sonam kapoorസോനം കപൂർ സ്റ്റൈലിഷാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകാനിടയില്ല. ഇക്കുറി ഫ്രിഞ്ചുകള്‍ നിറഞ്ഞ സാരി ധരിച്ചെത്തിയാണ് സോനം ഫാഷന്‍ പ്രേമികളുടെ ശ്രദ്ധ നേടിയത്.

കഴിഞ്ഞ ദിവസം ദുബായിയിൽ ഒരു ജ്വല്ലറിയുടെ ഉദ്‌ഘാടനത്തിന് എത്തിയതായിരുന്നു അവർ. ഫ്രിഞ്ചുകള്‍ നിറഞ്ഞ- ഇളംപച്ചയും വെള്ളയും നിറമുള്ള സാരിയായിരുന്നു സോനത്തിന്റെ വേഷം.

സാരി ഡിസൈൻ ചെയ്തിരിക്കുന്നത് അബു ജെനി സന്ദീപ് ഖോസ്ലയാണ്. എമിലിയോ പൂശ്ച്‌ഛിയുടെ പുതിയ ചില ഡിസൈനുകളുമായി ഇതിന്‌ സാമ്യമുണ്ടെന്ന് ചില ഫാഷൻ പ്രേമികൾ പറയുന്നു. 

‘സ്റ്റണ്ണിങ്’ എന്നാണ് സോനം കപൂറിനെ, ഈ വേഷത്തിൽ കണ്ടവരെല്ലാം പറഞ്ഞത്. ജൂവലറി വക ഇന്ത്യൻ സ്റ്റൈൽ ആഭരണങ്ങളും അവർ അണിഞ്ഞിരുന്നു. നമ്രത സോണിയും റീയ കപൂറും ആണ് സ്റ്റൈലിസ്റ്റുകൾ.

 

A post shared by sonamkapoor (@sonamkapoor) on

 

A post shared by sonamkapoor (@sonamkapoor) on