ബ്രിട്ടനിലെ വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡില്‍ടണ്‍, ഫാഷന്റെ കാര്യത്തിലും രാജകുമാരിയാണ്. ലോകമെമ്പാടുമുള്ള ഫാഷന്‍ പ്രേമികള്‍ കേറ്റിന്റെ വസ്ത്ര മാതൃകകളെ കൃത്യമായി പിന്തുടരാറുമുണ്ട്.

എന്നാല്‍ കേറ്റിന്റെ വസ്ത്രങ്ങള്‍ അതേരീതിയില്‍ പകര്‍ത്തുന്ന മറ്റൊരാളുണ്ട്. പേര് കേറ്റ് ഉര്‍ബാന്‍സ്‌ക. പേരിലും ഉണ്ടല്ലേ സാമ്യം. ബെര്‍ക് ഷെയര്‍ സ്വദേശിനിയായ ഈ കേറ്റ് ബ്യൂട്ടിഷ്യനാണ്. 

"കേറ്റ് മിഡില്‍ടണിന്റെ ശൈലിയുടെ കടുത്ത ആരാധികയാണ് ഞാന്‍. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്താനും കേറ്റ് മിഡില്‍ടണ്‍ ശ്രദ്ധിക്കാറുണ്ട്. ഇവയൊക്കെയാണ് എന്നെ അവരുടെ വസ്ത്രധാരണ രീതിയുടെ ആരാധികയാക്കി മാറ്റിയത്" -കേറ്റ് പറയുന്നു.

"കേറ്റ് മിഡില്‍ടണിന്റെ വസ്ത്രമാതൃകകള്‍ പകര്‍ത്തുന്നു എന്ന് കരുതി അതിനായി ഒരുപാട് പണമൊന്നും ചിലവാക്കാറില്ല. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ നിന്നാണ് സാദൃശ്യമുള്ള വസ്ത്രങ്ങള്‍ ഞാന്‍ വാങ്ങാറ്- കേറ്റ് കൂട്ടിച്ചേര്‍ത്തു. ഗ്രേറ്റ് റെപ്ലിക്കേറ്റ് എന്ന പേരില്‍ ഒരു ബ്ലോഗും കേറ്റ് എഴുതുന്നുണ്ട്.

കേറ്റിന്റെ വസ്ത്രമാതൃകകള്‍ പകര്‍ത്തിയ ശേഷം അവ ധരിച്ചുള്ള ചിത്രങ്ങളും കേറ്റ് ഉര്‍ബാന്‍ക്‌സ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. 

 

New post is ready! Check it=> greatreplikate.blogspot.com #replikate #lkbennett #rupertsanderson

A post shared by GreatRepliKate (@greatreplikate) on

 

Perfect moment:) #replikate #middleton #duchessofcambridge #duchesskateofcambridge #myroyalcloset #perfectmoment #newbalance

A post shared by GreatRepliKate (@greatreplikate) on

 

#replikate #katemiddletonstyle #katemiddleton #duchesskate #duchessofcambridge #duchesskateofcambridge #zara #rayban

A post shared by GreatRepliKate (@greatreplikate) on

 

Kate's dress &shoes and Pippa's bag! #replikate #duchesskateofcambridge #duchessofcambridge #seraphine #modalu #stuartweitzman

A post shared by GreatRepliKate (@greatreplikate) on

 

Another kate inspired outfit #replikate #duchesskateofcambridge #katemiddleton #stuartweitzman #topshop

A post shared by GreatRepliKate (@greatreplikate) on