടി 

curly layer

കൈകാര്യം ചെയ്യാനും സ്‌റ്റൈല്‍ ചെയ്യാനും വളരെ വിഷമം പിടിച്ചതാണ് ചുരുണ്ട മുടി. ലെയറുകളാണ് ചുരുണ്ട മുടിക്കാര്‍ക്ക് നന്നായി ചേരുക. മുഖത്തോട് ചേര്‍ന്ന് വരുന്ന രീതിയില്‍ ലെയറുകള്‍ നല്‍കിയും മുന്‍പില്‍ വലിയ ലെയറുകളും പിന്നിലേക്ക് വരും തോറും നീളം കുറഞ്ഞ ലെയറുകളും വരുന്ന തരത്തിലുള്ളതുമായ ഹെയര്‍ സ്‌റ്റൈലും ഇത്തരക്കാര്‍ക്ക് ചേരും.

hair

സ്പ്രിങ് പോലുള്ള ചുരുണ്ട മുടിയാണെങ്കില്‍ നീളത്തില്‍ ലെയറുകള്‍ നല്കുന്നതാകും ഉചിതം.

  • വേവി ഹെയര്‍ 

pixie wavy

നാച്യുറലായുള്ള ലെയറുകളോട് കൂടിയുള്ളതാണ് വേവി ഹെയര്‍. സ്‌റ്റൈല്‍ ചെയ്തിട്ടാല്‍ കിടിലന്‍ മേക്ക് ഓവര്‍ നല്കാന്‍ സാധിക്കുന്ന ഒന്ന്. ആത്മവിശ്വാസവും വശ്യതയും തുളുമ്പുന്ന മേക്കോവറിനായി അലസമായ  അല്ലെങ്കില്‍ അശ്രദ്ധമായ രീതിയില്‍ കിടക്കുന്ന പിക്‌സി കട്ട് നല്‍കാം. നിത്യവും വളരെ എളുപ്പത്തില്‍ സ്‌റ്റൈല്‍ ചെയ്‌തെടുക്കാന്‍ സാധിക്കുന്ന ഒരു ഹെയര്‍ സ്‌റ്റൈല്‍ ആണിത് . കുളിച്ചു ബ്ലോ ഡ്രൈ ചെയ്ത് മുടിയിഴക്കിടയിലൂടെ ഒന്നു കയ്യോടിച്ചാല്‍ മാത്രം മതി. 

  • കോലന്‍ മുടി 

staright hair

പലരും ബ്യൂട്ടി പാര്‍ലറില്‍ പോയി സ്മൂത്തനിങ്ങും സ്‌ട്രൈറ്റനിംഗും ചെയ്ത് കോലന്‍ മുടി സ്വന്തമാക്കുമ്പോള്‍ നാച്ച്യുറലായി കോലന്‍ മുടി സ്വന്തമായുള്ളവളെ അസൂയയോടെ നോക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ശരിയായ രീതിയില്‍ സ്‌റ്റൈല്‍ ചെയ്തിട്ടില്ലെങ്കില്‍ വൃത്തികേടായി കിടക്കുന്ന തരം മുടിയാണിതെന്ന് കോലന്‍ മുടിയുള്ളവര്‍ക്കേ അറിയൂ. ഒരേ നിരപ്പിലുള്ള മുന്നില്‍ ഒരു സൈഡിലേക്ക് ബാംങ്സ് വരുന്ന തരത്തിലുള്ള ഹെയര്‍ സ്‌റ്റൈല്‍ ഇവര്‍ക്ക് നന്നായി ചേരും. മുന്നില്‍ നല്ല ഉള്ളു തോന്നിക്കാന്‍ ഈ ബാങ്സ് സഹായിക്കും. ഇനി നീളം കുറയ്ക്കുന്നതാണ് താല്പര്യമെങ്കില്‍ തോളറ്റം വരെയുള്ള ബോബ് കട്ടോ അലസമായ പിക്‌സി കട്ടോ പരീക്ഷിക്കാവുന്നതാണ്.

pixie

 

straight hair